ഡി. ഗുകേഷ് (ഫയൽ ചിത്രം)
സമർഖന്ദ് (ഉസ്ബക്കിസ്ഥാൻ): 46-ാമത് ചെസ് ഒളിന്പ്യാഡിന്റെ ആദ്യറൗണ്ടിൽ ഇന്ത്യക്ക് ആധികാരിക ജയം.
ഓപ്പൺ (പുരുഷ) വിഭാഗത്തിലും വനിതാ വിഭാഗത്തിലും നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ആദ്യറൗണ്ടിൽ അനായാസ ജയം സ്വന്തമാക്കി.
ഓപ്പൺ വിഭാഗത്തിൽ ഡി. ഗുകേഷ്, വിദിത് ഗുജറാത്തി, മലയാളി താരം നിഹാൽ സരിൻ എന്നിവർ ജയം നേടി. അതേസമയം, അർജുൻ എറിഗയ്സി പരാജയപ്പെട്ടു. എങ്കിലും ഇന്ത്യ 3-1നു തായ്ലൻഡിനെ കീഴടക്കി.
വനിതാ വിഭാഗത്തിൽ ഇന്ത്യ 4-0നു ഡൊമിനിക് റിപ്പബ്ലിക്കിനെ തകർത്തു. ഇന്ത്യയുടെ കൊനേരു ഹംപി, ആർ. വൈശാലി, സവിത, വന്തിക എന്നിവർ ജയം നേടി. ദിവ്യ ദേശ്മുഖ് ആദ്യ റൗണ്ടിൽ വിശ്രമിച്ചു.
Tags : Winning India Start ChessOlympiad Sports