സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹൗസ് ഖാസ് പ്രദേശത്ത് മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹൗസ് ഖാസ് പ്രദേശത്ത് മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ 70 മണിക്കൂറിലധികം നീണ്ട തെരച്ചിലിനൊടുവിലാണ് ഒരു മൃതദേഹംകൂടി കണ്ടെത്തിയത്. ബിഹാറിലെ ദര്‍ഭംഗ സ്വദേശിയായ ലുച്ചുമാന് മുഖിയ (66) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം തുടര്‍നടപടികള്‍ക്കായി എല്‍എന്‍ജെപി ആശുപത്രിയിലേക്ക് മാറ്റി.
നവംബര്‍ അഞ്ചിന് രാവിലെ 9.45 ഓടെയാണ് ചൗരി ബസാറിനടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് കെട്ടിടം തകര്‍ന്നുവീണത്.
ലുച്ചുമാന് മുഖിയയെ കൂടാതെ ബിഹാര്‍ സ്വദേശികളായ സഞ്ജീത് കുമാര്‍, കിഷോരി സാഹ, പങ്കജ് ശര്‍മ്മ, ശാന്തു, ദിനേശ് സാഹ, വിപിന്‍ റാം (ഡല്‍ഹിയിലെ മണ്ഡാവലി) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തേ പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയായ സൈമുള്ള എന്ന അയൂബും സിറാജ്, താജുദ്ദീന്, ഫുര്‍ഖാന്‍ എന്നീ മൂന്ന് കോണ്ട്രാക്ടര്മാരും അറസ്റ്റിലായി. ഹൗസ് ഖാസ് പൊലിസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 50 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലത്ത് അനുമതിയില്ലാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.ഇവിടെ ഒരു കെട്ടിട പദ്ധതിയും അനുവദിച്ചിട്ടില്ലെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനും വ്യക്തമാക്കിയിരുന്നു.
Tags : Building tragedy in Delhi Deepika DeepikaNewspaper BreakingNews Death toll reaches seven