ലോഗോ
ന്യൂഡൽഹി: ജീവനക്കാർക്ക് നിർബന്ധിത എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) ആനുകൂല്യത്തിനുള്ള ശന്പള പരിധി പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയാക്കി കേന്ദ്രസർക്കാർ ഉയർത്തി.
ഇതിലൂടെ 51 ലക്ഷത്തിലധികം ജീവനക്കാര്‍ക്കുകൂടി നിർബന്ധിത പിഎഫ് പരിരക്ഷ ഉറപ്പാകുമെന്നാണ് ഏകദേശ കണക്ക്. 12 വർഷത്തിനുശേഷമാണ് പിഎഫ് വേതനപരിധി വർധിപ്പിക്കുന്നത്. 2014 സെപ്റ്റംബറിലായിരുന്നു പിഎഫ് ശമ്പള പരിധി അവസാനമായി ഉയർത്തിയത്.
പുതിയ തീരുമാനം ഇന്ന് പ്രാബല്യത്തിൽ വരും. വേതനപരിധി ഉയരുന്നതോടെ കൂടുതല്‍ തുക പിഎഫ് ഫണ്ടിലേക്ക് എത്തുകയും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാമൂഹിക സുരക്ഷ ഉറപ്പാകുകയും ചെയ്യുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. പുതിയ പരിഷ്കാരത്തിനായി അഞ്ചു വര്‍ഷത്തേക്ക് 56,696 കോടി രൂപ കേന്ദ്രസർക്കാർ ചെലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിമാസ ശമ്പള പരിധി 15,000 രൂപയില്‍നിന്ന് 25,000 രൂപയായി ഉയര്‍ത്തുന്നതോടെ ജീവനക്കാർക്ക് പെൻഷനിലും വർധനയുണ്ടാകും. പുതിയ ശമ്പള പരിധിയില്‍ പൂര്‍ണമായി അഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് പ്രതിമാസ പെന്ഷന് തുകയില്‍ 67 ശതമാനം വരെ വര്‍ധന ലഭിക്കും.
എന്നാല്‍, പെന്ഷന് ആനുകൂല്യം ലഭിക്കുന്നതിന് കുറഞ്ഞത് 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം.
ഇപ്പോൾ 7.98 കോടി അംഗങ്ങളും 82 ലക്ഷം പെന്‍ഷന്‍കാരുമാണ് ഇപിഎഫ്ഒയില്‍ ഉള്ളത്.
പെൻഷനിലുണ്ടാകുന്ന വർധന (രൂപയിൽ)
വേതന പരിധി: 15,000 25,000
സേവന കാലാവധി
10 വർഷം 2143 3571
20 വർഷം 4714 7857
30 വർഷം 6857 11,429
Tags : PF Salary ceiling Raised Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash EPF