Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Building Tragedy In Delhi

ഡല്‍ഹിയിലെ‍ കെട്ടിടദുരന്തം: മരണം ഏഴായി

ന്യൂ​ഡ​ല്‍ഹി: സെ​ന്‍ട്ര​ല്‍ ഡ​ല്‍ഹി​യി​ലെ ഹൗ​സ് ഖാ​സ് പ്ര​ദേ​ശ​ത്ത് മൂ​ന്നുനി​ല കെ​ട്ടി​ടം ത​ക​ര്‍ന്നു​വീ​ണ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. കെ​ട്ടി​ടാ​വി​ശി​ഷ്ട​ങ്ങ​ള്‍ക്കി​ട​യി​ല്‍ 70 മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഒ​രു മൃ​ത​ദേ​ഹംകൂ​ടി ക​ണ്ടെ​ത്തി​യ​ത്. ബി​ഹാ​റി​ലെ ദ​ര്‍ഭം​ഗ സ്വ​ദേ​ശി​യാ​യ ലു​ച്ചു​മാ​ന്‍ മു​ഖി​യ (66) ആ​ണ് മ​രി​ച്ച​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കാ​യി എ​ല്‍എ​ന്‍ജെ​പി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ന​വം​ബ​ര്‍ അ​ഞ്ചി​ന് രാ​വി​ലെ 9.45 ഓ​ടെ​യാ​ണ് ചൗ​രി ബ​സാ​റി​ന​ടു​ത്ത് നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് കെ​ട്ടി​ടം ത​ക​ര്‍ന്നു​വീ​ണ​ത്.

ലു​ച്ചു​മാ​ന്‍ മു​ഖി​യ​യെ കൂ​ടാ​തെ ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജീ​ത് കു​മാ​ര്‍, കി​ഷോ​രി സാ​ഹ, പ​ങ്ക​ജ് ശ​ര്‍മ്മ, ശാ​ന്തു, ദി​നേ​ശ് സാ​ഹ, വി​പി​ന്‍ റാം (​ഡ​ല്‍ഹി​യി​ലെ മ​ണ്ഡാ​വ​ലി) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് നേ​ര​ത്തേ പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​ട്ടി​ട ഉ​ട​മ​യാ​യ സൈ​മു​ള്ള എ​ന്ന അ​യൂ​ബും സി​റാ​ജ്, താ​ജു​ദ്ദീ​ന്‍, ഫു​ര്‍ഖാ​ന്‍ എ​ന്നീ മൂ​ന്ന് കോ​ണ്‍ട്രാ​ക്‌​ട​ര്‍മാ​രും അ​റ​സ്റ്റി​ലാ​യി. ഹൗ​സ് ഖാ​സ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 50 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍ണ​മു​ള്ള സ്ഥ​ല​ത്ത് അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് കെ​ട്ടി​ടം നി​ര്‍മി​ച്ച​തെ​ന്ന് പ​രാ​തി ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.ഇ​വി​ടെ ഒ​രു കെ​ട്ടി​ട പ​ദ്ധ​തി​യും അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് ഡ​ല്‍ഹി മു​നി​സി​പ്പ​ല്‍ കോ​ര്‍പ​റേ​ഷ​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Latest News

Corehub Up