പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയ്ക്കായി 10 പുതിയ ഇറക്കുമതി ഗേറ്റ് വേകള്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. ഇതിനായി 1945-ലെ മരുന്നുകള്‍ സംബന്ധിച്ച നിയമങ്ങളിലെ ചട്ടം 43എ-യില്‍ ഭേദഗതി വരുത്താന്‍ മന്ത്രാലയം നിര്‍ദേശിച്ചു.
ബന്ധപ്പെട്ട സാധനങ്ങളുടെ ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുക, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുക, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ വിതരണശൃംഖല ശക്തിപ്പെടുത്തുക എന്നിവയാണ് നിര്‍ദിഷ് ട ഭേദഗതിയുടെ ലക്ഷ്യം.
ഡ്രഗ്സ് നിയമത്തിലെ ചട്ടപ്രകാരം ഇന്ത്യയിലേക്കു മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതിയുള്ള തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, റോഡ് അതിര്‍ത്തികള്‍, മറ്റ് പ്രവേശന മാര്‍ഗങ്ങള്‍ എന്നിവ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.
വ്യാപാരം സുഗമമാക്കുന്നതിനും ഇറക്കുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി അംഗീകൃത കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ 10 ഉള്‍നാടന്‍ കണ്ടെയ്നര്‍ ഡിപ്പോകളും (ഐസിഡി) ഒരു പ്രത്യേക സാമ്പത്തിക മേഖലയും (സെസ്) ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഉള്‍പ്പെടുത്താനാണ് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
Tags : ImportGateways Medicines MedicalDevices UnionMinistry Health&FamilyWelfare Cosmetics LogisticsEfficiency HealthcareProducts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash