ബ്രില്ല്യന്റ്
പാലാ: പത്താം ക്ലാസ് വിദ്യാർഥികൾക്ക് അടുത്ത വർഷത്തെ പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകളുടെ പരിശീലനത്തിനായി കേരളത്തിലെ വിവിധ സെന്ററുകളിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് 13ന്.
കേരളത്തിലെ എല്ലാ ജില്ലകളിലും ബംഗളൂരു, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും ടെസ്റ്റ് എഴുതാം. ഓണ്‍ലൈനായും പരീക്ഷ എഴുതാവുന്നതാണ്.
ഐഐടി, എയിംസ് ഇന്റഗ്രേറ്റഡ് പ്രവേശനപരീക്ഷയിലെ ആദ്യറാങ്കിന് അഞ്ച് ലക്ഷം രൂപയും രണ്ടാം റാങ്കിന് നാലു ലക്ഷം രൂപയും മൂന്നാം റാങ്കിന് മൂന്നു ലക്ഷം രൂപയും നാലും അഞ്ചും റാങ്കുകൾക്ക് രണ്ടു ലക്ഷം രൂപയുടെ സ്കോളർഷിപ്പുകളും ഉൾപ്പെടെ നിരവധി കുട്ടികൾക്ക് പൂർണമായും ഭാഗികമായും സൗജന്യമായി പഠിക്കാനുള്ള അവസരവും നൽകും.
കൂടാതെ, പ്രവേശനപരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ വിദ്യാർഥികൾക്ക് ബ്രില്ല്യന്റ് സ്റ്റുഡന്റ് മൈത്രി സ്കീമിൽ ഉൾപ്പെടുത്തി വിവിധങ്ങളായ സ്കോളർഷിപ്പുകൾ നൽകുന്നതാണ്.
അഞ്ച് മുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ബ്രില്ല്യന്റ് ഫൗണ്ടേഷൻ പ്രോഗ്രാമിലേക്കുമുള്ള സ്ക്രീനിംഗ് ടെസ്റ്റ് 13ന് കേരളത്തിലെ എല്ലാ ജില്ലകളിലും ബംഗളൂരു, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും നടത്തും. ഓണ്‍ലൈനായും എഴുതാം.
അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന സയൻസ്, മാത്സ് വിഷയങ്ങളിൽ ആഭിമുഖ്യമുള്ള കുട്ടികൾക്കായി സയൻസ് ഒളിന്പ്യാഡ് 2026ഉം നടത്തുന്നുണ്ട്. ആദ്യഘട്ട പരീക്ഷ നവംബർ 14ന് ഓണ്‍ലൈനായി നടത്തും. ഇതിലേക്ക് ഇപ്പോൾ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
2027ലെ നീറ്റ്, ജെഇഇ പരീക്ഷാ പരിശീലനത്തിനായുള്ള റിപ്പീറ്റേഴ്സ്, റിറിപ്പീറ്റേഴ്സ് പുതിയ ക്ലാസുകൾ ഈ മാസം 16ന് ഓഫ്ലൈനായി തിരുവനന്തപുരം, കൊല്ലം, പാലാ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ സെന്ററുകളിൽ ആരംഭിക്കുന്നു. ഓണ്‍ലൈൻ പുതിയ ക്ലാസുകളും അന്നേദിവസം ആരംഭിക്കും.
2026ലെ നീറ്റ് സ്കോറിന്റെയും പ്ലസ് ടു മാർക്കിന്റെയും അടിസ്ഥാനത്തിൽ 100 ശതമാനം വരെ സ്കോളർഷിപ്പുകളും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.brilliantpala.org. ഫോണ്‍: 04822206100, 206800.
Tags : EntranceTraining 10thGraders ScreeningTest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash