x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​ര​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​വും സ​മ​യ​പ​രി​ധി​യും വേ​ണം: സു​പ്രീം കോ​ട​തി

വെബ് ഡെസ്‌ക്
Published: November 3, 2026 08:34 PM IST | Updated: November 3, 2026 08:34 PM IST

സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ‌​ഹി: ഒ​രു പ്ര​തി​ഷേ​ധ​സ്ഥ​ല​വും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​ടി​ച്ചു​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. സ​മ​ര​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​വും സ​മ​യ​പ​രി​ധി​യും വേ​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് വ്യ​ക്ത​മാ​ക്കി. സ​മ​ര​ത്തെ തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​ൽ സ​മ​ര​ക്കാ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

എ​സ്ഐ​ആ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.​എ. ബേ​ബി​യ​ട​ക്ക​മു​ള്ള​വ​രു​ടെ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക നീ​രീ​ക്ഷ​ണം. സ​മ​ര​ങ്ങ​ൾ​ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ഒ​രു വി​ഭാ​ഗ​ത്തി​ന് മാ​ത്രം കൈ​വ​ശം വ​യ്ക്കാ​നാ​കി​ല്ല. എ​ല്ലാ​വ​ർ​ക്കും പ്ര​തി​ഷേ​ധി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്, ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം മ​റ്റു​ള്ള​വ​ർ​ക്കും അ​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞു.

ഒ​രു കൂ​ട്ട​ർ സ​മ​രം ന​ട​ത്തു​മ്പോ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് അ​തി​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്കാ​നാ​കി​ല്ല. സ​മ​ര​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​മ്പോ​ൾ സ​മ​യ​പ​രി​ധി​യും വ്യ​വ​സ്ഥ​ക​ളും കൃ​ത്യ​മാ​യി നി​ശ്ച​യി​ക്ക​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്ന സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ സ​മ​ര​ക്കാ​ർ 17 ദി​വ​സം സ്ഥ​ലം കൈ​വ​ശം വ​ച്ചെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വാ​ദി​ച്ച​പ്പോ​ഴാ​ണ് കോ​ട​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

Tags : SupremeCourt Protest NewDelhi NewsUpdate Headlines

Recent News

Corehub Up