മലപ്പുറം: മലപ്പുറത്തെ വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ. ഏമങ്ങാട് സ്വദേശി അസ്കറിനെയാണ് വണ്ടൂർ പൊലിസ് അറസ്റ്റ് ചെയ്തത്. അഞ്ച് ലക്ഷത്തോളം രൂപയാണ് ഇയാൾ രണ്ടു ബാങ്കുകളിൽ നിന്നായി തട്ടിയെടുത്തത്.
വണ്ടൂരിലെ ഫെഡറൽ ബാങ്ക്, പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്ക് എന്നിവിടങ്ങളിൽ മൂന്ന് തവണകളായാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ആദ്യം പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിൽ മുക്കുപണ്ടമായ ഒരു വള പണയം വച്ച് ഇയാൾ രണ്ട് ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്.
Tags : fake gold pledging Scammed arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash