പ്രതീകാത്മക ചിത്രം
പത്തനംതിട്ട: അടൂർ പൊലിസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പടെയുള്ളവർ അതിക്രമിച്ച് കയറിയ കേസിൽ നടപടികളുമായി പൊലിസ്. കേസിൽ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിനെ അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് വ്യക്തമാക്കി.
ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് അടൂർ പൊലിസ് സ്റ്റേഷനിൽ അതിക്രമമുണ്ടായത്. സംഭവത്തിൽ പൊലിസുകാർക്ക് പരിക്കേറ്റിരുന്നു. കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തിരുന്നെങ്കിലും തുടർനടപടികൾ വൈകുകയായിരുന്നു. ഇതിനിടെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇതോടെയാണ് കേസിൽ തുടർനടപടികൾ ശക്തമാക്കിയത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലിസ്. അതേസമയം ശ്രീനാദേവി കുഞ്ഞമ്മയെ കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലിസിന്റെ നിലപാട്.
Tags : Police Station Attack YouthCongress PoliceStationAttack Pathanamthitta Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash