x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​ണ്ട് ന​ഷ്ട​പ്പെ​ടി​ല്ല, പി​ന്മാ​റാം; പി​എം ശ്രീ​യി​ൽ സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ളെ​ല്ലാം പൊ​ളി​ച്ച​ടു​ക്കി കേ​ന്ദ്രം

നാഷണൽ ഡെസ്ക്
Published: July 31, 2026 11:54 AM IST | Updated: July 31, 2026 12:32 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ൾ പൊ​ളി​ച്ച് കേ​ന്ദ്രം. പ​ദ്ധ​തി​യി​ൽ​നി​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഏ​ത് സ​മ​യ​ത്തും പി​ന്മാ​റു​ക​യോ ഒ​പ്പി​ടാ​തി​രി​ക്കു​ക​യോ ചെ​യ്യാ​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി ജ​യ​ന്ത് ചൗ​ധ​രി വ്യ​ക്ത​മാ​ക്കി. അ​ബ്ദു​ൾ വ​ഹാ​ബ്, വി. ​ശി​വ​ദാ​സ​ൻ എ​ന്നീ എം.​പി​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ളെ​ല്ലാം കേ​ന്ദ്രം പൊ​ളി​ച്ച​ടു​ക്കി​യ​ത്.

പ​ദ്ധ​തി​യി​ൽ ഒ​പ്പു​വെ​ച്ചാ​ൽ പി​ന്നീ​ട് പി​ന്മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​മെ​ന്നു​മാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ന്യാ​യീ​ക​ര​ണം. എ​ന്നാ​ൽ ഫ​ണ്ട് ഇ​തു​വ​രെ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും എം​ഒ​യു ഒ​പ്പി​ട്ടി​ട്ടും സ്കൂ​ളു​ക​ളു​ടെ പ​ട്ടി​ക ന​ൽ​കാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തി​ന്‍റെ പേ​ര് ഫ​ണ്ട് ല​ഭി​ച്ച 35 സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ലി​സ്റ്റി​ൽ ഇ​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

മാ​ത്ര​മ​ല്ല പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യാ​ൽ സം​സ്ഥാ​ന പാ​ഠ്യ​പ​ദ്ധ​തി​യി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന കേ​ര​ള​ത്തി​ന്‍റെ വാ​ദ​വും കേ​ന്ദ്രം ത​ള്ളി. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2020 പ്ര​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ണ​യി​ക്കു​ന്ന ഘ​ട​ന അ​നു​സ​രി​ച്ചാ​യി​രി​ക്കും പാ​ഠ​പു​സ്ത​ക​ങ്ങ​ളും കാ​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടി വ​രി​ക​യെ​ന്നും കേ​ന്ദ്രം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ പൂ​ർ​ണ​മാ​യും ഖ​ണ്ഡി​ക്കു​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ മ​റു​പ​ടി.

അ​തേ​സ​മ​യം പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഇ​ള​വ് കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കേ​ര​ളം. സം​സ്ഥാ​ന സി​ല​ബ​സ് പ​ഠി​പ്പി​ക്കാ​ൻ മ​റ്റ് ചി​ല സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​തി​ലാ​ണ് കേ​ര​ളം പ്ര​തീ​ക്ഷ വെ​ക്കു​ന്ന​ത്. സ്കൂ​ളു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് അ​നു​വാ​ദം കി​ട്ടു​മെ​ന്നാ​ണ് കേ​ര​ളം പ്ര​തീ​ക്ഷ വെ​ക്കു​ന്ന​ത്. പി ​എം ശ്രീ ​പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭ ഉ​പ സ​മി​തി അ​ന്തി​മ യോ​ഗം ഉ​ട​ൻ ചേ​രും.

Tags : PMSHRI Kerala Government Central Government Funding Curriculum

Recent News

Corehub Up