x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനങ്ങൾക്കു പാഠ്യപദ്ധതി ക്രമീകരിക്കാം: കേന്ദ്രം

വെബ്ഡെസ്ക്
Published: August 1, 2026 02:59 AM IST | Updated: August 1, 2026 02:59 AM IST

കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി ജ​​​യ​​​ന്ത് ചൗ​​​ധ​​​രി

ന്യൂ​​​ഡ​​​ല്‍ഹി: പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്ക് അ​​​വ​​​രു​​​ടെ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ക്കും ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കു​​​മ​​​നു​​​സ​​​രി​​​ച്ച് പാ​​​ഠ്യ​​​പ​​​ദ്ധ​​​തി ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്രം.

എ​​​ന്നാ​​​ല്‍, അ​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ മൂ​​​ല്യ​​​ങ്ങ​​​ളും അ​​​ടി​​​സ്ഥാ​​​ന​​​ത​​​ത്വ​​​ങ്ങ​​​ളും പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി ജ​​​യ​​​ന്ത് ചൗ​​​ധ​​​രി രാ​​​ജ്യ​​​സ​​​ഭ​​​യി​​​ല്‍ അ​​​ബ്‌​​​ദു​​​ൾ വ​​​ഹാ​​​ബ് എം​​​പി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ല്‍കി.

പി​​​എം ശ്രീ​​​യി​​​ല്‍നി​​​ന്ന് പി​​​ന്മാ​​​റു​​​ക​​​യോ ഒ​​​പ്പി​​​ടാ​​​തി​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്ക് പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ന​​​ഷ്‌​​​ട​​​മാ​​​കും.

കേ​​​ര​​​ളം പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ട​​​ശേ​​​ഷം സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക ന​​​ല്‍കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള ഏ​​​തു പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യും സി​​​ല​​​ബ​​​സും ന​​​യ​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ടി​​​വ​​​രു​​​മോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, പി​​​എം ശ്രീ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ്കൂ​​​ളു​​​ക​​​ളു​​​ടെ അ​​​ഫി​​​ലി​​​യേ​​​ഷ​​​ൻ സി​​​ബി​​​എ​​​സ്ഇ​​​യു​​​മാ​​​യാ​​​ണോ അ​​​തോ സം​​​സ്ഥാ​​​ന പ​​​രീ​​​ക്ഷാ​​​ ബോ​​​ർ​​​ഡു​​​മാ​​​യാ​​​ണോ എ​​​ന്ന​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് അ​​​വ​​​രു​​​ടെ സി​​​ല​​​ബ​​​സ് തീ​​​രു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.

Tags : PMShri Scheme Centre States Curriculum Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up