കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎമ്മിന്റെ തെറ്റുതിരുത്തൽ പ്രസംഗത്തിലല്ല നിലപാടിലാണു വേണ്ടതെന്നു ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ. സിപിഎം ഇപ്പോൾ നടത്തുന്നതു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ്.
പൊലീസിന് ആർജവം ഉണ്ടെങ്കിൽ മുൻ മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും അബ്ദുറഹ്മാന്റെയും വീടുകളിൽ പരിശോധന നടത്തണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വലിയ അവകാശവാദങ്ങളാണ് ഉയർന്നത്. തെറ്റുകൾ തിരുത്തുമെന്നും പാർട്ടിയെ ശുദ്ധീകരിക്കുമെന്നും അഴിമതിക്കും അനധികൃത സ്വത്തു സന്പാദനത്തിനുമെതിരെ കർശന നിലപാടു സ്വീകരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം.
എന്നാൽ പാർട്ടി നേതാക്കളുമായും അവരുടെ കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ ഉയരുന്പോൾ ഈ തെറ്റുതിരുത്തൽ എവിടെയാണെന്നു സിപിഎം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Tags : CPM Speeches KSurendran CorrectStance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash