Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reaches

വി​റ​പ്പി​ച്ച് കീ​ഴ​ട​ങ്ങി മെ​ക്സി​ക്കോ; ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ൽ

മെ​ക്സി​ക്കോ സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇം​ഗ്ല​ണ്ട്. മെ​ക്സി​ക്കോ സി​റ്റി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് മെ​ക്സി​ക്കോ​യെ തോ​ൽ​പ്പി​ച്ചാ​ണ് ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി വേ​ണ്ടി ജൂ​ഡി ബെ​ല്ലിം​ഗാം ര​ണ്ട് ഗോ​ളു​ക​ളും ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ ഒ​രു ഗോ​ളും നേ​ടി. ജൂ​ലി​യ​ൻ കി​നോ​ന​സും റൗ​ൾ ജി​മെ​ന​സും ആ​ണ് മെ​ക്സി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

54-ാം മി​നി​റ്റി​ൽ ജാ​രെ​ൽ ക്വാ​ൻ​ഷാ റെ​ഡ് കാ​ർ​ഡ് കി​ട്ട് പു​റ​ത്താ​യ​തി​ന് ശേ​ഷം 10 പേ​രു​മാ​യി ക​ളി​ച്ചാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യം സ്വ​ന്ത​മാ​ക്കി. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ മെ​ക്സി​ക്കോ​യ്ക്ക് ല​ഭി​ച്ചെ​ങ്കി​ലും മൂ​ന്നാം ഗോ​ൾ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ലേ​യ്ക്ക് മു​ന്നേ​റി​യ​ത്.

ക്വാ​ർ​ട്ട​റി​ൽ നോ​ർ​വെ​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി​ക​ൾ. ബ്ര​സീ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് നോ​ർ​വെ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ആ​ഴ്സ​ണ​ൽ ഫൈ​ന​ലി​ൽ

ല​ണ്ട​ൻ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ആ​ഴ്സ​ണ​ൽ. സെ​മി​ഫൈ​ന​ലി​ന്‍റെ ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​ഴ്സ​ണ​ൽ ഫൈ​ന​ലി​ലെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​രം ആ​ഴ്സ​ണ​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​ര ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ 2-1ന് ​ആ​ഴ്സ​ണ​ൽ ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ചു.

മെ​യ് 30 നാ​ണ് ഫൈ​ന​ൽ. ബ​യ​റ​ൺ മ്യൂ​ണി​ക്ക്-​പി​എ​സ്ജി സെ​മി​യി​ലെ വി​ജ​യി​യെ ആ​യി​രി​ക്കും ഫൈ​ന​ലി​ൽ ആ​ഴ്സ​ണ​ൽ നേ​രി​ടു​ക.

Sports

എ​ഫ്എ ക​പ്പ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഫൈ​ന​ലി​ൽ

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. ശ​നി​യാ​ഴ്ച ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ സ​താം​പ്ട​ണെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഫൈ​ന​ലി​ലെ​ത്തി​യ​ത്.

‌ജെ​റെ​മി ഡോ​ക്കു​വും നി​ക്കോ ഗോ​ൺ​സാ​ല​സും ആ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഫി​ൻ അ​സാ​സാ​ണ് സ​താം​പ്ട​ണ് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

എ​ഫ്എ ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഏ​ഴു​വ​ട്ടം ചാ​മ്പ്യ​ന്മാ​രാ​ണ് മാ​ഞ്ചെ​സ്റ്റ​ര്‍ സി​റ്റി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും ക്രി​സ്റ്റ​ല്‍ പാ​ല​സി​നോ​ട് തോ​റ്റി​രു​ന്നു. 2023-ലാ​ണ് സി​റ്റി അ​വ​സാ​ന​മാ​യി എ​ഫ്എ ക​പ്പ് നേ​ടി​യ​ത്.

ഇ​ന്ന് രാ​ത്രി ന​ട​ക്കു​ന്ന ചെ​ല്‍​സി-​ലീ​ഡ്‌​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ​യാ​കും സി​റ്റി ഫൈ​ന​ലി​ല്‍ നേ​രി​ടു​ക. രാ​ത്രി 7.30-നാ​ണ് ചെ​ല്‍​സി-​ലീ​ഡ്‌​സ് മ​ത്സ​രം.

Sports

ബാ​ഡ്മി​ന്‍റ​ണ്‍ ഏ​ഷ്യ ചാ​മ്പ്യ​ന്‍​ഷി​പ്പ്: ആ​യു​ഷ് ഷെ​ട്ടി സെ​മി​യി​ൽ

നിം​ഗ്ബോ(​ചൈ​ന): ബാ​ഡ്മി​ന്‍റ​ണ്‍ ഏ​ഷ്യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ആ​യു​ഷ് ഷെ​ട്ടി സെ​മി​ഫൈ​ന​ലി​ൽ. ഇ​ന്ന് ന​ട​ന്ന ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ‌ ഇ​ന്തോ​നേ​ഷ്യ​യു​ടെ ജോ​നാ​ഥ​ൻ ക്രി​സ്റ്റി​യെ ത​ക​ർ​ത്താ​ണ് ആ​യു​ഷ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ആ​യു​ഷി​ന്‍റെ ജ​യം. സ്കോ​ർ: 23-21, 21-17.

ആ​ദ്യ റൗ​ണ്ടി​ല്‍ ലോ​ക ഏ​ഴാം ന​മ്പ​ര്‍ താ​ര​മാ​യ ചൈ​ന​യു​ടെ ലി ​ഷി ഫെ​ങി​നെ (21-13, 21-16) അ​ട്ടി​മ​റി​ച്ച് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച ആ​യു​ഷ്, അ​വ​സാ​ന എ​ട്ടി​ലേ​ക്ക് കു​തി​ച്ചു. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ താ​യ്‌​വാ​ന്‍റെ ചി ​യു ജീ​നി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മി​നു കീ​ഴ​ട​ക്കി​യാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച​ത്. സ്‌​കോ​ര്‍: 21-16, 21-12.

Sports

എ​ഫ്എ ക​പ്പി​ൽ ചെ​ൽ​സി സെ​മി​യി​ൽ; പോ​ർ​ട്ട് വെ​യി​ലി​നെ​തി​രെ ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: എ​ഫ്എ ക​പ്പി​ൽ സെ​മി​യി​ൽ ക​ട​ന്ന് ചെ​ൽ​സി. ശ​നി​യാ​ഴ്ച ന​ട​ന്ന ക്വാ​ർ​ട്ട​റി​ൽ പോ​ർ​ട്ട് വെ​യി​ലി​നെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ചെ​ൽ​സി​ക്ക് വേ​ണ്ടി ജോ​റ​ൽ ഹാ​റ്റോ, ജാ​വോ പെ​ഡ്രോ, ടോ​സി​ൻ അ​ടാ​രാ​ബൈ​യോ, ആ​ൻ​ഡ്രെ സാ​ന്‍റോ​സ്, എ​സ്റ്റെ​വ​യോ, അ​ല​സാ​ൻ​ട്രോ ഗ​ർ​നാ​ച്ചോ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. പോ​ർ​ട്ട് വെ​യി​ൽ താ​രം ജോ​ർ​ദാ​ൻ ലോ​റെ​ൻ​സി​ന്‍റെ ഓ​ൺ ഗോ​ളും ചെ​ൽ​സി​യു​ടെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

ചെ​ൽ​സി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ സ്റ്റാം​ഫോ​ർ​ഡ് ബ്രി​ഡ്ജി​ലാ​യി​രു​ന്നു മ​ത്സ​രം. ആ​ഴ്സ​ണ​ലി​നെ ത​ക​ർ​ത്ത് സ​താം​പ്ട​ണും സെ​മി​യി​ലെ​ത്തി.

Sports

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല ക്വാ​ർ​ട്ട​റി​ൽ

ബി​ർ​മിം​ഗ്ഹാം: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ആ​സ്റ്റ​ൺ വി​ല്ല. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഫ്ര​ഞ്ച് ക്ല​ബ് ലി​ല്ലെ​യെ ത​ക​ർ​ത്താ​ണ് ആ​സ്റ്റ​ൺ വി​ല്ല ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ആ​സ്റ്റ​ൺ വി​ല്ല വി​ജ​യി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​രം ആ​സ്റ്റ​ൺ വി​ല്ല എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ജോ​ൺ മ​ക്ഗി​നും ലി​യോ​ൺ ബെ​യ്‌​ലി​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വി​ജ​യി​ച്ചി​രു​ന്നു. പോ​ർ​ച്ചു​ഗീ​സ് ക്ല​ബ് എ​ഫ്സി പോ​ർ​ട്ടോ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നി​ട്ടു​ണ്ട്.

Sports

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ത​ക​ർ​ത്തെ​റി​ഞ്ഞു; ക്വാ​ർ​ട്ട​റി​ലെ​ത്തി റ​യ​ൽ മാ​ഡ്രി​ഡ്

മാ​ഞ്ച​സ്റ്റ​ർ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി സ്പാ​നി​ഷ് ക​രു​ത്ത​രാ​യ റ​യ​ൽ മാ​ഡ്രി​ഡ്. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇംഗ്ലീഷ് വമ്പൻമാരായ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ത​ക​ർ​ത്താ​ണ് റ​യ​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ വി​ജ​യി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​രം‌ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ സ്വ​ന്ത​മാ​ക്കി. വി​നി​ഷ്യ​സ് ജൂ​നി​യ​റാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

എ​ർ​ലിം​ഗ് ഹാ​ല​ണ്ടാ​ണ് മാ‌​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ റ​യ​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് വി​ജ​യി​ച്ചി​രു​ന്നു.

Kerala

ക​ർ​ഷ​ക പെ​ൻ​ഷ​ൻ 10,115 പേ​ർ​ക്കുകൂ​ടി; 2021 മു​ത​ലു​ള്ള വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് കു​ടി​ശി​ക ന​ൽ​കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ർ​​​​ഷ​​​​ക പെ​​​​ൻ​​​​ഷ​​​​ൻ 10,115പേ​​​​ർ​​​​ക്കു​കൂ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ച്ചു. ചെ​​​​റു​​​​കി​​​​ട- നാ​​​​മ​​​​മാ​​​​ത്ര ക​​​​ർ​​​​ഷ​​​​ക പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 2021നു ​​​​ശേ​​​​ഷം 60 വ​​​​യ​​​​സ് തി​​​​ക​​​​ഞ്ഞ 10,115 ക​​​​ർ​​​​ഷ​​​​ക​​​​രെ​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് മ​​​​ന്ത്രി​​​​സ​​​​ഭാ തീ​​​​രു​​​​മാ​​​​നം. 2000 രൂ​​​​പ വീ​​​​ത​​​​മാ​​​​ണ് പെ​​​​ൻ​​​​ഷ​​​​ൻ. ഇ​​​​തി​​​​നാ​​​​യി 24.276 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ക്കും. ഇ​​​​തി​​​​നു പു​​​​റ​​​​മേ കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ പു​​​​തി​​​​യ​​​​താ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യ 2225 ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പെ​​​​ൻ​​​​ഷ​​​​ൻ അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ കൂ​​​​ടി സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ച് തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്കാ​​​​ൻ കൃ​​​​ഷി വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

നി​​​​ല​​​​വി​​​​ൽ പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട 6201 ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് പു​​​​റ​​​​മേ​​​​യാ​​​​ണ് ഇ​​​​ത്ര​​​​യും ക​​​​ർ​​​​ഷ​​​​ക​​​​രെ​കൂ​​​​ടി പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭം മൂ​​​​ല​​​​മു​​​​ള്ള വി​​​​ള​​​​നാ​​​​ശം അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം 2021 ഒ​​​​ക്‌​ടോ​ബ​​​​ർ മു​​​​ത​​​​ലു​​​​ള്ള 76.68 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കു​​​​ടി​​​​ശി​​​​ക അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

നി​​​​ല​​​​വി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു ക​​​​ഴി​​​​ഞ്ഞ 87.89 കോ​​​​ടി രൂ​​​​പ​​​​യ്ക്ക് പു​​​​റ​​​​മേ​​​​യാ​​​​ണ് തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. 1,50,267 ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​ണ് തു​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ക. സം​​​​സ്ഥാ​​​​ന വി​​​​ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ഇ​​​​ന​​​​ത്തി​​​​ൽ 2024 ജൂ​​​​ണ്‍ മു​​​​ത​​​​ൽ കു​​​​ടി​​​​ശി​​​​ക​​​​യു​​​​ള്ള 43.19 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നും മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു ക​​​​ഴി​​​​ഞ്ഞ 136 കോ​​​​ടി രൂ​​​​പ​​​​യ്ക്കു പു​​​​റ​​​​മേ​​​​യാ​​​​ണ് തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക. 18,171 ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​ണ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് അ​​​​നു​​​​കൂ​​​​ല്യം ന​​​​ൽ​​​​കാ​​​​നു​​​​ള്ള​​​​ത്.

വി​​​​ള​​​​നാ​​​​ശ​​​​ത്തി​​​​നു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി​​​​യി​​​​ലും സം​​​​സ്ഥാ​​​​ന വി​​​​ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ഇ​​​​ന​​​​ത്തി​​​​ലു​​​​മു​​​​ള്ള കു​​​​ടി​​​​ശി​​​​ക തീ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​ന് കാ​​​​ർ​​​​ഷി​​​​ക അ​​​​ഭി​​​​വൃ​​​​ദ്ധി ഫ​​​​ണ്ടി​​​​ൽ നി​​​​ന്നും തു​​​​ക ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

Kerala

പ്ര​ധാ​ന​മ​ന്ത്രി കൊ​ച്ചി​യി​ലെ​ത്തി; നാ​വി​ക സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പുറപ്പെട്ടു

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൊ​ച്ചി​യി​ലെ​ത്തി. എ​ൻ​ഡി​എ​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മോ​ദി ഹെ​ലി​കോ​പ്റ്റ​റി​ൽ നാ​വി​ക സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. അ​വി​ടെ നി​ന്നു മ​റൈ​ൻ ഡ്രൈ​വി​ലു​ള്ള ആ​ദ്യ​പ​രി​പാ​ടി​യി​ലേ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ പു​റ​പ്പെ​ടും.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ച്ചി​യി​ൽ അ​ഞ്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ പോ​ലീ​സ് ക​രു​ത​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കെ​പി​സി​സി സെ​ക്ര​ട്ട​റി ത​മ്പി സു​ബ്ര​ഹ്മ​ണ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

കോ​ട​തി​യി​ൽ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് അ​കാ​ര​ണ​മാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തെ​ന്നാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Sports

എ​ഫ്എ ക​പ്പ്: വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡ് ക്വാ​ർ​ട്ട​റി​ൽ

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്ന് വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അ​ഞ്ചാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ബ്രെ​ന്‍റ്ഫോ​ർ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വെ​സ്റ്റ് ഹാം ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു വെ​സ്റ്റ് ഹാ​മി​ന്‍റെ വി​ജ​യം. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​യ്ക്ക് നീ​ണ്ട​ത്.

ജാ​രോ​ഡ് ബോ​ൻ ആ​ണ് വെ​സ്റ്റ് ഹാ​മി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഇ​ഗോ​ർ തി​യാ​ഗോ​യാ​ണ് ബ്രെ​ന്‍റ്ഫോ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

ഷൂ​ട്ടൗ​ട്ടി​ൽ വെ​സ്റ്റ് ഹാ​മി​ന്‍റെ അ​ഞ്ച് താ​ര​ങ്ങ​ളും കൃ​ത്യ​മാ​യി പ​ന്തി​നെ വ​ല​യി​ലെ​ത്തി​ച്ച​പ്പോ​ൾ ബ്രെ​ന്‍റ്ഫോ​ർ​ഡി​ന്‍റെ ര​ണ്ട് താ​ര​ങ്ങ​ൾ​ക്ക് ല​ക്ഷ്യം തെ​റ്റി. ഇ​തോ​ടെ വെ​സ്റ്റ് ഹാം ​ക്വാ​ർ​ട്ട​റി​ലേ​യ്ക്ക് മു​ന്നേ​റി​യ​ത്.

Sports

ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ൻ ഫൈ​ന​ലി​ൽ

ല​ണ്ട​ൻ: ഓ​ൾ ഇം​ഗ്ല​ണ്ട‌് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ൽ ഫൈ​ന​ലി​ൽ ക‌​ട​ന്ന് ഇ​ന്ത്യ​ൻ താ​രം ല​ക്ഷ്യ സെ​ൻ. പു​രു​ഷ സിം​ഗി​ൾ​സ് സെ​മി​ഫൈ​ന​ലി​ൽ കാ​ന​ഡ​യു‌​ടെ വി​ക്ട​ർ ലാ​യ്‌​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ല​ക്ഷ്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്.

സെ​മി​യി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​ണ് ല​ക്ഷ്യ വി​ജ​യി​ച്ച​ത്. ആ​ദ്യ ഗെ​യിം ല​ക്ഷ്യ ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാം ഗെ​യിം സ്വ​ന്ത​മാ​ക്കി വി​ക്ട​ർ ലാ​യ് ഒ​പ്പ​മെ​ത്തി. എ​ന്നാ​ൽ മൂ​ന്നാം ഗെ​യിം വി​ജ​യി​ച്ച് ല​ക്ഷ്യം മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ‌‌സ്കോ​ർ: 21-16, 18-21, 21-15.

97 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു​നി​ന്ന​ത്. ഫൈ​ന​ലി​ൽ ചൈ​നീ​സ് താ​യ്പേ​യ് താ​രം ലി​ൻ ചു​ൻ-​യി ആ​ണ് ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി.

Sports

സെ​മി​യി​ൽ ല​ങ്ക​യെ ത​ക​ർ​ത്തു; റൈ​സിം​ഗ് സ്റ്റാ​ർ​സ് വി​മ​ൻ​സ് ഏ​ഷ്യ​ ക​പ്പി​ൽ ഇ​ന്ത്യ എ ​ഫൈ​ന​ലി​ൽ

ബാ​ങ്കോ​ക്ക്: റൈ​സിം​ഗ് സ്റ്റാ​ർ​സ് വി​മ​ൻ​സ് ഏ​ഷ്യ​ക​പ്പി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ എ. ​ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന സെ​മി​യി​ൽ ശ്രീ​ല​ങ്ക എ​യെ അ​ഞ്ച് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ എ ​ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

ശ്രീ​ല​ങ്ക എ ​ഉ​യ​ർ​ത്തി​യ 119 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ എ 13.5 ​ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ർ വൃ​ന്ദാ ദി​നേ​ഷി​ന്‍റെ​യും ക്യാ​പ്റ്റ​ൻ രാ​ധാ യാ​ദ​വി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

വൃ​ന്ദ 42 റ​ൺ​സാ​ണെ​ടു​ത്ത​ത്. 20 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൃ​ന്ദ​യു​ടെ ഇ​ന്നിം​ഗ്സ്. രാ​ധാ യാ​ദ​വ് 31 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യാ​ണ് രാ​ധ അ​ടി​ച്ച​ത്. അ​നു​ഷ്ക ശ​ർ​മ 27 റ​ൺ​സെ​ടു​ത്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ശ​സി​നി ജിം​ഹാ​നി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. യ​ശാ​ന്തി നി​മാ​ന്തി​ക ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

ര​ഞ്ജി ട്രോ​ഫി​യി​ൽ ച​രി​ത്രം കു​റി​ച്ച് ജ​മ്മു കാ​ഷ്മീ​ർ; ബം​ഗാ​ളി​നെ തകർത്ത് ഫൈ​ന​ലി​ൽ 

ക​ല്യാ​ണി: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഫൈ​ന​ലി​ൽ ക​ട​ന്ന് ജ​മ്മു കാ​ഷ്മീ​ർ. സെ​മി ഫൈ​ന​ലി​ൽ ബം​ഗാ​ളി​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ജ​മ്മു കാ​ഷ്മീ​ർ ഫൈ​ന​ലി​ലെ​ത്തി​യ​ത്. 

ബം​ഗാ​ൾ ഉ​യ​ർ​ത്തി​യ 126 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ജ​മ്മു കാ​ഷ്മീ​ർ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 43 റ​ൺ​സെ​ടു​ത്ത വ​ൻ​ഷ​ജ് ശ​ർ​മ​യു​ടെ​യും 30 റ​ൺ​സെ​ടു​ത്ത അ​ബ്ദു​ൾ സ​മ​ദി​ന്‍റെ​യും 27 റ​ൺ​സെ​ടു​ത്ത ശു​ഭം പു​ന്ദി​റി​ന്‍റെ​യും മി​ക​വി​ലാ​ണ് ജ​മ്മു കാ​ഷ്മീ​ർ അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.  

ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 43 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ഇ​ന്ന് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ജ​മ്മു കാ​ഷ്മീ​ർ 83 റ​ൺ​സ് കൂ​ടി ചേ​ർ​ത്ത് മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ര​ണ്ട് വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ന​ഷ്ട​മാ​യ​ത്. ബം​ഗാ​ളി​ന് വേ​ണ്ടി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ആ​കാ​ഷ് ദീ​പ് മൂ​ന്ന് വി​ക്ക​റ്റു​ക​ളും മു​ഹ​മ്മ​ദ് ഷ​മി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. 

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ജ​മ്മു കാ​ഷ്മീ​ർ 302 റ​ൺ​സാ​ണെ​ടു​ത്ത​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 328 റ​ൺ​സെ​ടു​ത്ത ബാ​ഗാ​ൾ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. 99 റ​ൺ​സി​ൽ ബം​ഗാ​ൾ ഓ​ൾ​ഔ​ട്ടാ​യ​തോ​ടെ​യാ​ണ് ജ​മ്മു കാ​ഷ്മീ​രി​ന് 125 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ആ​യ​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 24 റ​ൺ​സെ​ടു​ത്ത ഷാ​ഹ്ബാ​സ് അ​ഹ്മ​ദാ​ണ് ബം​ഗാ​ളി​ന്‍റെ ടോ​പ്സ്കോ​റ​ർ. സൂ​ര​ജ് സി​ന്ധു ജ​യ്സ്വാ​ൾ 14 റ​ൺ​സെ​ടു​ത്തു. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ ബം​ഗാ​ൾ ബാ​റ്റിം​ഗ് നി​ര ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

ജ​മ്മു കാ​ഷ്മീ​രി​ന് വേ​ണ്ടി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സു​നി​ൽ കു​മാ​റും ഓ​ഖി​ബ് ന​ബി ദ​റും നാ​ല് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. യു​ദ്‌​വീ​ർ സിം​ഗ് ച​ര​ക് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.

നേ​ര​ത്തെ ബം​ഗാ​ളി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 328 പി​ന്തു​ട​ർ​ന്ന ജ​മ്മു കാ​ഷ്മീ​ർ 302 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു. എ​ട്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ തീ​തു​പ്പു​ന്ന പ​ന്തു​ക​ളാ​ണ് ജ​മ്മു കാ​ഷ്മീ​രി​നെ ലീ​ഡ് നേ​ടു​ന്ന​തി​ൽ നി​ന്നും ത​ട​ഞ്ഞ​ത്. 22.1 ഓ​വ​ർ പ​ന്തെ​റി​ഞ്ഞ ഷ​മി 90 റ​ൺ​സ് വി​ട്ടു​കൊ​ടു​ത്താ​ണ് എ​ട്ട് വി​ക്ക​റ്റു​ക​ൾ പി​ഴു​ത​ത്. ശേ​ഷി​ക്കു​ന്ന ര​ണ്ട് വി​ക്ക​റ്റു​ക​ൾ മു​കേ​ഷ് കു​മാ​ർ സ്വ​ന്ത​മാ​ക്കി.

കാ​ഷ്മീ​രി​നാ​യി വാ​ല​റ്റ​ത്ത് ആ​ഖ്വി​ബ് ന​ബി (42), യു​ദ്‌​വീ​ർ സിം​ഗ് (33) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും ഷ​മി​ക്ക് മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞു. നേ​ര​ത്തെ അ​ബ്ദു​ൾ സ​മ​ദ് (82), പ​ര​സ് ഡോ​ഗ്ര (58) എ​ന്നി​വ​ർ ബം​ഗാ​ളി​നാ​യി അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക-​ഉ​ത്ത​രാ​ഖ​ണ്ഡ് സെ​മി​യി​ലെ വി​ജ​യി ആ​യി​രി​ക്കും  ജ​മ്മു കാ​ഷ്മീ​രി​ന്‍റെ എ​തി​രാ​ളി​ക​ൾ. ഈ ​മാ​സം 24മു​ത​ലാ​ണ് ഫൈ​ന​ൽ. 

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ക​പ്പി​ന​രി​കെ ഇ​ന്ത്യ; അ​ഫ്ഗാ​നെ ത​ക​ർ​ത്ത് ഫൈ​ന​ലി​ൽ

ഹ​രാ​രെ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ‌ അ​ഫ്ഗാ​നി​സ്ഥാ​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​ഫ്ഗാ​ൻ ഉ​യ​ർ​ത്തി​യ 311 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 41.1 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി​യ മ​ല​യാ​ളി താ​രം ആ​രോ​ൺ ജോ​ർ​ജി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ​യും ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ആ​രോ​ൺ ജോ​ർ​ജ് 115 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 15 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ആ​രോ​ണി​ന്‍റെ ഇ​ന്നിം​ഗ്സ്. വൈ​ഭ​വ് 68 റ​ൺ​സും ആ​യു​ഷ് 62 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. വി​ഹാ​ൻ മ​ൽ​ഹോ​ത്ര 38 റ​ൺ​സാ​ണെ​ടു​ത്ത​ത്.

അ​ഫ്ഗാ​നി​സ്ഥാ​ന് വേ​ണ്ടി നൂ​റി​സ്ഥാ​നി ഒ​മ​ർ​സാ​യ് ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. വാ​ഹി​ദു​ള്ള സ​ദ്രാ​ൻ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ 50 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 310 റ​ൺ​സെ​ടു​ത്ത​ത്.

ഫൈ​സ​ൽ ഷി​നോ​സാ​ഡ​യു​ടെ​യും ഉ​സൈ​റു​ള്ള നി​യാ​സാ​യ്‌​യു​ടെ​യും ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഫൈ​സ​ൽ 110 റ​ൺ​സാ​ണെ​ടു​ത്ത​ത്. 15 ബൗ​ണ്ട​റി​ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഫൈ​സ​ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

ഉ​സൈ​റു​ള്ള 101 റ​ൺ​സാ​ണെ​ടു​ത്ത​ത്. 12 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും താ​രം അ​ടി​ച്ചി​രു​ന്നു. ഒ​സ്മാ​ൻ സാ​ദ​ത്ത് 39 റ​ൺ​സും ഖാ​ലി​ദ് അ​ഹ്മ​ദ്സാ​യ് 31 റ​ൺ​സും സ്കോ​ർ ചെ​യ്തു. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ദീ​പേ​ഷ് ദേ​വേ​ന്ദ്ര​നും ക​നി​ഷ്ക് ചൗ​ഹാ​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും. ആ​റാം കീ​രി​ട​മാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്; ക​പ്പി​ന​രി​കെ ഇം​ഗ്ല​ണ്ട്; ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ഫൈ​ന​ലി​ൽ

ബു​ലാ​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ക​ട​ന്ന് ഇം​ഗ്ല​ണ്ട്. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ​​യെ 27 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് ഇം​ഗ്ലീ​ഷ് പ​ട ഫൈ​ന​ലി​ലെ​ത്തി​യ​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 278 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 250 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. ഓ​സീ​സ് ക്യാ​പ്റ്റ​ൻ ഒ​ലി​വ​ർ പീ​ക്ക് ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. 88 പ​ന്തി​ൽ നി​ന്ന് 100 റ​ൺ​സാ​ണ് പീ​ക്ക് എ​ടു​ത്ത​ത്. 10 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പീ​ക്കി​ന്‍റെ ഇ​ന്നിം​ഗ്സ്.

47 റ​ൺ​സെ​ടു​ത്ത നി​തേ​ഷ് സാ​മു​വ​ലും 34 റ​ൺ​സെ​ടു​ത്ത ആ​ര്യ​ൻ ശ​ർ​മ​യും തി​ള​ങ്ങി. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി സെ​ബാ​സ്റ്റ്യ​ൻ മോ​ർ​ഗ​നും ജെ​യിം​സ് മി​ന്‍റോ​യും മ​ന്നി ലം​സ്ഡെ​നും റാ​ൽ​ഫി ആ​ൽ​ബ​ർ​ട്ടും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​ല​ക്സ് ഫ്രെ​ഞ്ചും ഫ​ർ​ഹാ​ൻ അ​ഹ്മ​ദും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 277 റ​ൺ​സെ​ടു​ത്ത​ത്. സെ‌​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ തോ​മ​സ് റൂ​വി​ന്‍റെ​യും കാ​ലെ​ബ് ഫാ​ൽ​കോ​ണ​റി​ന്‍റെ ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 110 റ​ൺ​സാ​ണ് തോ​മ​സ് റൂ ​എ​ടു​ത്ത​ത്. 14 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റൂ​വി​ന്‍റെ ഇ​ന്നിം​ഗ്സ്.

കാ​ലെ​ബ് ഫാ​ൽ​കോ​ണ​ർ 40 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. നാ​ല് ബൗ​ണ്ട​റി​ക​ളും കാ​ലെ​ബ് അ​ടി​ച്ചി​രു​ന്നു. ഫ​ർ​ഹാ​ൻ അ​ഹ്‌​മ​ദ് 28 റ​ൺ​സും ജോ​സ​ഫ് മൂ​റ​സ് 25 റ​ൺ​സും എ​ടു​ത്തി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ഹെ​യ്ഡ​ൻ സി​ല്ലെ​റും ന​ദേ​ൻ കൂ​റെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. വി​ൽ ബൈ​റോ​മും ആ​ര്യ​ൻ ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്ഥാ​ൻ സെ​മി പോ​രാ​ട്ട​ത്തി​ലെ വി​ജ​യി ആ​യി​രി​ക്കും ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി​ക​ൾ. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

 

 

 

 

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: സെ​മി​യി​ൽ ക​ട​ന്ന് വി​ദ​ർ​ഭ

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ സെ​മി​യി​ൽ ക​ട​ന്ന് വി​ദ​ർ​ഭ. ഇ​ന്ന് ന​ട​ന്ന ക്വാ​ർ​ട്ട​റി​ൽ ഡ​ൽ​ഹി​യെ 76 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് വി​ദ​ർ​ഭ സെ​മി​യി​ലെ​ത്തി​യ​ത്.

വി​ദ​ർ​ഭ ഉ​യ​ർ​ത്തി​യ 301 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി 45.1 ഓ​വ​റി​ൽ 224 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 66 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ്കീ​പ്പ​ർ അ​നു​ജ് റാ​വ​ത്തി​ന് മാ​ത്ര​മാ​ണ് ഡ​ൽ​ഹി നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. വൈ​ഭ​വ് ക​ണ്ഡ്പാ​ലും പ്രി​യാ​ൻ​ഷ് ആ​ര്യ​യും 28 റ​ൺ​സ് വീ​തം എ​ടു​ത്തു.

വി​ദ​ർ​ഭ​യ്ക്ക് വേ​ണ്ടി ന​ച്ചി​കേ​ത് ഭൂ​ട്ടെ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. നാ​യ​ക​ൻ ഹ​ർ​ഷ് ദു​ബെ മൂ​ന്ന് വി​ക്ക​റ്റും പ്ര​ഫു​ൽ ഹി​ൻ​ജെ ര​ണ്ട് വി​ക്ക​റ്റും യ​ഷ് ക​ദം ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ദ​ർ​ഭ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 300 റ​ൺ​സെ​ടു​ത്ത​ത്. യ​ഷ് റാ​ത്തോ​ഡി​ന്‍റെ​യും അ​ഥ​ർ​വ ടാ​യ്ഡെ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ധ്രു​വ് ഷോ​റെ​യു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും മി​ക​വി​ലാ​ണ് വി​ദ​ർ​ഭ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

86 റ​ൺ​സെ​ടു​ത്ത യ​ഷ് റാ​ത്തോ​ഡാ​ണ് വി​ദ​ർ​ഭ​യു​ടെ ടോ​പ്സ്കോ​റ​ർ. അ​ഥ​ർ​വ 62 റ​ൺ​സും ഷോ​റെ 49 റ​ൺ​സും എ​ടു​ത്തു. ഡ​ൽ​ഹി​ക്ക് വേ​ണ്ടി ഇ​ഷാ​ന്ത് ശ​ർ​മ, ന​വ്ദീ​പ് സെ​യ്നി, പ്രി​ൻ​സ് യാ​ദ​വ്, നി​തീ​ഷ് റാ​ണ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: ക​ർ​ണാ​ട​ക​യും സൗ​രാ​ഷ്ട്ര​യും സെ​മി​യി​ൽ

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ക​ർ​ണാ​ട​ക​യും സൗ​രാ​ഷ്ട്ര​യും സെ​മി​യി​ൽ. ഇ​ന്ന് ക്വാ​ർ​ട്ട​റി​ൽ മും​ബൈ​യെ തോ​ൽ​പ്പി​ച്ചാ​ണ് ക​ർ​ണാ​ട​ക സെ​മി​യി​ലെ​ത്തി​യ​ത്. ക്വാ​ർ​ട്ട​റി​ൽ ഉ​ത്ത​ർ പ്ര​ദേ​ശി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സൗ​രാ​ഷ്ട്ര സെ​മി​യി​ൽ ക​ട​ന്ന​ത്.

ര​ണ്ട് മ​ത്സ​ര​ങ്ങ​ളും മ​ഴ കാ​ര​ണം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജ​യ​ദേ​വ​ന്‍റെ വി​ജെ​ഡി രീ​തി​യ​നു​സ​രി​ച്ചാ​ണ് വി​ജ​യി​ക​ളെ തീ​രു​മാ​നി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ക​ർ​ണാ​ട​ക 55 റ​ൺ​സി​നും സൗ​രാ​ഷ്ട്ര 17 റ​ൺ​സി​നു​മാ​ണ് വി​ജ​യി​ച്ച​ത്.

ക​ർ​ണാ​ട​ക​യ്ക്കെ​തി​രെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ മും​ബൈ 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 254 റ​ൺ​സാ​ണെ​ടു​ത്ത​ത്. 86 റ​ൺ​സെ​ടു​ത്ത ഷം​സ് മു​ലാ​നി​യാ​ണ് ക​ർ​ണാ​ട​ക​യു​ടെ ടോ​പ്സ്കോ​റ​​ർ. 38 റ​ൺ​സെ​ടു​ത്ത സി​ദ്ദേ​ഷ് ലാ​ഡും 33 റ​ൺ​സെ​ടു​ത്ത സാ​യ്‌​രാ​ജ് പാ​ട്ടീ​ലും തി​ള​ങ്ങി.

ക​ർ​ണാ​ട​ക​യ്ക്ക് വേ​ണ്ടി വി​ദ്യാ​ദ​ർ പാ​ട്ടീ​ൽ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. വി​ദ്വ​ത് ക​വേ​ര​പ്പ​യും അ​ഭി​ലാ​ഷ് ഷെ​ട്ടി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വി. ​വൈ​ശാ​ഖ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ക​ർ​ണാ​ട​ക 33 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 187 റ​ൺ​സെ​ടു​ത്ത് നി​ൽ​ക്കെ​യാ​ണ് മ​ഴ​യെ​ത്തി​യ​ത്.

81 റ​ൺ​സു​മാ​യി ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും 74 റ​ൺ​സു​മാ​യി ക​രു​ൺ നാ​യ​രു​മാ​യി​രു​ന്നു ക്രീ​സി​ൽ. മ​ഴ മാ​റാ​ൻ കാ​ത്ത് നി​ന്നെ​ങ്കി​ലും ശ​മി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് 55 റ​ൺ​സി​ന് ക​ർ​ണാ​ട​ക​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

സൗ​രാ​ഷ്ട്ര​ക്കെ​തി​രാ​യ ക്വാ​ർ​ട്ട​റി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 310 റ​ൺ​സാ​ണെ​ടു​ത്ത​ത്. 88 റ​ൺ​സ് വീ​ത​മെ​ടു​ത്ത അ​ഭി​ഷേ​ക് ഗോ​സ്വാ​മി​യു​ടെ​യും സ​മീ​ർ റി​സ്‌​വി​യു​ടെ​യും 35 റ​ൺ​സെ​ടു​ത്ത പ്രി​യം ഗാ​ർ​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് കൂ​റ്റ​ൻ സ്കോ​ർ എ​ടു​ത്ത​ത്.

സൗ​രാ​ഷ്ട്ര​യ്ക്ക് വേ​ണ്ടി ചേ​ത​ൻ സ​ക്ക​റി​യ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. പ്രേ​ര​ക് മം​ഗ​തും അ​ൻ​ഗു​ർ പ​ൻ​വാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സൗ​രാ​ഷ്ട്ര 40.1 ഓ​വ​റി​ൽ 238 റ​ൺ​സെ​ടു​ത്ത് നി​ൽ​ക്കെ​യാ​ണ് മ​ഴ പെ​യ്ത​ത്.

100 റ​ൺ​സു​മാ​യി ഹാ​ർ​വി​ക്ക് ദേ​ശാ​യി​യും 40 റ​ൺ​സെ​ടു​ത്ത ചി​രാ​ഗ് ജാ​നി​യു​മാ​യി​രു​ന്നു ക്രീ​സി​ൽ. 67 റ​ൺ​സെ​ടു​ത്ത പ്രേ​ര​ക് മം​ഗ​തും തി​ള​ങ്ങി. മ​ഴ മാ​റാ​ത്ത​തി​നെ തു​ട​ർ​ന്ന് സൗ​രാ​ഷ്ട്ര 17 റ​ൺ​സി​ന് മ​ത്സ​രം സ്വ​ന്ത​മാ​ക്കു​​ക​യാ​യി​രു​ന്നു.

Latest News

Corehub Up