കോട്ടയം : സീറാം സാംബശിവ റാവുവിനെ എക്സൈസ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. സാംബശിവ റാവുവിനെ മാറ്റിയ നടപടി മന്ത്രിയെ സംശയനിഴലില്‍ നിര്‍ത്തുന്നതാണ്.
മന്ത്രി അഴിമതി നടത്തിയിട്ടുണ്ടോയെന്ന് ഇക്കാര്യത്തിലുള്ള വസ്തുതകള്‍ പുറുത്തുവന്നതിനുശേഷമേ വ്യക്തമാകു. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഉടനെ മാറ്റുന്ന നടപടിയാണിപ്പോള്‍ നടക്കുന്നത്. ഇതുതന്നെയാണ് വൈദ്യുതി വകുപ്പിലും നടക്കുന്നത്. മുഖ്യമന്ത്രി ഇതൊക്കെ നടത്തുന്നതു അഴിമതിക്കു വേണ്ടിയാണെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ടി.പി.രാമകൃഷ്ണന് ആവശ്യപ്പെട്ടു.
Tags : Excise Commissioner replaced LDF Convener Excise Commissioner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash