x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​ല​റ്റു​മാ​ർ​ക്ക് ല​ഹ​രിപ​രി​ശോ​ധ​ന: നി​ർ​ദേ​ശ​വു​മാ​യി ഡിജിസിഎ

വെബ്ഡെസ്ക്
Published: September 11, 2026 03:04 AM IST | Updated: September 11, 2026 03:04 AM IST

കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രി റാം ​​​​മോ​​​​ഹ​​​​ൻ നാ​​​​യി​​​​ഡു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സു​​​​ക​​​​ളി​​​​ലെ​​​​യും പൈ​​​​ല​​​​റ്റു​​​​മാ​​​​ർ​​​​ക്ക് ല​​​​ഹ​​​​രി പ​​​​രി​​​​ശോ​​​​ധ​​​​ന നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ (ഡി​​​​ജി​​​​സി​​​എ). 2027 ജൂ​​​​ലൈ​​​​ക്ക​​​​കം പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പു​​​​തി​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ര​​​​ട് രൂ​​​​പം ഈ ​​​​മാ​​​​സം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ അ​​​​ന്തി​​​​മ​​​​മാ​​​​കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രി റാം ​​​​മോ​​​​ഹ​​​​ൻ നാ​​​​യി​​​​ഡു വ്യ​​​​ക്ത​​​​മാ​​​​ക്കി.

നി​​​​ല​​​​വി​​​​ൽ പ​​​ത്തു ശ​​​​ത​​​​മാ​​​​നം പൈ​​​​ല​​​​റ്റു​​​​മാ​​​​രെ റാ​​​​ൻ​​​​ഡ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന രീ​​​​തി​​​​യാ​​​​ണ് പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ത്തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ വാ​​​​ണി​​​​ജ്യ വി​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ന്ന 12,000ത്തി​​​​ല​​​​ധി​​​​കം പൈ​​​​ല​​​​റ്റു​​​​മാ​​​​ർ​​​​ക്കും പ​​​​രി​​​​ശോ​​​​ധ​​​​ന ബാ​​​​ധ​​​​ക​​​​മാ​​​​കും.

ഫു​​​​ക്ക​​​​റ്റ് - ഡ​​​​ൽ​​​​ഹി എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ പൈ​​​​ല​​​​റ്റ് ഇ​​​​ൻ ക​​​​മാ​​​​ൻ​​​​ഡ് ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Tags : SobrieesTesting Pilots DGCA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up