യൂറോവേ
തൃശൂർ: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് പൂങ്കുന്നത്തുള്ള യൂറോവേ എമിഗ്രേഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ലക്ഷങ്ങൾ തട്ടിയതായി പരാതി.
കോട്ടയം വെളിയന്നൂർ സ്വദേശി തെരുവത്ത് ടി.എൽ. ടോമി, നഴ്സിംഗ് പഠിച്ച മകൾക്ക് ഡെൻമാർക്കിൽ ജോലിക്കായി 2024ൽ രണ്ടു തവണകളായി 4,05,000 രൂപ നൽകിയിരുന്നു.
എട്ടു മാസത്തിനുള്ളിൽ മകൾക്കു ജോലി ശരിയാക്കി ഡെൻമാർക്കിലേക്ക് അയയ്ക്കാമെന്ന കരാറിലാണു കൂലിപ്പണിക്കാരനായ ടോമി ഏക സന്പാദ്യമായ വീടും കൃഷിഭൂമിയും വിറ്റു പണം നൽകിയത്.
എന്നാൽ, പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലിസംബന്ധിച്ച് വിവരം ലഭിക്കാതായതോടെ കൂത്താട്ടുകുളം പൊലിസിൽ പരാതി നൽകി. ഇതേത്തുടർന്ന് കന്പനി ഒരു ലക്ഷം രൂപ തിരികെ നൽകി. ബാക്കി തുക 15 ദിവസത്തിനുള്ളിൽ നൽകാമെന്നു പറഞ്ഞെങ്കിലും പാലിച്ചില്ല.
ആഭ്യന്തരമന്ത്രിക്കു പരാതി നൽകിയതിനെത്തുടർന്ന് തൃശൂർ വെസ്റ്റ് പൊലിസ് മൊഴിയെടുത്തതായും പൂങ്കുന്നത്തുള്ള സ്ഥാപനത്തിൽ എത്തിയപ്പോൾ അടച്ചുപൂട്ടിയ നിലയിലായിരുന്നെന്നും ബന്ധു റെജി ജോണ് പറഞ്ഞു.
യൂറോവേ സ്ഥാപനം പലരിൽനിന്നായി കോടികൾ തട്ടിയതായാണ് ആക്ഷേപം. തട്ടിപ്പു നടത്തിയ സ്ഥാപനത്തിനെതിരേ നടപടിയെടുക്കമെന്നും പണം തിരികെ ലഭ്യമാക്കണമെന്നും ടോമി ആവശ്യപ്പെട്ടു.
Tags : Promise Job Abroad Complaint Cheated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Euroway ImmigrationServicesPrivateLimited