മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ
കൊച്ചി: പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ഭാഗമായി വിവിധ മത്സ്യബന്ധന അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുടെയും ഉദ്ഘാടനവും വിതരണവും ഇന്നു വൈകുന്നേരം നാലിന് നായരമ്പലം പഞ്ചായത്ത് ഹാളിൽ മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിക്കും.
മത്സ്യബന്ധന ബോട്ടുകളിൽ കടലാമകളുടെ സംരക്ഷണത്തിനായി ട്രോൾ വലകളിൽ ഘടിപ്പിക്കുന്ന ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് വിതരണവും ചടങ്ങിൽ നടക്കും.
ടോണി ചമ്മണി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
Tags : Fisheries Infrastructure Development Inauguration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash