ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയൽ ലീഗ് ഫുട്ബോളിൽ ജേതാക്കളായി ആഴ്സണൽ. ചൊവ്വാഴ് നടന്ന മാഞ്ചസ്റ്റർ സിറ്റി-ബേൺമൗത്ത് മത്സരം സമനിലയായതോടെയാണ് ആഴ്സണൽ ജേതാക്കളായത്. 22 വര്‍ഷത്തിന് ശേഷമാണ് ആഴ്സണൽ പ്രീമിയർ ലീഗ് കിരീടം നേടുന്നത്.
മാഞ്ചസ്റ്റർ സിറ്റി-ബേൺമൗത്ത് മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എർലിംഗ് ഹാലണ്ടും ബേൺമൗത്തിന് വേണ്ടി എലി ജൂനിയർ ക്രൗപിയുമാണ് ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 78 പോയിന്റായി. ഇനി ഒരു മത്സരം മാത്രമാണ് സിറ്റിക്ക് ബാക്കിയുള്ളത്. ഇതിൽ വിജയിച്ചാലും സിറ്റിക്ക് 81 പോയിന്റ് മാത്രമാണ് സ്വന്തമാക്കാനാകുക. ഇതോടെയാണ് 82 പോയിന്റുള്ള ആഴ്സണൽ കീരിടം ഉറപ്പിച്ചത്.
37 കളിയില്‍ 25 ജയവും ഏഴുസമനിലയും അഞ്ചുതോല്വിയുമാണ് ആഴ്സണലിന്റെ അക്കൗണ്ടിലുള്ളത്. കെയ് ഹാവെര്‍ട്സും ബുകായോ സാക്കയും ഡെക്ലാന് റൈസും ലിയാന്‍ഡ്രോ ട്രൊസ്സാഡും വില്യം സാലിബയും ഡേവിഡ് റയയും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും എബരെച്ചി എസെയുമെല്ലാം ഉള്‍പ്പെടുന്ന മികച്ച സംഘാണ് ആഴ്സണലിന്റേത്.
സീസണില്‍ ഭൂരിഭാഗവും ഒന്നാം സ്ഥാനം നിലനിര്‍ത്തിപ്പോന്നത് ആഴ്സനലാണെങ്കിലും ഇടയ്ക്ക് മാഞ്ചെസ്റ്റര്‍ സിറ്റി വലിയ വെല്ലുവിളിയുയര്‍ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു ആഴ്സനല്‍. അതിന് തൊട്ടുമുമ്പുള്ള വര്‍ഷവും ആഴ്സനല്‍ രണ്ടാമതായിരുന്നു. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് അന്ന് കിരീടം നഷ്ടപ്പെട്ടിരുന്നത്.
2003-04 സീസണിലായിരുന്നു ആഴ്സനല്‍ ഒടുവില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയിരുന്നത്. ഇത് നാലാം തവണയാണ് ആഴ്സനല്‍ പ്രീമിയര്‍ ലീഗ് ജേതാക്കളാകുന്നത്. ഞായറാഴ്ച ക്രിസ്റ്റല്‍ പാലസിനെതിരായ അവസാന മത്സരത്തിന് ശേഷം ആഴ്സനലിന് ട്രോഫി സമ്മാനിക്കും.
Tags : english premier league football arsenal champions manchester city