x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​സ​സ്: ആ​ശ​ങ്ക​യു​മാ​യി കോ​ൺ​ഗ്ര​സ്

വെബ്ഡെസ്ക്
Published: September 11, 2026 02:38 AM IST | Updated: September 11, 2026 02:38 AM IST

ജ​​​​യ്റാം ര​​​​മേ​​​​ശ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന സെ​​​​ൻ​​​​സ​​​​സ് പ്ര​​​​ക്രി​​​​യ​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ്. ജ​​​​ന​​​​സം​​​​ഖ്യാ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള ചി​​​​ല പു​​​​തി​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ വ​​​​ലി​​​​യ ആ​​​​ശ​​​​ങ്ക​​​​യ്ക്ക് ഇ​​​​ട​​​​യാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ്റാം ര​​​​മേ​​​​ശ് ആ​​​​രോ​​​​പി​​​​ച്ചു.

സെ​​​​ൻ​​​​സ​​​​സി​​​​ലൂ​​​​ടെ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ദേ​​​​ശീ​​​​യ പൗ​​​​ര​​​​ത്വ ര​​​​ജി​​​​സ്റ്റ​​​​ർ, ദേ​​​​ശീ​​​​യ ജ​​​​ന​​​​സം​​​​ഖ്യാ ര​​​​ജി​​​​സ്റ്റ​​​​ർ എ​​​​ന്നി​​​​വ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ന്ന് മു​​​​ൻ സെ​​​​ൻ​​​​സ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ന​​​​ൽ​​​​കു​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ൾ അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഒ​​​​രു വ്യ​​​​ക്തി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ജ​​​​ന​​​​ന​​​​സ്ഥ​​​​ലം, മ​​​​തം തു​​​​ട​​​​ങ്ങി​​​​യ അ​​​​ധി​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​തി​​​​യ സെ​​​​ൻ​​​​സ​​​​സി​​​​ൽ ചോ​​​​ദി​​​​ക്കു​​​​ന്ന​​​​ത് ദു​​​​രൂ​​​​ഹ​​​​മാ​​​​ണ്.

സെ​​​​ൻ​​​​സ​​​​സ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​തീ​​​​വ​​​​ര​​​​ഹ​​​​സ്യ​​​​മാ​​​​യി സൂ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​താ​​​​ണെ​​​​ന്നും അ​​​​വ സ്ഥി​​​​തി​​​​വി​​​​വ​​​​ര​​​​ക്ക​​​​ണ​​​​ക്കു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കാ​​​​ൻ മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും മു​​​​ൻ ഡെ​​​​പ്യൂ​​​​ട്ടി ര​​​​ജി​​​​സ്ട്രാ​​​​ർ ജ​​​​ന​​​​റ​​​​ൽ കെ. ​​​​നാ​​​​രാ​​​​യ​​​​ണ​​​​ൻ ഉ​​​​ണ്ണി​​​​യെ ഉ​​​​ദ്ധ​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് ജ​​​യ്റാം ര​​​മേ​​​ശ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

നി​​​​ല​​​​വി​​​​ലെ നീ​​​​ക്ക​​​​ങ്ങ​​​​ൾ സെ​​​​ൻ​​​​സ​​​​സി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ ഉ​​​​ദ്ദേ​​​​ശ്യ​​​​ത്തെ​​​​ത്ത​​​​ന്നെ സം​​​​ശ​​​​യനി​​​​ഴ​​​​ലി​​​​ലാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : Census Congress Concern Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up