Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raised

പിഎഫ് ശമ്പളപരിധി 25,000 രൂപയാക്കി ഉയർത്തി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്ക് നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത എം​​​​​പ്ലോ​​​​​യീ​​​​​സ് പ്രൊ​​​​​വി​​​​​ഡ​​​​​ന്‍റ് ഫ​​​​​ണ്ട് (ഇ​​​​​പി​​​​​എ​​​​​ഫ്ഒ) ആ​​​​​നുകൂ​​​​​ല്യ​​​​​ത്തി​​​​​നു​​​​​ള്ള ശ​​​​​ന്പ​​​​​ള പ​​​​​രി​​​​​ധി പ്ര​​​​​തി​​​​​മാ​​​​​സം 15,000 രൂ​​​​​പ​​​​​യി​​​​​ൽ നി​​​​​ന്ന് 25,000 രൂ​​​​​പ​​​​​യാ​​​​​ക്കി കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​യ​​​​​ർ​​​​​ത്തി.

ഇ​​​​തി​​​​ലൂ​​​​ടെ 51 ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ക്കു​​​​​കൂ​​​​​ടി നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത പി​​​​​എ​​​​​ഫ് പ​​​​​രി​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ഏ​​​​ക​​​​ദേ​​​​ശ​​​​ ക​​​​ണ​​​​ക്ക്. 12 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് പി​​​​​എ​​​​​ഫ് വേ​​​​​ത​​​​​ന​​​​​പ​​​​​രി​​​​​ധി വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. 2014 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പി​​​​എ​​​​ഫ് ശ​​​​​മ്പ​​​​​ള പ​​​​​രി​​​​​ധി അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്.

പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം ഇ​​​​​ന്ന് പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ൽ​​​​​ വ​​​​​രും. വേ​​​​ത​​​​ന​​​​പ​​​​രി​​​​ധി ഉ​​​​യ​​​​രു​​​​ന്ന​​​​തോ​​​​ടെ കൂ​​​​​ടു​​​​​ത​​​​​ല്‍ തു​​​​​ക പി​​​​​എ​​​​​ഫ് ഫ​​​​​ണ്ടി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​ക​​​​​യും തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍ക്ക് മെ​​​​ച്ച​​​​പ്പെ​​​​ട്ട സാ​​​​​മൂ​​​​​ഹി​​​​​ക സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​കുക​​​​​യും ചെ​​​​​യ്യു​​​​​മെ​​​​​ന്ന് കേ​​​​​ന്ദ്ര വാ​​​​​ർ​​​​​ത്താവി​​​​​നി​​​​​മ​​​​​യ​​​​​ മ​​​​​ന്ത്രി അ​​​​​ശ്വ​​​​​നി വൈ​​​​​ഷ്ണ​​​​​വ് പ​​​​​റ​​​​​ഞ്ഞു. പു​​​​​തി​​​​​യ പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ത്തി​​​​​നാ​​​​​യി അ​​​​​ഞ്ചു വ​​​​​ര്‍ഷ​​​​​ത്തേ​​​​​ക്ക് 56,696 കോ​​​​​ടി രൂ​​​​​പ കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.​​

പ്ര​​തി​​മാ​​സ ശ​​മ്പ​​ള പ​​രി​​ധി 15,000 രൂ​​പ​​യി​​ല്‍നി​​ന്ന് 25,000 രൂ​​പ​​യാ​​യി ഉ​​യ​​ര്‍ത്തു​​ന്ന​​തോ​​ടെ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് പെ​​ൻ​​ഷ​​നി​​ലും വ​​ർ​​ധ​​ന​​യു​​ണ്ടാ​​കും. പു​​തി​​യ ശ​​മ്പ​​ള പ​​രി​​ധി​​യി​​ല്‍ പൂ​​ര്‍ണ​​മാ​​യി അ​​ഞ്ചു വ​​ര്‍ഷ​​ത്തെ സേ​​വ​​നം പൂ​​ര്‍ത്തി​​യാ​​ക്കു​​ന്ന ജീ​​വ​​ന​​ക്കാ​​ര്‍ക്ക് പ്ര​​തി​​മാ​​സ പെ​​ന്‍ഷ​​ന്‍ തു​​ക​​യി​​ല്‍ 67 ശ​​ത​​മാ​​നം വ​​രെ വ​​ര്‍ധ​​ന ല​​ഭി​​ക്കും.

എ​​ന്നാ​​ല്‍, പെ​​ന്‍ഷ​​ന്‍ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​തി​​ന് കു​​റ​​ഞ്ഞ​​ത് 10 വ​​ര്‍ഷ​​ത്തെ സേ​​വ​​നം പൂ​​ര്‍ത്തി​​യാ​​ക്കി​​യി​​രി​​ക്ക​​ണം.

ഇ​​​​​പ്പോ​​​​​ൾ 7.98 കോ​​​​​ടി അം​​​​​ഗ​​​​​ങ്ങ​​​​​ളും 82 ല​​​​​ക്ഷം പെ​​​​​ന്‍ഷ​​​​​ന്‍കാ​​​​​രു​​​​​മാ​​​​​ണ് ഇ​​​​​പി​​​​​എ​​​​​ഫ്ഒ​​​​​യി​​​​​ല്‍ ഉ​​​​​ള്ള​​​​​ത്.

പെൻഷനിലുണ്ടാകുന്ന വർധന (രൂപയിൽ)

വേതന പരിധി: 15,000 25,000

സേവന കാലാവധി 

10 വർഷം 2143 3571
20 വർഷം 4714 7857
30 വർഷം 6857 11,429

Latest News

Corehub Up