Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PMShri

പി​എം ശ്രീ: അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശി​​​​നെ ത​​​​ള്ളി കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പുരം: പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യെ​​​​ച്ചൊ​​​​ല്ലി യു​​​​ഡി​​​​എ​​​​ഫി​​​​ൽ വി​​​​ള്ള​​​​ൽ. പ​​​​ദ്ധ​​​​തി ന​​​​ട​​​​ത്തി​​​​പ്പ് സം​​​​ബ​​​​ന്ധി​​​​ച്ച് യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തെ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ള്ളി​​​​ക്കൊ​​​​ണ്ട് മു​​​​സ്‌​​​​ലിം ലീ​​​​ഗ് നേ​​​​താ​​​​വ് പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി രം​​​​ഗ​​​​ത്തു വ​​​​ന്ന​​​​തോ​​​​ടെ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നു​​​​ള്ളി​​​​ലെ ചേ​​​​രി​​​​തി​​​​രി​​​​വ് വ്യ​​​​ക്ത​​​​മാ​​​​യി​​​​രി​​​​ക്കുകയാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഇ​​​​ന്ദി​​​​രാ​​​​ഭ​​​​വ​​​​നി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് പ​​​​റ​​​​ഞ്ഞ​​​​ത്, യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗ​​​​ത്തി​​​​ൽ പി​​​​എം ശ്രീ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നു​​​​വെ​​​​ന്നും കേ​​​​ന്ദ്ര​​​​ത്തി​​​​ൽനി​​​​ന്നു​​​​ള്ള ഫ​​​​ണ്ട് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നും പി​​​​എം ശ്രീ ​​​​ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട സ്കൂ​​​​ളു​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ കൈ​​​​ക്കൊ​​​​ള്ളു​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​ന്ന​​​​ലെ മു​​​​സ്‌​​​​ലിം ലീ​​​​ഗ് നേ​​​​താ​​​​വും മ​​​​ന്ത്രി​​​​യു​​​​മാ​​​​യ പി.​​​​കെ. കു​​​​ഞ്ഞാ​​​​ലിക്കു​​​​ട്ടി അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നെ​​​​തി​​​​രേ രം​​​​ഗ​​​​ത്തു വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് പി​​​​എം ശ്രീ​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ലെ വി​​​​ള്ള​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യ​​​​ത്.

യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗ​​​​ത്തി​​​​ൽ പി​​​​എം ശ്രീ ​​​​സം​​​​ബ​​​​ന്ധി​​​​ച്ച് യാ​​​​തൊ​​​​രു ച​​​​ർ​​​​ച്ച​​​​യും ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​പ്പോ​​​​ൾ വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ചി​​​​ല വാ​​​​ർ​​​​ത്ത​​​​ക​​​​ൾ 101 ശ​​​​ത​​​​മാ​​​​ന​​​​വും തെ​​​​റ്റാ​​​​ണെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.
പി​​​​എം ശ്രീ ​​​​സം​​​​ബ​​​​ന്ധി​​​​ച്ച് തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ളാ​​​​നാ​​​​യി നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ള്ള മ​​​​ന്ത്രി​​​​സ​​​​ഭാ ഉ​​​​പ​​​​സ​​​​മി​​​​തി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​വും തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൈ​​​​ക്കൊ​​​​ള്ളു​​​​ക​​​​യെ​​​​ന്നും കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി പറഞ്ഞു.

കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് ത​​​​ന്‍റെ പ​​​​ഴ​​​​യ നി​​​​ല​​​​പാ​​​​ടി​​​​ൽ നി​​​​ന്നു മലക്കംമറിഞ്ഞു. ഇ​​​​ന്ന​​​​ലെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ ക​​​​ണ്ട യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ, പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച് യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗ​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്നും വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ത​​​​ർ​​​​ക്കമു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. താ​​​​ൻ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത് യു​​​​ഡി​​​​എ​​​​ഫി​​​​ൽ ച​​​​ർ​​​​ച്ച​​​​ചെ​​​​യ്ത് തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്കു​​​​മെ​​​​ന്നു​​​​മാ​​​​യി പു​​​​തി​​​​യ നിലപാട്.

ഇ​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ ഇ​​​​ട​​​​തു സ​​​​ർ​​​​ക്കാ​​​​രി​​​​ൽ സി​​​​പി​​​​എം-​​​​സി​​​​പി​​​​ഐ പ​​​​ര​​​​സ്യ പോ​​​​രി​​​​നു വ​​​​ഴി വ​​​​ച്ച പി​​​​എം ശ്രീ ​​​​ഇ​​​​പ്പോ​​​​ൾ യു​​​​ഡി​​​​എ​​​​ഫി​​​​നും ത​​​​ല​​​​വേ​​​​ദ​​​​ന​​​​യാ​​​​യി​​​​രി​​​​ക്കു​​ക​​യാ​​​​ണ്. പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യ്ക്ക് കേ​​​​ന്ദ്ര​​​​ത്തി​​​​ൽനി​​​​ന്നുള്ള ഫ​​​​ണ്ടു​​​​ക​​​​ൾ ല​​​​ഭി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യമു​​​​ണ്ടാ​​​​വും.

പി​​​​എം ശ്രീ​​​​യി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ച മ​​​​ന്ത്രി​​​​സ​​​​ഭാ ഉ​​​​പ​​​​സ​​​​മി​​​​തി ഇ​​​​തു​​​​വ​​​​വ​​​​രെ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ല. നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​നി യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗം ഓ​​​​ണ​​​​ത്തി​​​​നു ശേ​​​​ഷ​​​​മേ ഉ​​​​ണ്ടാ​​​​വു​​​​ക​​​​യു​​​​ള്ളു.

National

ഫ​ണ്ട് ന​ഷ്ട​പ്പെ​ടി​ല്ല, പി​ന്മാ​റാം; പി​എം ശ്രീ​യി​ൽ സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ളെ​ല്ലാം പൊ​ളി​ച്ച​ടു​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ൾ പൊ​ളി​ച്ച് കേ​ന്ദ്രം. പ​ദ്ധ​തി​യി​ൽ​നി​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഏ​ത് സ​മ​യ​ത്തും പി​ന്മാ​റു​ക​യോ ഒ​പ്പി​ടാ​തി​രി​ക്കു​ക​യോ ചെ​യ്യാ​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി ജ​യ​ന്ത് ചൗ​ധ​രി വ്യ​ക്ത​മാ​ക്കി. അ​ബ്ദു​ൾ വ​ഹാ​ബ്, വി. ​ശി​വ​ദാ​സ​ൻ എ​ന്നീ എം.​പി​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ളെ​ല്ലാം കേ​ന്ദ്രം പൊ​ളി​ച്ച​ടു​ക്കി​യ​ത്.

പ​ദ്ധ​തി​യി​ൽ ഒ​പ്പു​വെ​ച്ചാ​ൽ പി​ന്നീ​ട് പി​ന്മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​മെ​ന്നു​മാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ന്യാ​യീ​ക​ര​ണം. എ​ന്നാ​ൽ ഫ​ണ്ട് ഇ​തു​വ​രെ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും എം​ഒ​യു ഒ​പ്പി​ട്ടി​ട്ടും സ്കൂ​ളു​ക​ളു​ടെ പ​ട്ടി​ക ന​ൽ​കാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തി​ന്‍റെ പേ​ര് ഫ​ണ്ട് ല​ഭി​ച്ച 35 സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ലി​സ്റ്റി​ൽ ഇ​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

മാ​ത്ര​മ​ല്ല പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യാ​ൽ സം​സ്ഥാ​ന പാ​ഠ്യ​പ​ദ്ധ​തി​യി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന കേ​ര​ള​ത്തി​ന്‍റെ വാ​ദ​വും കേ​ന്ദ്രം ത​ള്ളി. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2020 പ്ര​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ണ​യി​ക്കു​ന്ന ഘ​ട​ന അ​നു​സ​രി​ച്ചാ​യി​രി​ക്കും പാ​ഠ​പു​സ്ത​ക​ങ്ങ​ളും കാ​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടി വ​രി​ക​യെ​ന്നും കേ​ന്ദ്രം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ പൂ​ർ​ണ​മാ​യും ഖ​ണ്ഡി​ക്കു​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ മ​റു​പ​ടി.

അ​തേ​സ​മ​യം പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഇ​ള​വ് കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കേ​ര​ളം. സം​സ്ഥാ​ന സി​ല​ബ​സ് പ​ഠി​പ്പി​ക്കാ​ൻ മ​റ്റ് ചി​ല സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​തി​ലാ​ണ് കേ​ര​ളം പ്ര​തീ​ക്ഷ വെ​ക്കു​ന്ന​ത്. സ്കൂ​ളു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് അ​നു​വാ​ദം കി​ട്ടു​മെ​ന്നാ​ണ് കേ​ര​ളം പ്ര​തീ​ക്ഷ വെ​ക്കു​ന്ന​ത്. പി ​എം ശ്രീ ​പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭ ഉ​പ സ​മി​തി അ​ന്തി​മ യോ​ഗം ഉ​ട​ൻ ചേ​രും.

Kerala

പി​എം ശ്രീ​യി​ൽനി​ന്നു പി​ൻ​വാ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന് യു​ഡി​എ​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ഒ​​​​പ്പു​​​​വ​​​​ച്ച പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച ധാ​​​​ര​​​​ണാ പ​​​​ത്ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു പി​​​​ൻ​​​​വാ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ്.

ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് കേ​​​​ന്ദ്ര​​​​വു​​​​മാ​​​​യി ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്. പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മ​​​​ന്ത്ര​​​​സ​​​​ഭാ ഉ​​​​പ​​​​സ​​​​മി​​​​തി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​വും തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി .

ഫ​​​​ണ്ട് സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൈ​​​​ക്കൊ​​​​ള്ളു​​​​മെ​​​​ന്നും അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

കേരളത്തിൽ പിഎംശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേരളത്തിൽ പിഎംശ്രീ പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ധാരണാപത്രത്തിൽ ഒപ്പുവച്ചതല്ലാതെ ഈ പദ്ധതിയിൽ ഒരു സർക്കാർ സ്കൂൾ പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ അറിയിച്ചു. കോൺഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പിഎംശ്രീ സ്കൂളുകളുടെ ഔദ്യോഗിക പട്ടികയിൽ കേരളത്തിലെ സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിലവിൽ കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ളവ മാത്രമാണ്. ഇതുവരെ കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പിഎംശ്രീ പദ്ധതിയുടെ ഭാഗമായി യാതൊരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

പിഎംശ്രീ പദ്ധതി നടപ്പാക്കാത്ത കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ഭാഗമായി സമഗ്ര ശിക്ഷാ പദ്ധതിയിൽ (എസ്എസ്കെ) തുക നൽകിയിട്ടുണ്ടെന്ന് ജയന്ത് ചൗധരി വിശദമാക്കി.

എസ്എസ്കെ പദ്ധതിയിലെ റൈറ്റ് ടൂ എഡ്യൂക്കേഷൻ വിഹിതമായ 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് കേന്ദ്രം നൽകിയിട്ടുള്ളത്. പിഎംശ്രീ പദ്ധതിക്കായി പ്രത്യേകം ഫണ്ടുകൾ ഒന്നും തന്നെ അനുവദിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഈ പദ്ധതിക്കായി 2025 ഒക്ടോബർ 16-നാണ് സംസ്ഥാന സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നത്.

Kerala

പി​എം​ശ്രീ: കേ​ന്ദ്രവുമായി ച​ർ​ച്ച​യ്ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ർ​​​ച്ച​​​യ്ക്ക് സം​​​സ്ഥാ​​​ന പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദീ​​​ൻ, ഡ​​​ൽ​​​ഹി​​​യി​​​ൽ പോ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പി​​​എം​​​ശ്രീ പ​​​ദ്ധ​​​തി ക​​​രാ​​​റി​​​ലെ മാ​​​റ്റ​​​ങ്ങ​​​ൾ അ​​​വി​​​ടെ ച​​​ർ​​​ച്ച ന​​​ട​​​ക്കും.

ഡ​​​ൽ​​​ഹി​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി​​​ല്ലെ​​​ങ്കി​​​ൽ മാ​​​ത്രം പി​​​എം​​​ശ്രീ ഉ​​​പ​​​സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ട് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​ണ് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ധാ​​​ര​​​ണ. പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദീ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല.

പി​​​എം​​​ശ്രീ പ​​​ദ്ധ​​​തി ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സം​​​സ്ഥാ​​​നം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദീ​​​ൻ കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തും.

സം​​​സ്ഥാ​​​നം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ വീ​​​ണ്ടും ഉ​​​പ​​​സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ട് മ​​​ന്ത്രി​​​സ​​​ഭ പ​​​രി​​​ഗ​​​ണി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​ൻ സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടും.

കേ​​​ന്ദ്ര പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 29നു ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി വി​​​ളി​​​ച്ച പ്ര​​​ഗ​​​തി യോ​​​ഗ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര​​​ പ്ര​​​ധാ​​​നാ​​​ണ് സം​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ച​​​ത്.

കേ​​​ന്ദ്ര പ​​​ദ്ധ​​​തി​​​ക​​​ളാ​​​യ സ​​​മ​​​ഗ്ര ശി​​​ക്ഷാ അ​​​ഭി​​​യാ​​​ൻ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പോ​​​ഷ​​​ണ്‍ പ​​​ദ്ധ​​​തി എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ യോ​​​ഗ​​​ത്തി​​​ലാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി: മു​ഖ്യ​മ​ന്ത്രി​യേ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യേ​യും ക​രി​ങ്കൊ​ടി കാ​ണി​ച്ചു

ക​ണ്ണൂ​ർ: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യേ​യും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു സ​മീ​പ​ത്തു​വ​രെ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി.​അ​തു​ല്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ​ര്‍​ഹാ​ന്‍ മു​ണ്ടേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു.

 

Kerala

പി​എം ശ്രീ ​വി​വാ​ദം; ഇ​ട​ത് മു​ന്ന​ണി യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: പി​എം​ശ്രീ വി​വാ​ദ​ത്തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ഇ​ട​ത് മു​ന്ന​ണി യോ​ഗം ഇ​ന്ന് ചേ​രും. എ​കെ​ജി സെ​ന്‍റ​റി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ ക​രാ​ര്‍ ഒ​പ്പി​ട്ട​തി​ലെ സാ​ഹ​ച​ര്യ​വും മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി രൂ​പീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്കും.

പി​എം ശ്രീ​യി​ൽ നി​ന്ന് പി​ന്നോ​ട്ട് പോ​കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​ട​ത് മു​ന്ന​ണി​യി​ൽ ഉ​രു​ണ്ടു​കൂ​ടി​യ പ്ര​തി​സ​ന്ധി​ക്ക് താ​ത്കാ​ലി​ക വി​രാ​മ​മാ​യ​ത്. സി​പി​എം - സി​പി​ഐ ത​ര്‍​ക്കം അ​വ​സാ​നി​ച്ചെ​ങ്കി​ലും മു​ന്ന​ണി യോ​ഗ​ത്തി​ലെ പ്ര​ധാ​ന ച​ര്‍​ച്ച പി​എം ശ്രീ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​കും.

ക​രാ​ർ ഒ​പ്പി​ടു​ന്ന​തി​ന് മു​ൻ​പ് മു​ന്ന​ണി​യെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്ന പൊ​തു വി​കാ​രം സി​പി​ഐ മു​ൻ​പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​മ​വാ​യ​മാ​യ​തി​നാ​ൽ മു​ന്ന​ണി യോ​ഗ​ത്തി​ൽ സി​പി​ഐ വി​മ​ര്‍​ശ​നം ക​ടു​പ്പി​ക്കാ​നി​ട​യി​ല്ല. ക​രാ​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യി ഒ​പ്പി​ട്ട​തി​നെ ആ​ർ​ജെ​ഡി ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

Kerala

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ നി​ർ​ത്തി​വ​യ്ക്കു​ന്നു; മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ഇ​ന്ന് കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത് ഇ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കൈ​മാ​റും. മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​ക.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഇ​നി​യും കാ​ത്തി​രി​ക്കാ​നാ​വി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ല്‍​കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ക​ത്ത് കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി ആ​ലോ​ചി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

പി​എം ശ്രീ​യ്ക്കു​ള്ള ധാ​ര​ണ മ​ര​വി​പ്പി​ക്കാ​നോ പി​ന്മാ​റാ​നോ വ്യ​വ​സ്ഥ​യി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. ധ​ന​സ​ഹാ​യം ന​ല്‍​കേ​ണ്ട സ്കൂ​ളു​ക​ളു​ടെ പ​ട്ടി​ക ഇ​തി​ന​കം ത​ന്നെ ത​യാ​റാ​ക്കി ക​ഴി​ഞ്ഞു.

പ​ദ്ധ​തി​ക്ക് കീ​ഴി​ലെ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത് അ​നി​ശ്ചി​ത കാ​ലം നീ​ട്ടി​ക്കൊ​ണ്ട് പോ​കാ​നാ​കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര നി​ല​പാ​ട്. അ​തേ​സ​മ​യം പി​എം ശ്രീ​യി​ൽ ഇ​നി വാ​ക് പോ​ര് വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാണ് സി​പി​ഐ നേ​തൃ​ത്വം.

ക​ണ്ണൂ​രി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ കോ​ലം ക​ത്തി​ച്ച എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

Kerala

ര​ണ്ട് വ​ള്ള​ത്തി​ൽ ച​വി​ട്ട​രു​ത്; സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന് ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല. ര​ണ്ട് വ​ള്ള​ത്തി​ല്‍ കാ​ലു​വെ​യ്ക്ക​രു​ത്.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ടെ​ടു​ക്ക​ണം. അ​വ​രു​ടെ നി​ല​പാ​ട് എ​ന്താ​ണെ​ന്ന് അ​വ​ർ ത​ന്നെ വ്യ​ക്ത​മാ​ക്ക​ണം. ഒ​രു സ്റ്റെ​പ്പ് മു​ന്നോ​ട്ടും മ​റ്റൊ​ന്ന് പിന്നോട്ടുമാകാൻ പാ​ടി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും എ​സ്‌​ഐ​ആ​ര്‍ ന​ട​പ്പി​ലാ​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തെ​യും പാ​ര്‍​ട്ടി ശ​ക്ത​മാ​യി എ​തി​ര്‍​ക്കും. ബി​ഹാ​ര്‍ മോ​ഡ​ല്‍ ത​ന്നെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ത​ങ്ങ​ള്‍ അ​തി​നെ എ​തി​ര്‍​ക്കും.

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ അ​ക​ത്തും പു​റ​ത്തും ഈ ​വി​ഷ​യ​ത്തി​നെ​തി​രെ പോ​രാ​ടി​യി​ട്ടു​ണ്ടെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. പി​എം ശ്രീ​യി​ൽ ഒ​പ്പു​വെ​ച്ച​ത് സി​പി​എം ബി​ജെ​പി ധാ​ര​ണ​യാ​യി​രു​ന്നെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ ആ​വ​ർ​ത്തി​ച്ചു.

 

Kerala

പി​എം ശ്രീ​യി​ൽ മ​ഞ്ഞു​രു​കു​മോ..‍? മു​ഖ്യ​മ​ന്ത്രി-​ബി​നോ​യ് വി​ശ്വം ച​ർ​ച്ച ഇ​ന്ന് 3.30ന് ​ആ​ല​പ്പു​ഴ​യി​ൽ

ആ​ല​പ്പു​ഴ: പി​എം ശ്രീ ​വി​വാ​ദ​ത്തി​ൽ സ​മ​യ​വാ​യ നീ​ക്കം. ച​ര്‍​ച്ച​ക​ള്‍ തു​ട​രു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

സി​പി​ഐ നേ​താ​ക്ക​ള​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് ചർച്ചയെന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. ഇ​ന്ന് വൈ​കു​ന്നേ​രം 3.30നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബി​നോ​യ് വി​ശ്വം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക.

അ​തേ​സ​മ​യം, സി​പി​ഐ​യെ പി​ണ​ക്കി​ല്ലെ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വം അ​റി​യി​ക്കു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യി​ൽ ച​ര്‍​ച്ച​ക​ള്‍ തു​ട​രു​മെ​ന്നും മു​ന്ന​ണി ചേ​രു​ന്ന തീ​യ​തി കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് സി​പി​എം അ​റി​യി​ക്കു​ന്ന​ത്. സ​മ​വാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സി​പി​ഐ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​മെ​ന്നും സി​പി​എം നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

ബി​നോ​യ് വി​ശ്വ​ത്തെ ഫോ​ണി​ല്‍ വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഇ​ട​ഞ്ഞ് നി​ല്‍​ക്കു​ന്ന സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ നീക്കവുമായി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി നേരിട്ട് ബി​നോ​യ് വി​ശ്വ​ത്തെ ഫോ​ണി​ല്‍ വി​ളി​ച്ചു. പി ​എം ശ്രീ​യി​ല്‍ ക​രാ​റി​ല്‍ നി​ന്ന് പി​ന്നോ​ട്ട് പോ​കു​ക പ്ര​യാ​സ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

ബി​നോ​യ് വി​ശ്വ​വു​മാ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഫ​ണ്ട് പ്ര​ധാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​താ​യും വി​വ​ര​മു​ണ്ട്. ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യോ​ടും ബി​നോ​യ് വി​ശ്വം എ​തി​ര്‍​പ്പ് ആ​വ​ര്‍​ത്തി​ച്ചു​വെ​ന്നാ​ണ് വി​വ​രം. ഒ​പ്പി​ട്ട​ത് ശ​രി​യാ​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ചു. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വി​ന് മു​ന്‍​പ് മു​ഖ്യ​മ​ന്ത്രി സി​പി​ഐ നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചേ​ക്കു​മെ​ന്ന് നേ​ര​ത്തെ വി​വ​ര​മു​ണ്ടാ​യി​രു​ന്നു. ബി​നോ​യ് വി​ശ്വ​വും മു​ഖ്യ​മ​ന്ത്രി​യും ഇ​ന്ന് ഒ​രേ വേ​ദി​യി​ലെ​ത്തു​ന്നു​ണ്ട്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും വി​വാ​ദം ച​ര്‍​ച്ച ചെ​യ്യും. അ​വ​യ്‌​ല​ബി​ള്‍ പി​ബി​യും ഇ​ന്ന് ചേ​രും.

Editorial

പി​എം ശ്രീ​യോ, സി​എം ശ്രീ​യോ?

 ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം (എ​ൻ​ഇ​പി) ന​ട​ത്തി​പ്പി​നു​ള്ള പി​എം ശ്രീ ​പ​ദ്ധ​തി ര​ണ്ടു ത​ല​ത്തി​ലാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ഒ​ന്ന്: പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഉ​ൾ​പ്പെ​ടെ സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പാ​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം. ര​ണ്ട്: അ​തി​നെ എ​തി​ർ​ക്കാ​ൻ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഇ​ട​തു സ​ർ​ക്കാ​ർ, പാ​ർ​ട്ടി​യി​ലോ മു​ന്ന​ണി​യി​ലോ അം​ഗീ​കാ​രം വാ​ങ്ങാ​തെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു.

മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ, പ​റ​ഞ്ഞ​തെ​ല്ലാം വി​ഴു​ങ്ങി ഒ​പ്പി​ടാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്, മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ക്ക​ളു​ടെ​യും പേ​രി​ലു​ള്ള അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തോ​ടെ, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ഡി​വൈ​എ​ഫ്ഐ​യും എ​സ്എ​ഫ്ഐ​യു​മൊ​ക്കെ ന്യാ​യീ​ക​ര​ണ മൂ​ഡി​ലാ​യി. 1,466 കോ​ടി രൂ​പ കി​ട്ടു​മെ​ന്നും സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യൊ​ന്നും ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ​മി​ല്ല​ന്നു​മാ​ണ് ഇ​പ്പോ​ഴ​ത്തെ ന്യാ​യം.

കേ​ന്ദ്ര സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കു​മാ​റും പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്, കേ​ന്ദ്ര​സി​ല​ബ​സ് നി​ർ​ബ​ന്ധ​മ​ല്ല എ​ന്നാ​ണ്. പ​ക്ഷേ, പി​എം ശ്രീ​യു​ടെ ല​ക്ഷ്യം​ത​ന്നെ എ​ൻ​ഇ​പി​യു​ടെ ന​ട​പ്പാ​ക്ക​ലാ​ണെ​ന്നി​രി​ക്കെ ഇ​ത്ത​രം ഭാ​ഷ്യ​ങ്ങ​ളു​ടെ ഭാ​വി​യെ​ന്തെ​ന്ന് ആ​ർ​ക്കും ഒ​രു​റ​പ്പു​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്ന​ര വ​ർ​ഷം മു​ന്പേ ധാ​ര​ണ​യാ​യി​രു​ന്നെ​ന്ന സ​ഞ്ജ​യ് കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ശ​രി​യാ​ണെ​ങ്കി​ൽ സി​പി​എം-​ബി​ജെ​പി ര​ഹ​സ്യ​ബാ​ന്ധ​വം കെ​ട്ടു​ക​ഥ​യ​ല്ലാ​താ​കും. പി​എം ശ്രീ, ​സി​എം ശ്രീ​യാ​കു​ക​യാ​ണോ?

ഇ​നി പ​ദ്ധ​തി​യെ​ക്കു​റി​ച്ചു പ​റ​യാം. 2020ല്‍ ​കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച എ​ൻ​ഇ​പി​യു​ടെ ഭാ​ഗ​മാ​യി 2022 സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ്‌​കൂ​ള്‍ ഫോ​ര്‍ റൈ​സിം​ഗ് ഇ​ന്ത്യ അ​ഥ​വാ പി​എം ശ്രീ. ​പ്രീ പ്രൈ​മ​റി മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള രാ​ജ്യ​ത്തെ 14,500 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​മാ​ണു ല​ക്ഷ്യം. നി​ല​വി​ൽ കേ​ര​ള​ത്തി​ലെ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളു​മാ​യി 47 സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്കൂ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണോ എ​ന്ന​തു മാ​ത്ര​മാ​ണ് വി​ഷ​യം. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി​ക്കാ​യി 27,360 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. കേ​ടു​പാ​ടു​ക​ള്‍ ഇ​ല്ലാ​ത്ത സ്‌​കൂ​ള്‍ കെ​ട്ടി​ടം, ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​കം ടോ​യ്‌​ലെ​റ്റ്, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് റാ​മ്പു​ക​ള്‍, വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യം നി​ശ്ചി​ത നി​ല​വാ​രം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടു​ള്ള സ്‌​കൂ​ളു​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​ദ്ധ​തി​ച്ചെ​ല​വി​ന്‍റെ 60 ശ​ത​മാ​നം കേ​ന്ദ്ര​വും 40 ശ​ത​മാ​നം സം​സ്ഥാ​ന​വും വ​ഹി​ക്ക​ണം.

ഒ​രു സ്‌​കൂ​ളി​ന് പ​ര​മാ​വ​ധി ല​ഭി​ക്കു​ക 1.13 കോ​ടി രൂ​പ​യാ​യി​രി​ക്കും. എ​ൻ​ഇ​പി ന​ട​പ്പാ​ക്കു​ക​യും സ്‌​കൂ​ളി​ന്‍റെ പേ​രി​നു മു​ന്നി​ലാ​യി പി​എം ശ്രീ ​എ​ന്ന് ചേ​ര്‍​ക്കു​ക​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം പ​തി​ക്കു​ക​യും വേ​ണം. എ​ന്‍​സി​ഇ​ആ​ര്‍​ടി സി​ല​ബ​സ് ആ​യി​രി​ക്കും ന​ട​പ്പി​ലാ​ക്കു​ക. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ക്രി​യാ​ത്മ​ക മു​ന്നേ​റ്റ​ത്തി​നു വ​ഴി​തെ​ളി​ക്കു​ന്ന​താ​ണ് മേ​ൽ​പ്പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം. പ​ക്ഷേ, പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ച​രി​ത്ര അ​പ​നി​ർ​മി​തി​യി​ലൂ​ടെ സം​ഘ​പ​രി​വാ​ർ ഭാ​ഷ്യ​ങ്ങ​ൾ കു​ത്തി​ത്തി​രു​കി​യി​ട്ടു​ള്ള ബി​ജെ​പി, പി​എം ശ്രീ​യി​ൽ അ​തി​നു ശ്ര​മി​ക്കി​ല്ലെ​ന്ന് വി​ശ്വ​സി​ക്കാ​നാ​കി​ല്ല.

വി​വാ​ദ​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രാം. ഹി​ന്ദു​ത്വ​വ​ത്ക​ര​ണ​മാ​ണ് ല​ക്ഷ്യ​മെ​ന്നു പ​റ​ഞ്ഞ് ഇ​തി​നെ തു​ട​ക്കം മു​ത​ൽ വി​മ​ർ​ശി​ക്കു​ന്ന​തി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത് ഇ​ട​തു​പ​ക്ഷ​മാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തി​ലും ച​രി​ത്ര​ത്തി​ലും കാ​വി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ആ​ക്ഷേ​പം. എ​ൻ​ഇ​പി​യി​ലെ ഹി​ന്ദി​ക്കും സം​സ്‌​കൃ​ത​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന ത്രി​ഭാ​ഷാ ന​യ​ത്തി​നെ​തി​രേ​യാ​ണ് ത​മി​ഴ്‌​നാ​ട് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ന്‍റെ പേ​രി​ൽ അ​വ​ർ​ക്കും എ​സ്എ​സ്എ (സ​ർ​വ ശി​ക്ഷാ അ​ഭി​യാ​ൻ) ഫ​ണ്ട് ത​ട​ഞ്ഞെ​ങ്കി​ലും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ കു​ടി​ശി​ക​യി​ൽ ഒ​രു വി​ഹി​തം ന​ൽ​കാ​ൻ കേ​ന്ദ്രം നി​ർ​ബ​ന്ധി​ത​മാ​യി. കോ​ട​തി​വി​ധി വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.

കേ​ര​ള​വും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പോ​യി​ല്ല. ഇ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ പി​എം ശ്രീ​യി​ൽ സം​സ്ഥാ​നം ഒ​പ്പി​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ, പ​ശ്ചി​മ​ബം​ഗാ​ളും ത​മി​ഴ്നാ​ടും ഒ​ഴി​കെ കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും പ​ദ്ധ​യി​ൽ ചേ​ർ​ന്നു.

സ്വ​ന്തം നി​ല​പാ​ടു​ക​ളെ​യും ഇ​ട​തു താ​ത്പ​ര്യ​ങ്ങ​ളെ​യും വി​ഴു​ങ്ങി​ക്കൊ​ണ്ട് എ​ൻ​ഇ​പി ക​രി​ക്കു​ലം ന​ട​പ്പാ​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന പു​തി​യ വെ​ളി​പാ​ടു​മാ​യി സി​പി​എം എ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. ഇ​ത്ര​നാ​ൾ കാ​വി​വ​ത്ക​ര​ണ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത് കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​തെ​യാ​ണോ? ക​രി​ക്കു​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​നു തീ​രു​മാ​നം എ​ടു​ക്കാ​മെ​ങ്കി​ൽ മു​ന്ന​ണി​യി​ലു​ള്ള​വ​ർ അ​റി​യാ​തെ ഒ​ളി​ച്ച് ഒ​പ്പി​ടാ​ൻ പോ​യ​തെ​ന്തി​ന്? സം​ഘ​പ​രി​വാ​ർ അ​ജ​ൻ​ഡ​യ്ക്കു വ​ഴ​ങ്ങാ​തെ മു​ന്നോ​ട്ടു പോ​കാ​നാ​കാ​ത്ത​വി​ധം ഇ​ട​തു പ്ര​ത്യ​യ​ശാ​സ്ത്രം ദു​ർ​ബ​ല​മാ​യോ?

ക​ടു​ത്ത സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യി​ലാ​ണോ സം​സ്ഥാ​നം? മു​ഖ്യ​ന്ത്രി-​പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ഈ ​വി​ഷ​യ​ത്തി​ല​ല്ലെ​ങ്കി​ൽ മ​റ്റെ​ന്തി​നാ​യി​രു​ന്നു? പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ ആ​രോ​പി​ക്കു​ന്ന ബി​ജെ​പി-​സി​പി​എം ബാ​ന്ധ​വ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യാ​ണോ ച​ര​ടു വ​ലി​ക്കു​ന്ന​ത്? ആ ​ബാ​ന്ധ​വം സി​പി​ഐ​യു​ടെ എ​തി​ർ​പ്പി​നെ​പ്പോ​ലും അ​വ​ഗ​ണി​ക്കാ​ൻ ത​ക്ക​വി​ധം ശ​ക്ത​മാ​ണോ? ​ഈ ബ​ന്ധം അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു നീ​ളു​മോ? ​ബി​ജെ​പി​യു​ടെ കോ​ൺ​ഗ്ര​സ് മു​ക്ത കേ​ര​ള താ​ത്പ​ര്യ​ത്തെ സി​പി​എം സ​ഹാ​യി​ക്കു​ന്നു​ണ്ടോ?.... പി​എം ശ്രീ ​നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളെ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​തെ​ന്തു സ​ർ​ക്കാ​രാ​ണെ​ന്നോ സ​ഖ്യ​ക​ക്ഷി​ക​ളെ​യും ജ​ന​ത്തെ​യും ഇ​രു​ട്ടി​ലാ​ക്കി​യെ​ന്നോ ഒ​ന്നും ചോ​ദി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. ഇ​ര​ട്ട​ത്താ​പ്പു രാ​ഷ്‌​ട്രീ​യം ജ​ന​ത്തെ പ​ണ്ടേ ഇ​രു​ട്ടി​ലാ​ക്കി​ക്ക​ഴി​ഞ്ഞു. പി​എം ശ്രീ ​അ​തി​ൽ പു​തി​യ​തു മാ​ത്ര​മാ​ണ്. പ​ദ്ധ​തി​യു​ടെ ഗു​ണ​ഗ​ണ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ തി​ര​ഞ്ഞാ​ൽ കി​ട്ടും. പ​ക്ഷേ, അ​തി​നു​വേ​ണ്ടി ത​ല​യി​ൽ മു​ണ്ടി​ട്ടു പോ​യ​ത് എ​ന്തി​നാ​ണെ​ന്നു സി​പി​എം പ​റ​യാ​തെ അ​റി​യി​ല്ല.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി​യി​ലൂ​ടെ സ്‌​കൂ​ളു​ക​ളെ ആ​ര്‍​എ​സ്എ​സ് ശാ​ഖ​ക​ളാ​ക്കു​ന്നു: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വ​ച്ച​തോ‌​ടെ കേ​ര​ള​ത്തി​ലെ സ്‌​കൂ​ളു​ക​ളെ ആ​ര്‍​എ​സ്എ​സ് ശാ​ഖ​ക​ളാ​ക്കി​മാ​റ്റാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ര​ഹ​സ്യ ബ​ന്ധ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് കേ​ര​ള​ത്തി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രും സി​പി​എം മ​ന്ത്രി​മാ​രും ഈ ​ധാ​ര​ണ​പ​ത്ര​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യെ​ന്ന​ത് ത​ന്നെ വ​ലി​യ ഗ​തി​കേ​ടാ​ണ്. മ​ന്ത്രി​സ​ഭ​യ്ക്ക് കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന​തി​ന് ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണി​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​ണ് സം​സ്ഥാ​ന താ​ത്പ​ര്യ​ത്തേ​ക്കാ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

അ​തി​നാ​ലാ​ണ് കേ​ര​ള​വും അ​തീ​വ​ര​ഹ​സ്യ​മാ​യി പി​എം ശ്രീ​യു​ടെ ഭാ​ഗ​മാ​യ​തെ​ന്നും സ​ണ്ണി ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. പി​എം ശ്രീ ​അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​യ​മ​പോ​രാ​ട്ടം ന​ട​ത്താ​മെ​ന്ന മ​ന്ത്രി​സ​ഭാ തീ​രു​മാ​നം പോ​ലും അ​ട്ടി​മ​റി​ക്കാ​ൻ കാ​ര​ണം എ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം.

പ​ദ്ധ​തി ആ​രം​ഭി​ച്ച​ത് മു​ത​ൽ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​ർ ധൃ​തി​പി​ടി​ച്ച് അ​തി​ന്‍റെ ഭാ​ഗ​മാ​യ​ത് മു​ഖ്യ​മ​ന്ത്രി ഈ ​മാ​സം പ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ്. എ​ന്ത് ഡീ​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും പ്ര​ധാ​ന​മ​ന്ത്രി​യും ഉ​ണ്ടാ​ക്കി​യ​തെ​ന്ന് അ​റി​യാ​ൻ കേ​ര​ള​ത്തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

 

 

Latest News

Corehub Up