Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arsenal

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ടം നി​ല​നി​ര്‍​ത്തി പി​എ​സ്ജി  

ബു​ഡാ​പെ​സ്റ്റ്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ടം നി​ല​നി​ര്‍​ത്തി പി​എ​സ്ജി. അ​ധി​ക സ​മ​യ​ത്തേ​ക്കും പി​ന്നീ​ട് ഷൂ​ട്ടൗ​ട്ടി​ലേ​ക്കും നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ആ​ര്‍​സ​ന​ലി​നെ 4-3ന് ​ത​ക​ര്‍​ത്താ​ണ് പി​എ​സ്ജി​യു​ടെ കി​രീ​ട​നേ​ട്ടം.

നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല​യി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. ഷൂ​ട്ടൗ​ട്ട് വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ 4-3നാ​ണ് പി​എ​സ്ജി വി​ജ​യി​ച്ച​ത്.

മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം മി​നി​റ്റി​ല്‍ കാ​യ് ഹാ​വെ​ര്‍​ട്‌​സി​ന്‍റെ ഗോ​ളി​ലൂ​ടെ ആ​ഴ്സ​ന​ല്‍ മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍, 64-ാം മി​നി​റ്റി​ലെ പെ​നാ​ല്‍​റ്റി ഗോ​ളി​ലൂ​ടെ ഉ​സ്മാ​ന്‍ ഡെം​ബ​ലെ പി​എ​സ്ജി​യെ ഒ​പ്പ​മെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ x അ​​ത്‌​ല​​റ്റി​​ക്കോ

ല​​ണ്ട​​ന്‍: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ര​​ണ്ടാം​​പാ​​ദ സെ​​മി​​യി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യും അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡും ഏ​​റ്റു​​മു​​ട്ടും.

അ​​ര്‍​ധ​​രാ​​ത്രി 12.30ന് ​​ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​യ ല​​ണ്ട​​നി​​ലെ എ​​മി​​റേ​​റ്റ്‌​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് പോ​​രാ​​ട്ടം. സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ മൈ​​താ​​ന​​ത്ത് അ​​ര​​ങ്ങേ​​റി​​യ ആ​​ദ്യ​​മ​​ത്സ​​രം 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞി​​രു​​ന്നു.

ആ​ദ്യ​പാ​ദ​ത്തി​ൽ 44-ാം മി​നി​റ്റി​ൽ വി​ക്ട​ർ ഗ്യോ​കെ​രെ​സി​ന്‍റെ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ ലീ​ഡ് നേ​ടി​യ ആ​ഴ്സ​ണ​ൽ എ​ഫ്സി​യെ ജൂ​ലി​യ​ൻ ആ​ൽ​വ​രെ​സി​ന്‍റെ (56) മ​റ്റൊ​രു പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് സ​മ​നി​ല​യി​ൽ പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ഫുൾഹാമിനെ തോൽപ്പിച്ചു. 

ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി വി​ക്ട​ർ ഗ്യോ​കെ​ര​സ് ര​ണ്ട് ഗോ​ളു​ക​ളും ബു​ക്കാ​യോ സാ​ക്ക ഒ​രു ഗോ​ളും നേ​ടി. ഗ്യോ​കെ​ര​സ് 9, 45+4-ാം മി​നി​റ്റി​ലും സാ​ക്ക 40-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 76 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് ആ​ഴ്സ​ണ​ൽ.

Sports

വ​​ന്പ​​ൻ അ​​ട്ടി​​മ​​റി: ആഴ്‌സണല്‍ വീണു

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ വ​​ന്പ​​ൻ അ​​ട്ടി​​മ​​റി. ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ ആ​​ഴ്സ​​ണ​​ലി​​നെ പ​​ത്താം സ്ഥാ​​ന​​ക്കാ​​രാ​​യ എ​​എ​​ഫ്സി ബേ​​ണ്‍​മൗ​​ത്ത് ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.​​ മ​​ത്സ​​ര​​ത്തി​​ന്‍റെ 17-ാം മി​​നി​​റ്റി​​ൽ ജൂ​​ണി​​യ​​ർ ക്രൗ​​പി ബേ​​ണ്‍​മൗ​​ത്തി​​ന് ലീ​​ഡ് നേ​​ടി​​ക്കൊ​​ടു​​ത്തു.

35-ാം മി​​നി​​റ്റി​​ൽ വി​​ക്ട​​ർ ജ്യോ​​കെ​​റെ​​സ് പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ ആ​​ഴ്സ​​ണ​​ലി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. എ​​ന്നാ​​ൽ മ​​ത്സ​​ര​​ത്തി​​ന്‍റെ 74-ാം മി​​നി​​റ്റി​​ൽ ആ​​ഴ്സ​​ണ​​ലി​​ന്‍റെ ആ​​ധി​​പ​​ത്യ​​ത്തി​​ന് ബേ​​ണ്‍​മൗ​​ത്ത് ര​​ണ്ടാം ഗോ​​ളി​​ലൂ​​ടെ മ​​റു​​പ​​ടി ന​​ൽ​​കി ഞെ​​ട്ടി​​ച്ചു. പ​​രാ​​ജ​​യ​​പ്പെ​​ട്ട ആ​​ഴ്സ​​ണ​​ൽ 32 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 70 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്പോ​​ൾ 61 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്. സി​​റ്റി 30 മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ക​​ളി​​ച്ചി​​ട്ടു​​ള്ള​​ത്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ലി​​വ​​ർ​​പൂ​​ളി​​ന് ത​​ക​​ർ​​പ്പ​​ൻ ജ​​യം. ഫു​​ൾ​​ഹാ​​മി​​നെ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ലി​​വ​​ർ​​പൂ​​ൾ വീ​​ഴ്ത്തി​​യ​​ത്. ആ​​ൻ​​ഫീ​​ൽ​​ഡി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ പ്രീ​​മി​​യ​​ർ ലീ​​ഗ് ഗോ​​ൾ നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന നേ​​ട്ടം ലി​​വ​​ർ​​പൂ​​ളി​​ന്‍റെ റി​​യോ എ​​ൻ​​ഗു​​മോ​​ഹ സ്വ​​ന്ത​​മാ​​ക്കി. 36-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു 17കാ​​ര​​ന്‍റെ നേ​​ട്ടം. 40-ാം മി​​നി​​റ്റി​​ൽ മു​​ഹ​​മ്മ​​ദ് സ​​ല ലി​​വ​​ർ​​പൂ​​ളി​​നാ​​യി ര​​ണ്ടാം ഗോ​​ൾ നേ​​ടി.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബ്രൈ​​റ്റ​​ണ്‍ ഹോ​​വ് ആ​​ൽ​​വി​​ൻ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് ബേ​​ണ്‍​ലി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. എവെ​​ർ​​ട്ട​​ണ്‍- ബ്രെ​​ന്‍റ്ഫോ​​ർ​​ഡ് മ​​ത്സ​​രം 2-2 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു.

 

Sports

വി​ജ​യ കു​തി​പ്പ് തു​ട​രാ​ൻ ആ​ഴ്സ​ണ​ൽ; പി​ടി​ച്ചു​കെ​ട്ടാ​ൻ ബ്രൈ​റ്റ​ൺ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ വി​ജ​യ കു​തി​പ്പ് തു​ട​രാ​ൻ ക​രു​ത്ത​രാ​യ ആ​ഴ്സ​ണ​ൽ. ഇ​ന്ന് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒ​ന്നി​ന് ന‌​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ബ്രൈ​റ്റ​ൺ ആ​ണ് ആ​ഴ്സ​ണി​ന്‍റെ എ​തി​രാ​ളി​ക​ൾ.

ലീ​ഗി​ൽ നി​ല​വി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ആ​ഴ്സ​ണ​ൽ ‌തു‌​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. 29 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 64 പോ​യി​ന്‍റാ​ണ് ആ​ഴ്സ​ണ​ലി​നു​ള്ള​ത്.

28 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 37 പോ​യി​ന്‍റാ​ണ് ബ്രൈ​റ്റ​ണു​ള്ള​ത്. ലീ​ഗ് ‌ടേ​ബി​ളി​ൽ 12-ാം സ്ഥാ​ന​ത്താ​ണ് ബ്രൈ​റ്റ​ൺ.

Sports

ആ​​ഴ്സ​​ണ​​ൽ കു​​തി​​പ്പ് തു​​ട​​രു​​ന്നു

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ആ​​ഴ്സ​​ണ​​ൽ കു​​തി​​പ്പ് തു​​ട​​രു​​ന്നു. ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്സ്പ​​റി​​നെ ഒ​​ന്നി​​നെ​​തി​​രേ നാ​​ല് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

എ​​ബ​​റി​​ച്ചി എ​​സെ​​യു​​ടെ​​യും വി​​ക്ട​​ർ ഗ്യോ​​കെെ​​ർ​​സി​​ന്‍റെ​​യും ഇ​​ര​​ട്ട ഗോ​​ളു​​ക​​ളാ​​ണ് ആ​​ഴ്സ​​ണ​​ലി​​ന് ത​​ക​​ർ​​പ്പ​​ൻ ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. ജ​​യ​​ത്തോ​​ടെ 61 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്സ​​ണ​​ല​​ൽ വ​​ൻ മു​​ന്നേ​​റ്റം ന​​ട​​ത്തി. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്ക് 56 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ 32-ാം മി​​നി​​റ്റി​​ൽ എ​​ബ​​റി​​ച്ചി എ​​സെ ആ​​ഴ്സ​​ണ​​ലി​​ന് ആ​​ദ്യ ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. 34-ാം മി​​നി​​റ്റി​​ൽ ര​​ണ്ടാ​​ൾ കോ​​ലോ മ്യൂ​​നി ടോ​​ട്ട​​ൻ​​ഹാ​​മി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. 47-ാം മി​​നി​​റ്റി​​ൽ വി​​ക്ട​​ർ ഗ്യോ​​കെെ​​ർ​​സി ആ​​ഴ​​സ​​ണ​​ലി​​നെ വീ​​ണ്ടും മു​​ന്നി​​ലെ​​ത്തി​​ച്ചു.

61-ാം മി​​നി​​റ്റി​​ൽ എ​​സെ ആ​​ഴ്സ​​ണ​​ലി​​ന് 3-1ന്‍റെ ലീ​​ഡ് ന​​ൽ​​കി. 90+4 മി​​നി​​റ്റി​​ൽ ഗ്യോ​​കെെ​​ർ​​സി ആ​​ഴ്സ​​ണ​​ലി​​നാ​​യി നാ​​ലാം ഗോ​​ൾ നേ​​ടി വ​​ൻ ജ​​യ​​മൊ​​രു​​ക്കി.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ക്രി​​സ്റ്റ​​ൽ പാ​​ല​​സ് 1-0ന് ​​വോ​​ൾ​​വ​​ർ​​ഹാം​​പ്ട​​ണെ​​യും ലി​​വ​​ർ​​പൂള്‍ 1-0ന് ​​നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റി​​നെ​​യും ഫു​​ൾ​​ഹാം 3-1ന് ​​സുണ്ടര്‍ലാ​​ൻ​​ഡി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ ഫൈ​​ന​​ലി​​ല്‍

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് കാ​​ര​​ബാ​​വൊ ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി ഫൈ​​ന​​ലി​​ല്‍. ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 4-2ന് ​​ചെ​​ല്‍​സി​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഗ​​ണ്ണേ​​ഴ്‌​​സ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

ഹോം ​​ഗ്രൗ​​ണ്ടാ​​യ എ​​മി​​റേ​​റ്റ്‌​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ 1-0ന് ​​ആ​​ഴ്‌​​സ​​ണി​​ല്‍ ജ​​യി​​ച്ചു.

സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ കാ​​യ് ഹ​​വേ​​ര്‍​റ്റ്‌​​സി​​ന്‍റെ (90+7) വ​​ക​​യാ​​യി​​രു​​ന്നു ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ ഗോ​​ള്‍. ആ​​ദ്യ പാ​​ദ​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 3-2നു ​​ജ​​യി​​ച്ചി​​രു​​ന്നു.

Sports

ആ​ഴ്സ​ണ​ൽ കു​തി​ക്കു​ന്നു; ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ ത​ക​ർ​ത്തു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ഴ്സ​ണ​ൽ കു​തി​ക്കു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

മാ​ർ​ട്ടി​ൻ സു​ബി​മെ​ൻ​ഡി, വി​ക്ട​ർ ഗ്യോ​കെ​രെ​സ്, ഗ​ബ്രി​യേ​ൽ ജീ​സ​സ് എ​ന്നി​വ​രാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലീ​ഡ്സ് താ​രം കാ​ൾ ഡ​ർ​ലോ​വി​ന്‍റെ ഓ​ൺ ഗോ​ളും ആ​ഴ്സ​ണ​ലി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ആ​ഴ്സ​ണ​ൽ ഗം​ഭീ​ര ഫോ​മി​ലാ​ണ്. വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 53 പോ​യി​ന്‍റാ​യി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​നെ വീ​ഴ്ത്തി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ​തി​രെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് യു​ണൈ​റ്റ​ഡ് വി​ജ​യി​ച്ച​ത്.

ബ്ര​യാ​ൻ എം​ബി​യോ​മോ, പാ​ട്രി​ക്ക് ഡോ​ർ​ഗു, മ​ത്യൂ​സ് കു​ൻ​ഹ എ​ന്നി​വ​രാ​ണ് യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മൈ​ക്ക​ൽ മെ​റി​നോ​യാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. യു​ണൈ​റ്റ​ഡ് താ​രം ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​ന​സി​ന്‍റെ ഓ​ൺ ഗോ​ളും ആ​ഴ്സ​ണ​ലി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ‍​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 38 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാ​മ​തെ​ത്താ​നും യു​ണൈ​റ്റ​ഡി​നാ​യി. മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 50 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ൽ ത​ന്നെ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് നോ​​ക്കൗ​​ട്ടി​​ല്‍

മി​​ലാ​​ന്‍: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് 2025-26 സീ​​സ​​ണി​​ല്‍ പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ഉ​​റ​​പ്പി​​ക്കു​​ന്ന ആ​​ദ്യ​​ടീ​​മാ​​യി ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി.

ലീ​​ഗ് റൗ​​ണ്ടി​​ലെ ഏ​​ഴാം മ​​ത്സ​​ര​​ത്തി​​ല്‍ നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഇ​​ന്‍റ​​ര്‍ മി​​ലാ​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ല്‍​വ​​ച്ച് 3-1നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് പീ​​ര​​ങ്കി​​പ്പ​​ട നോ​​ക്കൗ​​ട്ടി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ടേ​​ബി​​ള്‍ ടോ​​പ്പ​​ര്‍​മാ​​രാ​​യ ഗ​​ണ്ണേ​​ഴ്‌​​സ് ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് സീ​​സ​​ണി​​ല്‍ ക​​ളി​​ച്ച ഏ​​ഴ് മ​​ത്സ​​ര​​ത്തി​​ലും ജ​​യം നേ​​ടി​​യെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

മി​​ലാ​​നി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ഗ​​ബ്രി​​യേ​​ല്‍ ജീ​​സ​​സി​​ന്‍റെ (10, 31) ഇ​​ര​​ട്ട​​ഗോ​​ളാ​​ണ് ആ​​ഴ്‌​​സ​​ണ​​ലി​​ന് ആ​​ധി​​കാ​​രി​​ക ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. വി​​ക്ട​​ര്‍ ഗ്യോ​​കെ​​രെ​​സി​​ന്‍റെ (84) വ​​ക​​യാ​​യി​​രു​​ന്നു മൂ​​ന്നാം ഗോ​​ള്‍. 18-ാം മി​​നി​​റ്റി​​ല്‍ പീ​​റ്റ​​ര്‍ സൂ​​സി​​ക്ക് ഇ​​ന്‍റ​​ര്‍ മി​​ലാ​​നു​​വേ​​ണ്ടി ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി. ഗ​​ബ്രി​​യേ​​ല്‍ ജീ​​സ​​സി​​ന്‍റെ ആ​​ദ്യ ഗോ​​ളി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ ലീ​​ഡ് എ​​ടു​​ത്ത​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു സൂ​​സി​​ക്ക് തി​​രി​​ച്ച​​ടി​​ച്ച​​ത്.

ലീ​​ഗ് ചാ​​മ്പ്യ​​ന്‍ പ​​ട്ടം

36 ടീ​​മു​​ക​​ള്‍ മ​​ത്സ​​രി​​ക്കു​​ന്ന, എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ വീ​​ത​​മു​​ള്ള ലീ​​ഗ് റൗ​​ണ്ടി​​ല്‍ ആ​​ഴ്‌​​സ​​ണ​​ലി​​ന് ഒ​​രു മ​​ത്സ​​രം​​കൂ​​ടി ശേ​​ഷി​​ക്കു​​ന്നു​​ണ്ട്. അ​​ടു​​ത്ത വ്യാ​​ഴാ​​ഴ്ച പു​​ല​​ര്‍​ച്ചെ ക​​സാ​​ക്കി​​സ്ഥാ​​ന്‍ ക്ല​​ബ്ബാ​​യ കൈ​​രാ​​ട്ടി​​നെ​​തി​​രേ​​യാ​​ണ് ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​രം. അ​​ന്ന് സ​​മ​​നി​​ല നേ​​ടി​​യാ​​ല്‍ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി ഗ​​ണ്ണേ​​ഴ്‌​​സി​​നു ലീ​​ഗ് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​ക്കാം.

ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ആ​​ഴ്‌​​സ​​ണ​​ല്‍ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ജ​​യം നേ​​ടു​​ന്ന​​ത്. ഇം​​ഗ്ലീ​​ഷ് ടീ​​മു​​ക​​ളി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ തു​​ട​​ര്‍​ജ​​യം മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​യു​​ടെ (10) പേ​​രി​​ലാ​​ണ്.

Sports

കാ​രാ​ബാ​വോ ക​പ്പ്: ഷൂ​ട്ടൗ​ട്ടി​ൽ ക്രി​സ്റ്റ​ൽ പാ​ല​സ് വീ​ണു; ആ​ഴ്സ​ണ​ൽ സെ​മി​യി​ൽ

ല​ണ്ട​ൻ: കാ​രാ​ബാ​വോ ക​പ്പ് ഫു​ട്ബോ​ളി​ൽ സെ​മി​യി​ൽ ക​ട​ന്ന് ആ​ഴ്സ​ണ​ൽ. ക്വാ​ർ​ട്ട​റി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി​യാ​ണ് ആ​ഴ്സ​ണ​ൽ സെ​മി​യി​ലെ​ത്തി​യ​ത്.

നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​രു​ടീ​മു​ക​ളും 1-1 ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​യ്ക്ക് നീ​ണ്ട​ത്.

തു​ട​ക്കം മു​ത​ൽ ആ​വേ​ശ​ഭ​രി​ത​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ 80-ാം മി​നി​റ്റി​ലാ​ണ് ആ​ദ്യ ഗോ​ൾ പി​റ​ന്ന​ത്. ക്രി​സ്റ്റ​ൽ പാ​ല​സ് താ​രം മാ​ക്സെ​ൻ​സ് ലാ​ക്രോ​യി​ക്സി​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ൽ ആ​ഴ്സ​ണ​ൽ മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ഞ്ചു​റി സ​മ​യ​ത്ത് മാ​ർ​ക് ഗു​യേ​ഹി ക്രി​സ്റ്റ​ൽ പാ​ല​സി​നെ ഒ​പ്പ​മെ​ത്തി​ച്ചു. 90+5-ാം മി​നി​റ്റി​ലാ​ണ് ഗു​യേ​ഹി ഗോ​ൾ നേ​ടി​യ​ത്. ഇ​ഞ്ചു​റി സ​മ​യം അ​വ​സാ​നി​ച്ച​പ്പോ​ൾ മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ആ​ഴ്സ​ണ​ൽ വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ അ​ഞ്ച് കി​ക്കു​ക​ൾ ഇ​രു ടീ​മു​ക​ളും ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​തോ​ടെ സ​ഡ​ൻ ഡെ​ത്തി​ലാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തി​യ​ത്.

എ​ട്ടാം കി​ക്കെ​ടു​ത്ത ക്രി​സ്റ്റ​ൽ പാ​ല​സ് താ​രം മാ​ക്സെ​ൻ​സ് ലാ​ക്രോ​യി​സി​ന് പ​ന്ത് വ​ല​യി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ ആ​ഴ്സ​ണ​ൽ ഷൂ​ട്ടൗ​ട്ട് 8-7 ന് ​വി​ജ​യി​ച്ച് സെ​മി​യി​ലേ​യ്ക്ക് മു​ന്നേ​റി.

Sports

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീഗിൽ ആ​​ഴ്സണ​​ല്‍, മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി, ലി​​വ​​ര്‍​പൂ​​ള്‍ ടീ​​മു​​ക​​ള്‍​ക്കു ജ​​യം

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ആ​​ഴ്സണ​​ല്‍, മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി, ലി​​വ​​ര്‍​പൂ​​ള്‍ ടീ​​മു​​ക​​ള്‍​ക്കു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 1-0ന് ​​എ​​വ​​ര്‍​ട്ട​​ണെ കീ​​ഴ​​ട​​ക്കി. വി​​ക്ട​​ര്‍ ഗ്യോ​​കെ​​റെ​​സി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു ഗ​​ണ്ണേ​​ഴ്‌​​സി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ള്‍.

മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ ഒ​​മ്പ​​തു​​പേ​​രാ​​യി ചു​​രു​​ങ്ങി​​യ ടോ​​ട്ട​​ന്‍​ഹാ​​മി​​നെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ 2-1നു ​​കീ​​ഴ​​ട​​ക്കി. അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ ഇ​​സാ​​ക്ക്, ഹ്യൂ​​ഹോ എ​​കി​​ടി​​കെ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ലി​​വ​​റി​​നാ​​യി ഗോ​​ള്‍ നേ​​ടി​​യ​​ത്.

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 3-0ന് ​​വെ​​സ്റ്റ് ഹാ​​മി​​നെ ത​​ക​​ര്‍​ത്തു.
ലീ​​ഗി​​ല്‍ 17 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ആ​​ഴ്‌​​സ​​ണ​​ല്‍ (39), മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി (37) ടീ​​മു​​ക​​ളാ​​ണ് ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

ആ​ഴ്സ​ണ​ലി​നെ​യും വീ​ഴ്ത്തി; അ​വി​ശ്വ​സ​നീ​യ കു​തി​പ്പ് തു​ട​ർ​ന്ന് ആ​സ്റ്റ​ൺ വി​ല്ല

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ജ​യം. വി​ല്ല പാ​ർ​ക്കി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് വി​ല്ല ആ​ഴ്സ​ണ​ലി​നെ തോ​ൽ​പ്പി​ച്ച​ത്.

മാ​റ്റി കാ​ഷും എ​മി ബ്യൂ​ൻ​ഡി​യ​യും ആ​ണ് ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലി​യാ​ൻ​ഡ്രോ ട്രൊ​സാ​ർ​ഡാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് 30 പോ​യി​ന്‍റാ​യി. ഇ​തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാ​തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​സ്റ്റ​ൺ വി​ല്ല. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 33 പോ​യി​ന്‍റു​മാ​യി ആ​ഴ്സ​ണ​ൽ ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

 

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ സി​റ്റി

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ളി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി വി​ജ​യി​ച്ച​ത്.

എ​ർ​ലിം​ഗ് ഹാ​ല​ണ്ട്, നി​ക്കോ ഗോ​ൺ​സാ​ല​സ്, ജെ​റ​മി ഡോ​ക്കു എ​ന്നി​വ​രാ​ണ് സി​റ്റി​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഹാ​ല​ണ്ട് 29-ാം മി​നി​റ്റി​ലും ഗോ​ൺ​സാ​ല​സ് 45+3ാം മി​നി​റ്റി​ലും ഡോ​ക്കു 63-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 11 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 22 പോ​യി​ന്‍റാ​ക്ക് സി​റ്റി​ക്കു​ള്ള​ത്. 26 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ലാ​ണ് ഒ​ന്നാ​മ​തു​ള്ള​ത്.

Latest News

Corehub Up