x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ​ശ്രീ​യി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്ന് കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം
Published: September 11, 2026 01:14 AM IST | Updated: September 11, 2026 01:14 AM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

തി​രു​വ​ന​ന്ത​പു​രം: പി​എം ​ശ്രീ പ​ദ്ധ​തി​യി​ൽ​നി​ന്നു പി​ന്മാ​റാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. പി​എം ​ശ്രീ സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത വേ​ണ​മെ​ന്നും ന​ട​പ്പാ​ക്ക​രു​തെ​ന്നും ചി​ല അം​ഗ​ങ്ങ​ൾ കെ​പി​സി​സി ഭാ​ര​വാ​ഹികളുടെ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണു പ​ദ്ധ​തി​യി​ൽ​നി​ന്നു പി​ന്മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നു മ​റു​പ​ടിപ്ര​സം​ഗം ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

ഒ​രു സ​ർ​ക്കാ​ർ ഒ​പ്പി​ട്ട പ​ദ്ധ​തി​യി​ൽ​നി​ന്ന് പി​ന്നീ​ടു​ വ​ന്ന മ​റ്റൊ​രു സ​ർ​ക്കാ​രി​നു പി​ന്മാ​റാ​ൻ സാ​ധി​ക്കാ​ത്ത​വി​ധ​മാ​ണ് ഉ​ട​ന്പ​ടി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​രി​ക്കു​ലം, സ്കൂ​ളു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​വി​ധം ഉ​പാ​ധി​ക​ൾ വ​യ്ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, മു​ഖ്യ​മ​ന്ത്രി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്, മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ ഭാ​ര​വാ​ഹി​യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കി​യ​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ൾ​പ്പ​ടെ പി​എം​ശ്രീ​യി​ൽ ഒ​പ്പി​ട്ട സം​സ്ഥാ​ന​ങ്ങ​ൾ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​സ​പ്പ​ടി​യി​ൽ ഇ​ഡി റി​പ്പോ​ർ​ട്ട്

മാ​സ​പ്പ​ടി വി​ഷ​യ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഇ​ഡി റി​പ്പോ​ർ​ട്ടി​ന്മേ​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​ പോ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ഇ​ഡി ന​ൽ​കി​യ റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യ​തും വ​ള​രെ ഗൗ​ര​വ​മു​ള്ള​തു​മാ​ണ്. ഈ ​റി​പ്പോ​ർ​ട്ട് നി​രാ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് എ​ജി​യോ​ടു നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ചി​റ​യി​ൻ​കീ​ഴ് ആ​വ​ർ​ത്തി​ക്ക​പ്പെ​ട​രു​ത്

ര​മ്യ ഹ​രി​ദാ​സ് ഉ​ൾ​പ്പെ​ട്ട ചി​റ​യി​ൻ​കീ​ഴ് പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളും സം​ഭ​വ​ങ്ങ​ളും ആ​വ​ർ​ത്തി​ക്ക​പ്പെ​ട​രു​തെ​ന്ന പൊ​തു അ​ഭി​പ്രാ​യം കെ​പി​സി​സി ഭാ​ര​വാ​ഹി​യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ക​രു​ത​ൽ ആ​വ​ശ്യ​മാ​ണ്. എം​എ​ൽ​എ​മാ​ർ​ക്കു പെ​രു​മാ​റ്റ​ച്ച​ട്ടം ആ​വ​ശ്യ​മാ​ണെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ചി​റ​യി​ൻ​കീ​ഴ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നാ​യ എം.​എം. ഹ​സ​ൻ റി​പ്പോ​ർ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു ന​ൽ​കി​യ​താ​യും അ​റി​യി​ച്ചു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ജീ​വ​മാ​ക​ണം

കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്നും സ​ജീ​വ​മാ​ക​ണ​മെ​ന്നും കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​മു​യ​ർ​ത്തി. എ​ന്നാ​ൽ, മ​റു​പ​ടിപ്ര​സം​ഗം ന​ട​ത്തി​യ സ​ണ്ണി ജോ​സ​ഫ്, ഇ​ന്നു വ​രെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ജീ​വ​മാ​ണെ​ന്നും നാ​ളെ മാ​റ്റം വ​ന്നേ​ക്കാ​മെ​ന്നും അ​റി​യി​ച്ചു. എ​ഐ​സി​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ഐ​സി​സി​സി സ്വീ​ക​രി​ക്കു​ന്ന ഏ​തു തീ​രു​മാ​ന​ത്തി​നൊ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​എ​സ്എ;​ ജ​ന​വാ​സ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കും

സം​സ്ഥാ​ന​ത്തെ പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല (ഇ​എ​സ്എ) പ​രി​ധി ജ​ന​വാ​സ മേ​ഖ​ല​ക​ളെ സം​ര​ക്ഷി​ക്കു​മെന്നും കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം ക​ര്‍​ഷ​ക​രു​ടെ​യും മ​ല​യോ​ര ജ​ന​ത​യു​ടെ​യും ജീ​വി​ത​വും സ്വ​ത്ത​വ​കാ​ശ​വും വി​ക​സ​ന​സാ​ധ്യ​ത​ക​ളും സം​ര​ക്ഷി​ക്കു​മെ​ന്നും മ​ല​യോ​ര മേ​ഖ​ല​യി​ൽ​നി​ന്നെ​ത്തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കി. ജ​ന​വാ​സ​ മേ​ഖ​ല​ക​ളെ​യും കൃ​ഷി സ്ഥ​ല​ങ്ങ​ളെ​യും തോ​ട്ട​ങ്ങ​ളെ​യും ഇ​എ​സ്എ പ​രി​ധി​യി​ൽ​നി​ന്നു പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : KPCC OfficeBearers PMShri Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up