ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫൈനലിൽ കടന്ന് ആഴ്സണൽ. സെമിഫൈനലിന്റെ ഇരു പാദങ്ങളിലുമായി അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് ആഴ്സണൽ ഫൈനലിലെത്തിയത്.
ചൊവ്വാഴ്ച നടന്ന രണ്ടാം പാദ മത്സരം ആഴ്സണൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിക്കുകയായിരുന്നു. ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും ഓര ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ 2-1ന് ആഴ്സണൽ ഫൈനൽ ബെർത്ത് ഉറപ്പിച്ചു.
മെയ് 30 നാണ് ഫൈനൽ. ബയറൺ മ്യൂണിക്ക്-പിഎസ്ജി സെമിയിലെ വിജയിയെ ആയിരിക്കും ഫൈനലിൽ ആഴ്സണൽ നേരിടുക.