Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Champions

Europe

ഗ്ലോ​സ്റ്റ​ര്‍ കിം​ഗ്സ് ഓ​ള്‍ യു​കെ ട​ഗ് ഓ​ഫ് വാ​ര്‍ ടൂ​ര്‍​ണ​മെ​ന്‍റ്: സ്റ്റോ​ക്ക് ല​യേ​ണ്‍​സ് ചാ​മ്പ്യ​ന്മാ​ർ

ഗ്ലോ​സ്റ്റ​ർ: ഗ്ലോ​സ്റ്റ​ര്‍ കിം​ഗ്സ് ഓ​ള്‍ യു​കെ ട​ഗ് ഓ​ഫ് വാ​ര്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ സ്റ്റോ​ക്ക് ല​യേ​ണ്‍​സ് ചാ​മ്പ്യ​ന്മാ​രാ​യി. ര​ണ്ടാം സ്ഥാ​ന​ത്ത് സ്റ്റോ​ക്ക് ല​യ​ണ്‍ വാ​രി​യേ​ഴ്സും മൂ​ന്നാം സ്ഥാ​ന​ത്ത് വൂ​സ്റ്റ​ര്‍ തെ​മ്മാ​ഡീ​സും നാ​ലാം സ്ഥാ​ന​ത്ത് കൊ​മ്പ​ന്‍​സ് ബ്ലൂ​വും വി​ജ​യം സ്വ​ന്ത​മാ​ക്കി. 

17 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​ച്ച​ത്. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ജി തോ​മ​സി​ന്‍റെ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തോ​ടെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​ന​ത്തി​ന് മേ​യ​റു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി.


ഗ്ലോ​സ്റ്റ​റി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​രം വ​ന്‍ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​വ​രും ഏ​റ്റെ​ടു​ത്ത​ത്.

ക്ല​ബി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പി​ന്നി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച അ​ജി​ത് അ​ഗ​സ്റ്റി​നും അ​ജ​യ്യും ജോ​ജി തോ​മ​സും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തിന്‍റെ ഫ​ല​മാ​ണ് ഇ​ന്ന​ത്തെ ഈ ​മി​ക​വു​റ്റ ക്ല​ബ്.

ക്ല​ബി​ന്‍റെ ആ​ദ്യ​കാ​ല പ്ര​വ​ര്‍​ത്ത​നം മു​ത​ലി​ങ്ങോ​ട്ടു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കു​വ​ച്ചു. വ​ടം​വ​ലി​ക്ക് കാ​യി​ക​മേ​ഖ​ല​യി​ലെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് മ​നോ​ജ് സെ​ബാ​സ്റ്റ്യ​ന്‍ മേ​യ​ര്‍​ക്ക് മ​ന​സി​ലാ​ക്കി ന​ല്‍​കു​ക​യും ചെ​യ്തു.

Sports

സെ​ന്‍റ് എ​ഫ്രേം​സ് ചാ​മ്പ്യന്മാർ

ക​ള​മ​ശേ​രി: 39-ാമ​ത് ഫാ. ​ഫ്രാ​ൻ​സി​സ് സാ​ല​സ് ട്രോ​ഫി ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​ന്മാ​ർ.

ഫൈ​ന​ലി​ൽ കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ് എ​ച്ച്എ​സ്എ​സി​നെ 72-63നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​ന്‍റ് എ​ഫ്രേം​സ് കി​രീ​ടം ചൂ​ടി​യ​ത്. സെ​ന്‍റ് എ​ഫ്രേം​സി​നാ​യി ആ​ൽ​ബ​ർ​ട്ട് റെ​ജി 24ഉം, ​അ​ക്ഷ​യ് അ​ല​ക്സ് 16 ഉം, ​പ്ര​വീ​ൺ ബി​ജു 14ഉം ​പോ‍​യി​ന്‍റ് വീ​തം നേ​ടി. സി​ൽ​വ​ർ ഹി​ൽ​സി​നു വേ​ണ്ടി പി. ​വി​ശാ​ൽ 35 ഉം, ​മു​ഹ​മ്മ​ദ് സി​നാ​ൻ 18 ഉം ​പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്എ​സ്എ​സി​നെ വീ​ഴ്ത്തി കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ൻ​സ് ചാ​ന്പ്യ​ന്മാ​രാ​യി. സ്കോ​ർ: 51-17. പ്രോ​വി​ഡ​ൻ​സി​നാ​യി അ​ക്ഷ​ര 15 ഉം, ​അ​ന്ന മ​റി​യം 12 ഉം ​പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി.

Sports

ആ​ർ ജി ​വ​ൺ വ​നി​താ ടി20: ​കേ​ര​ളം ജേ​താ​ക്ക​ൾ

വ​ഡോ​ദ​ര: ആ​ർ ജി ​വ​ൺ വ​നി​താ ട്വ​ന്‍റി 20 ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് കി​രീ​ടം. ഫൈ​ന​ലി​ൽ ബ​റോ​ഡ​യെ അ​ഞ്ച് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് കേ​ര​ളം ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബ​റോ​ഡ 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 109 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ കേ​ര​ളം 14.5 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബ​റോ​ഡ ബാ​റ്റി​ങ് നി​ര​യി​ൽ ഓ​പ്പ​ണ​ർ​മാ​രാ​യ മെ​സ്വി പൊ​കാ​ർ, അ​മൃ​ത ജോ​സ​ഫ് എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. മെ​സ്വി 28-ഉം ​അ​മൃ​ത 22-ഉം ​റ​ൺ​സെ​ടു​ത്തു.

തു​ട​ർ​ന്നെ​ത്തി​യ​വ​ർ കേ​ര​ള​ത്തി​ന്‍റെ മി​ക​ച്ച ബൗ​ളി​ങ്ങി​ന് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​യ​തോ​ടെ ബ​റോ​ഡ​യു​ടെ ഇ​ന്നിം​ഗ്സ് 109-ൽ ​അ​വ​സാ​നി​ച്ചു. കേ​ര​ള​ത്തി​ന് വേ​ണ്ടി സ​ജ​ന സ​ജീ​വ​നും ന​ജ്‌​ല സി.​എം.​സി.​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ കേ​ര​ള​ത്തി​ന് ഓ​പ്പ​ണ​ർ കി​ര​ൺ ന​വ്ഗി​രെ മി​ക​ച്ച തു​ട​ക്കം ന​ൽ​കി. 18 പ​ന്തി​ൽ ഏ​ഴ് ഫോ​റും ഒ​രു സി​ക്സു​മ​ട​ക്കം കി​ര​ൺ 38 റ​ൺ​സ് നേ​ടി. ക്യാ​പ്റ്റ​ൻ ആ​ശ ശോ​ഭ​ന 21 റ​ൺ​സെ​ടു​ത്തു. സ​ജ​ന സ​ജീ​വ​ൻ 14-ഉം ​ദി​വ്യ ഗ​ണേ​ഷ് പ​ത്തും റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു. 31 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ കേ​ര​ളം ല​ക്ഷ്യ​ത്തി​ലെ​ത്തി. ബ​റോ​ഡ​യ്ക്ക് വേ​ണ്ടി ത​ൻ​വീ​ർ ഷെ​യ്ഖ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

തുടക്കം സൂപ്പറാക്കി ചാമ്പ്യൻസ്....

ക​​​​ണ്ണൂ​​​​ർ: സൂ​​​​പ്പ​​​​ർ ലീ​​​​ഗ് കേ​​​​ര​​​​ള മൂ​​​​ന്നാം സീ​​​​സ​​​​ണി​​​​ൽ ആ​​​​ദ്യ​​​ജ​​​​യം ക​​​​ണ്ണൂ​​​​ർ വാ​​​​രി​​​​യേ​​​​ഴ്സി​​​​ന്. ക​​​​ണ്ണൂ​​​​ർ ജ​​​​വ​​​​ഹ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ഉ​​​​ദ്ഘാ​​​​ട​​​​ന​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള ജേ​​​​താ​​​​ക്ക​​​​ളാ​​​​യ ആ​​​​തി​​​​ഥേ​​​​യ​​​​ർ എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത ഒ​​​​രു ഗോ​​​​ളി​​​​ന് തൃ​​​​ശൂ​​​​ർ മാ​​​​ജി​​​​ക് എ​​​​ഫ്സി​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. 17-ാം മി​​​​നി​​​റ്റി​​​​ൽ സ്പാ​​​​നി​​​​ഷ് താ​​​​രം അ​​​​സി​​​​യ​​​​ർ ഗോ​​​​മ​​​​സാ​​​​ണ് വി​​​​ജ​​​​യ​​​​ഗോ​​​​ൾ കു​​​​റി​​​​ച്ച​​​​ത്.

തൃ​​​​ശൂ​​​​ര്‍ പ്ര​​​​തി​​​​രോ​​​​ധ​​​താ​​​​രം ഹെ​​​​ൻ​​​​റി മെ​​​​ൻ​​​​ഡോ​​​​സ വ​​​​രു​​​​ത്തി​​​​യ പി​​​​ഴ​​​​വി​​​​ല്‍നി​​​​ന്നാ​​​​യി​​​​രു​​​​ന്നു ഗോ​​​​ളി​​​​ന്‍റെ പി​​​​റ​​​​വി. വീ​​​​ണു​​​​കി​​​​ട്ടി​​​​യ പ​​​​ന്തു​​​​മാ​​​​യി ക​​​​ണ്ണൂ​​​​രി​​​​ന്‍റെ സെ​​​​ർ​​​​ബി​​​​യ​​​​ൻ താ​​​​രം ബോ​​​​ഗ്ദ​​​​ൻ സ്റ്റാ​​​​മെ​​​​ൻ​​​​കോ​​​​വി​​​​ച്ച് ലൈ​​​​നി​​​​ലൂ​​​​ടെ ഓ​​​​ടി​​​​ക്ക​​​​യ​​​​റി അ​​​​സി​​​​യ​​​​ര്‍ ഗോ​​​​മ​​​​സി​​​​ന് പ​​​​ന്തു​ കൈ​​​​മാ​​​​റി. ബോ​​​​ക്സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു അ​​​​സി​​​​യ​​​​ര്‍ വ​​​​ല​​​​യി​​​​ലേ​​​​ക്ക് കൃ​​​​ത്യ​​​​മാ​​​​യി തൊ​​​​ടു​​​​ത്ത​​​​തോ​​​​ടെ ഗാ​​​​ല​​​​റി​​​​യി​​​​ൽ ചെ​​​​മ്പ​​​​ട ഇ​​​​ര​​​​മ്പി.

ര​​​​ണ്ടാം പ​​​​കു​​​​തി​​​​യു​​​​ടെ 56-ാം മി​​​​നി​​​റ്റി​​​​ൽ വാ​​​​രി​​​​യേ​​​​ഴ്‌​​​​സി​​​​ന്‍റെ സ​​​​ച്ചി​​​​ന്‍ സു​​​​നി​​​​ല്‍ സ്വ​​​​ന്തം പ​​​​കു​​​​തി​​​​യി​​​​ല്‍നി​​​​ന്ന് തൃ​​​​ശൂ​​​​ര്‍ പ്ര​​​​തി​​​​രോ​​​​ധ​​​​നി​​​​ര​​​​യു​​​​ടെ മു​​​​ക​​​​ളി​​​​ലൂ​​​​ടെ ബോ​​​​ഗ്ദാ​​​​നെ ല​​​​ക്ഷ്യ​​​​മാ​​​​ക്കി പ​​​​ന്ത് ന​​​​ല്‍​കി. ബോ​​​​ഗ്ദാ​​​​ന്‍ ഒ​​​​റ്റ​​​​യ്ക്കു മു​​​​ന്നേ​​​​റി ബോ​​​​ക്‌​​​​സി​​​​ന് അ​​​​ക​​​​ത്തു​​​​നി​​​​ന്ന് ഗോ​​​​ള്‍ ല​​​​ക്ഷ്യ​​​​മാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും സൈ​​​​ഡ് നെ​​​​റ്റി​​​​ല്‍ ത​​​​ട്ടി പ​​​​ന്ത് പു​​​​റ​​​​ത്തേ​​​​ക്കു​​​​പോ​​​​യി.

ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം ഏ​​​​ഴി​​​​ന് കോ​​​​ഴി​​​​ക്കോ​​​​ട് ഇ​​​​എം​​​​എ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ കാ​​​​ലി​​​​ക്ക​​​​ട്ട് എ​​​​ഫ്‌​​​​സി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കൊ​​​​മ്പ​​​​ന്‍​സ് എ​​​​ഫ്‌​​​​സി​​​​യെ നേ​​​​രി​​​​ടും.

District News

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കോ​ള​ജ് ബാ​ഡ്മി​ന്‍റ​ൺ; പ​യ്യ​ന്നൂ​ർ കോ​ള​ജ് ചാ​മ്പ്യ​ന്മാ​ർ

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കോ​ള​ജ് ബാ​ഡ്മി​ന്‍റ​ൺ പു​രു​ഷ വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ പ​യ്യ​ന്നൂ​ർ കോ​ള​ജ് ജേ​താ​ക്ക​ളാ​യി. സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ര​ണ്ടാം​സ്ഥാ​ന​വും സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് പി​ലാ​ത്ത​റ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ. പ്ര​വീ​ൺ നി​ർ​വ​ഹി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക വി​ഭാ​ഗം ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ജോ. ​ജോ​സ​ഫ്, ഡോ. ​കെ.​വി. അ​നൂ​പ്, ഡോ. ​കെ. അ​ബ്ദു​റ​ഹ്മാ​ൻ, പി. ​ര​ഘു​നാ​ഥ്, ഡോ. ​കെ.​വി. മ​ഹേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് ആ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന സൗ​ത്ത് സോ​ൺ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​നെ നാ​ളെ ന​ട​ക്കു​ന്ന സെ​ല​ക്‌ഷൻ ട്ര​യ​ൽ​സി​ൽ തെ​ര​ഞ്ഞെ​ടു​ക്കും.

 

District News

ജി​ല്ലാ ജൂ​നി​യ​ര്‍ ത്രോ​ബോ​ള്‍: ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ​യും നി​ല​മ്പൂ​ര്‍ ലി​റ്റി​ല്‍ സ്‌​പോ​ര്‍​ട്‌​സും ചാ​മ്പ്യ​ന്‍​മാ​ർ

നി​ല​മ്പൂ​ര്‍: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ജി​എം​എ​ച്ച് എ​സ് എ​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന 12ാമ​ത് ജി​ല്ലാ ജൂ​നി​യ​ര്‍ ത്രോ​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ നി​ല​മ്പൂ​ർ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യും ചാ​മ്പ്യ​ന്‍​മാ​രാ​യി. ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സ് സ്കൂ​ളി​നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വേ​ങ്ങ​ര പീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​നു​മാ​ണ് ര​ണ്ടാം സ്ഥാ​നം. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പ​ര​പ്പ​ന​ങ്ങാ​ടി എ​സ്എ​ന്‍എംഎ​ച്ച്എ​സ്എ​സി​നും പെ​രി​ന്ത​ല്‍​മ​ണ്ണ സി​ല്‍​വ​ര്‍ മൗ​ണ്ട് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​നു​മാ​ണ് മൂ​ന്നാം സ്ഥാ​നം.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ജിഎംഎ​ച്ച്എ​സ്എ​സ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബും മാ​ര്‍​ത്തോ​മ എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളും മൂ​ന്നാം സ്ഥാ​നം നേ​ടി. ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ മി​ക​ച്ച ക​ളി​ക്കാ​രാ​യി ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യി​ലെ കെ.​വി. ​മു​ഹ​മ്മ​ദ് അ​ന്‍​ഷി​ഫി​യെ​യും ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യി​ലെ ആ​ഷ‌്‌ലി പി.​കെ. ശാ​ക്കി​റി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

ചാ​മ്പ്യ​ന്‍​ഷി​പ്പിന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള ത്രോ​ബോ​ള്‍ ഗോ​ള്‍​ഡ് മെ​ഡ​ലി​സ്റ്റ് ജേ​താ​വാ​യ സി. ​അ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു, സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ ത്രോ​ബോ​ള്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്് മ​റി​യാ​മ്മ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍ അം​ഗം അ​രു​ണ്‍, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​ഷ​മീം പ​റ​ശേ​രി, അ​രു​ണ്‍, റീ​ന ജോ​സ​ഫ്, യാ​സി​ര്‍, ബീ​ന, അ​വി​ന വി​നോ​ദ്, അ​നി​ല്‍ സി. ​നി​തി​ന്‍, മു​ഹ​മ്മ​ദ് അ​ഫ്‌​ല​ഹ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Sports

സി​ല്‍​വ​ര്‍ ഹി​ല്‍​സ്, പ്രോ​വി​ഡ​ന്‍​സ് ചാ​മ്പ്യ​ന്മാ​ര്‍

കോ​ഴി​ക്കോ​ട്: 18-ാമ​ത് സി​ല്‍​വ​ര്‍ ഹി​ല്‍ ട്രോ​ഫി ദ​ക്ഷി​ണേ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ആ​തി​ഥേ​യ​രാ​യ സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സ്, പ്രൊ​വി​ഡ​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് ടീ​മു​ക​ള്‍ ചാ​മ്പ്യ​ന്മാ​ര്‍.

അ​ണ്ട​ര്‍-19 ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ ച​ങ്ങ​നാ​ശേ​രി എ​കെ​എം പ​ബ്ലി​ക് സ്‌​കൂ​ളി​നെ 56-40നു ​കീ​ഴ​ട​ക്കി​യാ​ണ് സി​ല്‍​വ​ര്‍ ഹി​ല്‍​സ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പ്രോ​വി​ഡ​ന്‍​സ് 49-34 എ​ന്ന സ്‌​കോ​റി​ന് കാ​ര​മ​ട എ​സ്‌​വി​ജി​വി മെ​ട്രി​ക്കു​ലേ​ഷ​ന്‍ സ്‌​കൂ​ളി​നെ ഫൈ​ന​ലി​ല്‍ കീ​ഴ​ട​ക്കി. അ​ണ്ട​ര്‍-13 മി​നി ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ ദേ​വ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളി​നെ 62-35 ന് ​തോ​ല്‍​പ്പി​ച്ചു.

NRI

ഫൊ​ക്കാ​ന 56 ടൂ​ർ​ണ​മെ​ന്‍റി​ൽ ഡെ​ല​വെ​യ​ർ ടീം ​ചാ​മ്പ്യ​ന്മാ​ർ

പെ​ൻ​സി​ൽ​വാ​നി​യ: ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ പോ​ക്കോ​നോ​സി​ലു​ള്ള കാ​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച 56 ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സ​മാ​പി​ച്ചു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റ് 56 ഗെ​യിം​സ് പ്രേ​മി​ക​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഡെ​ല​വെ​യ​ർ ടീം ​ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

സ​ക്ക​റി​യ പെ​രി​യ​പു​രം (ക്യാ​പ്റ്റ​ൻ), ജി​മ്മി​ച്ച​ൻ (വ​ർ​ഗീ​സ് തോ​മ​സ്) - ഡെ​ട്രോ​യി​റ്റ്, ഇ​ട്ടൂ​പ്പ് - ടാ​മ്പ, ഫ്ലോ​റി​ഡ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ടീ​മാ​ണ് ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ പ​മ്പ ടീം ​എ ര​ണ്ടാം സ്ഥാ​നം നേ​ടി. ജോ​യ് ത​ട്ടാ​ർ​കു​ന്നേ​ൽ (ക്യാ​പ്റ്റ​ൻ), ജോ​ൺ പ​ണി​ക്ക​ർ, വ​ത്സ ജോ​യ് എ​ന്നി​വ​ര​ട​ങ്ങി​യ​താ​യി​രു​ന്നു പ​മ്പ ടീം ​എ.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ പ​മ്പ ടീം ​ബി മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ബ്രി​ജി​റ്റ് വി​ൻ​സ​ന്‍റാ​ണ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ. ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ശ്ര​ദ്ധേ​യ​മാ​യ വേ​ദി​യാ​യി.

മി​ക​ച്ച കാ​യി​ക​മി​ക​വി​നൊ​പ്പം ടീ​മു​ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​ക​ട​മാ​യി. ക​ൺ​വ​ൻ​ഷ​നി​ലെ മ​റ്റ് പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം ടൂ​ർ​ണ​മെ​ന്‍റും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും കാ​ണി​ക​ൾ​ക്കും ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യ് ചാ​ക്ക​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്.

ക​ൺ​വൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി കാ​യി​ക​മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ പ്രാ​ധാ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. ഫൊ​ക്കാ​ന​യു​ടെ കൂ​ട്ടാ​യ്മ​യും സൗ​ഹൃ​ദ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ടൂ​ർ​ണ​മെ​ന്‍റ് നി​ർ​ണാ​യ​ക​മാ​യി.

പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ പോ​ക്കോ​നോ​സ് മേ​ഖ​ല​യി​ലെ കാ​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ താ​ര​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വും ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും ടൂ​ർ​ണ​മെന്‍റി​ന് മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്തം സ​മ്മാ​നി​ച്ചു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത ടീ​മം​ഗ​ങ്ങ​ളെ ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ളും സം​ഘാ​ട​ക​രും അ​ഭി​ന​ന്ദി​ച്ചു.

District News

ചാ​ലി​ശേ​രി സ്കൂ​ൾ ജൂ​ണി​യ​ർ വി​ഭാ​ഗം ചാ​മ്പ്യ​ന്മാ​ർ

കൂ​റ്റ​നാ​ട്: തൃ​ത്താ​ല വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഗെ​യിം​സി​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ചാ​ലി​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു മി​ക​ച്ച​നേ​ട്ടം. ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ കി​രീ​ടം ചൂ​ടി​യ ചാ​ലി​ശേ​രി, സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നാ​ലാം​സ്ഥാ​ന​വും നേ​ടി.

പെ​രി​ങ്ങോ​ട് സ്കൂ​ളി​ൽ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ മി​ക​ച്ച ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്. ഓ​രോ മ​ത്സ​ര​ത്തി​ലും മി​ക​ച്ച പോ​രാ​ട്ട​വീ​ര്യം പു​റ​ത്തെ​ടു​ത്ത ചാ​ലി​ശേ​രി താ​ര​ങ്ങ​ൾ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ കി​രീ​ട​ത്തി​ലേ​ക്ക് മു​ന്നേ​റു​ക​യാ​യി​രു​ന്നു.

ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ അ​ധ്യാ​പി​ക ഷ​ക്കീ​ല മു​ഹ​മ്മ​ദ് , വി​പി​ൻ, കോ​ച്ചു​മാ​രാ​യ ന​ബി​യി​ൽ , മി​ഥി​ലാ​ജ് എ​ന്നി​വ​രു​ടെ നി​ര​ന്ത​ര പ​രി​ശീ​ല​ന​വും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് നേ​ട്ട​ത്തി​നു പി​ന്നി​ലെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. വി​ജ​യി​ക​ളെ തൃ​ത്താ​ല എ​ഇ​ഒ കെ. ​പ്ര​സാ​ദ്, സ്‌​കൂ​ൾ പി​ടി​എ അ​ഭി​ന​ന്ദി​ച്ചു.

NRI

കേ​ളി ഫു​ട്ബാ​ൾ: അ​ൽ ഖ​ർ​ജ് സോ​ഫ ഗ്രൂ​പ്പി​ന് കി​രീ​ടം

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ ഖ​ർ​ജ് ഏ​രി​യ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ഏ​ക​ദി​ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റാ​യ "കേ​ളി സോ​ക്ക​ർ 2026' ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു. അ​ൽ ഖ​ർ​ജ് ആ​ലി​യ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ​ൽ​ക്ക​ൺ എ​ഫ്സി അ​ൽ ഖ​ർ​ജ്, അ​ൽ ഖ​ർ​ജ് സോ​ഫ ഗ്രൂ​പ്പ്, ഖ​രി​യ ബ്രോ​സ്റ്റ​ഡ് അ​ൽ ഖ​ർ​ജ് ടൗ​ൺ കെഎംസിസി, അ​ൽ ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്സ് എ​ഫ്​സി, പീ​പ്പി​ൾ​സ് ക​ൾ​ച്ച​റ​ൽ ഫോ​റം അ​ൽ ഖ​ർ​ജ്, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ എ​ഫ്സി അ​ൽ ഖ​ർ​ജ് എ​ന്നീ ആ​റു ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 10ന് ​ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ നീ​ണ്ടു. ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ ഖ​രി​യ ബ്രോ​സ്റ്റ​ഡ് അ​ൽ ഖ​ർ​ജ് ടൗ​ൺ കെ​എം​സി​സി 3-1ന് ​പീ​പ്പി​ൾ​സ് ക​ൾ​ച്ച​റ​ൽ ഫോ​റം അ​ൽ ഖ​ർ​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ അ​ൽ ഖ​ർ​ജ് സോ​ഫ ഗ്രൂ​പ്പ് ഷൂ​ട്ടൗ​ട്ടി​ൽ 4-2ന് ​അ​ൽ ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്സ് എ​ഫ്സി​യെ മ​റി​ക​ട​ന്ന് ഫൈ​ന​ലി​ലെ​ത്തി. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ അ​ൽ ഖ​ർ​ജ് സോ​ഫ ഗ്രൂ​പ്പ് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഖ​രി​യ ബ്രോ​സ്റ്റ​ഡ് അ​ൽ ഖ​ർ​ജ് ടൗ​ൺ കെ​എം​സി​സി​യെ തോ​ൽ​പ്പി​ച്ച് ചാ​മ്പ്യ​ൻ​മാ​രാ​യി.

ഷെ​റീ​ഫ്, സ​മ​ദ്, റാ​സി​ക്ക് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ അ​ൽ ഖ​ർ​ജ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി​യും ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ബി അ​ബ്ദു​ൽ​സ​ലാം ക്യാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.

റ​ണ്ണേ​ഴ്സ്-​അ​പ്പ് ട്രോ​ഫി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ലി​പി​ൻ പ​ശു​പ​തി​യും ക്യാ​ഷ് അ​വാ​ർ​ഡ് ഏ​രി​യ ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ടും കൈ​മാ​റി. സൈ​ത​ല​വി മും​താ​സ്, ഡോ. ​നാ​സ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

കേ​ളി ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, സീ​ബ കൂ​വോ​ട്, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ര​ജീ​ഷ് പി​ണ​റാ​യി, കാ​ഹിം ചേ​ളാ​രി, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ റ​ഷീ​ദ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ക​ലാം, സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ ഗോ​പാ​ൽ ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 31 അം​ഗ സം​ഘാ​ട​ക സ​മി​തി ടൂ​ർ​ണ​മെ​ന്‍റിന്‍റെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ബി അ​ബ്ദു​ൽ​സ​ലാം സ്വാ​ഗ​ത​വും ജ്യോ​തി​ലാ​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Sports

സു​ബ്ര​തോ: മ​ല​പ്പു​റം ചാമ്പ്യന്മാർ

തൃ​​​ശൂ​​​ർ: 65-ാമ​​​തു സം​​​സ്ഥാ​​​ന​​​ത​​​ല സു​​​ബ്ര​​​തോ ക​​​പ്പ് ഫു​​​ട്ബോ​​​ള്‍ ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ൽ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ മ​​​ല​​​പ്പു​​​റം ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യി. കോ​​​ഴി​​​ക്കോ​​​ട് ര​​​ണ്ടാം​​​സ്ഥാ​​​ന​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൂ​​​ന്നാം​​​സ്ഥാ​​​ന​​​വും നേ​​​ടി.

മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ് സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. രാ​​​ജ​​​ന്‍ ജെ. ​​​പ​​​ല്ല​​​ന്‍ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഫു​​​ട്ബോ​​​ള്‍ താ​​​ര​​​ങ്ങ​​​ളാ​​​യ ഐ.​​​എം. വി​​​ജ​​​യ​​​ന്‍, ജോ ​​​പോ​​​ള്‍ അ​​​ഞ്ചേ​​​രി എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി. ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​ര്‍ എ. ​​​പ്ര​​​സാ​​​ദ്, കൗ​​​ണ്‍​സി​​​ല​​​ര്‍ ജോ​​​യ് ബാ​​​സ്റ്റി​​​ന്‍, ഒ​​​ളി​​​മ്പ്യ​​​ന്‍ പി.​​​ആ​​​ര്‍. ശ്രീ​​​ജേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Sports

ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്തു; വ​നി​താ ടി20 ​ലോ​ക​കി​രീ​ടം സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ

ല​ണ്ട​ൻ: 2026 വ​നി​താ ടി20 ​ലോ​ക​കി​രീ​ടം സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ. ലോ​ർ​ഡ്സി​ൽ ല​ട​ന്ന ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഓ​സീ​സ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 151 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഓ​സ്ട്രേ​ലി​യ 17.1 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. 64 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ബെ​ത് മൂ​ണി​യു​ടെ​യും 48 റ​ൺ​സെ​ടു​ത്ത ഫീ​ബ ലി​ച്ച്ഫീ​ൽ​ഡി​ന്‍റെ​യും മി​ക​വി​ലാ​ണ് ഓ​സീ​സ് ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ഷാ​ർ​ല​റ്റ് ഡീ​നും ലോ​റ​ൻ ബെ​ല്ലും സോ​ഫി എ​ക്ലെ​സ്റ്റോ​ണും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 150 റ​ൺ​സെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ നാ​റ്റ് സി​വ​ർ-​ബ്ര​ണ്ടി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ഫ്രെ​യ കെം​പി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്കെ​ത്തി​യ​ത്. നാ​റ്റ് സി​വ​ർ 58 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഫ്രെ​യ കെം​പ് 44 റ​ൺ​സും അ​ലി​സ് കാ​പ്സി 23 റ​ൺ​സു​മെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി മൊ​ളി​നെ​ക്സും ലൂ​സി ഹാ​മി​ൽ​ട​ണും കിം ​ഗാ​ർ​ത്തും അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഓ​സ്ട്രേ​ലി​യ​യു​ടെ ഏ​ഴാം കി​രീ​ടം നേ​ട്ട​മാ​ണി​ത്. 2010, 2012, 2014, 2018, 2020, 2023 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലും ഓ​സ്ട്രേ​ലി​യ കി​രീ​ടം നേ​ടി​യി​ട്ടു​ണ്ട്.

Kerala

ബോ​ഡി ബി​ല്‍​ഡിം​ഗ് ചാ​മ്പ്യ​ന്മാ​രു​ടെ പോ​ലീ​സ് നി​യ​മ​നം: വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി

കൊ​ച്ചി: ബോ​ഡി ബി​ല്‍​ഡിം​ഗ്, ശ​രീ​ര​സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളി​ലെ ര​ണ്ടു ലോ​ക ചാ​മ്പ്യ​ന്മാ​ര്‍​ക്ക് ആം​ഡ് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യി നേ​രി​ട്ടു നി​യ​മ​നം ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന നി​വേ​ദ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​രു​വ​രു​ടെ​യും നി​യ​മ​നം സം​ബ​ന്ധി​ച്ച് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. കെ.​എം. ഷാ​ജ​ഹാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ഉ​ത്ത​ര​വ്.

അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും പി​ന്നീ​ട് വി​ജി​ല​ന്‍​സ ഡ​യ​റ​ക്ട​ര്‍​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം. ഹ​ര്‍​ജി വീ​ണ്ടും17 ന് ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

ഉ​ന്ന​ത ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യ​ട​ക്കം അ​റി​വോ​ടെ​യാ​ണു ച​ട്ട​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും മ​റ്റും മ​റി​ക​ട​ന്ന് ഇ​രു​വ​ര്‍​ക്കും നി​യ​മ​നം ന​ല്‍​കി​യ​തെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം. പി​എ​സ്‌​സി വ​ഴി​യാ​ണു നി​യ​മ​നം ന​ല്‍​കേ​ണ്ട​തെ​ന്നി​രി​ക്കെ നേ​രി​ട്ടു നി​യ​മ​നം ന​ല്‍​കി​യ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി ച​ട്ട വി​രു​ദ്ധ​വും രാ​ഷ്‌​ട്രീ​യ​താ​ത്പ​ര്യ​ത്തോ​ടെ​യു​ള്ള​തു​മാ​ണെ​ന്നും നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ടാ​ണു ഹ​ര്‍​ജി.

Sports

ഒരു മെക്സിക്കൻ വീരഗാഥ; ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിൽ ചെക്കിയയെ തകർത്ത് മെക്സിക്കോ നോക്കൗട്ടിൽ. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മെക്സിക്കൻ ജയം. 55, 61 മിനിറ്റുകളിലാണ് അവർ ലക്ഷ്യംകണ്ടത്. മാറ്റേ ഷാവേസും ജൂലിയൻ ക്വിനോൻസുമാണ് മെക്സിക്കോയ്ക്കുവേണ്ടി സ്കോർ ചെയ്തത്.

ചെക് റിപ്പബ്ലിക്കിനെതിരേ മത്സരത്തിലുടനീളം മെക്സിക്കോയുടെ ആധിപത്യമാണ് കണ്ടത്. പക്ഷേ, ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു അവർക്ക് ഗോൾവല കുലുക്കാനായത്. 55-ാം മിനിട്ടിൽ ലൂയിസ് റോമോയുടെ പാസ് സ്വീകരിച്ച മാറ്റേ ഷാവേസ് അനായാസം പന്ത് ചെക്ക് വലയിലേക്ക് നിക്ഷേപിച്ചു. മെക്സിക്കോ മുന്നിൽ.

പിന്നാലെ ലീഡ് ഉയർത്താനുള്ള ശ്രമമായിരുന്നു. ഒടുവിൽ 61-ആം മിനിട്ടിൽ ജൂലിയൻ ക്വിനോൻസിലൂടെ അവർ ലീഡ് രണ്ടാക്കി ഉയർത്തി. ഗോൾ മടക്കാൻ ചെക്കിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്സിക്കോ നോക്കൗട്ടിലേക്ക്.

NRI

ക്യാ​പി​റ്റ​ൽ ക​പ്പ്: കൊ​ളം​ബ​സ് ട​സ്കേ​ഴ്സ് ചാമ്പ്യന്മാർ

വാ​ഷിം​ഗ്ട​ൺ ഡി​സി: "ക്യാ​പി​റ്റ​ൽ ക​പ്പ് 2026' സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യി കൊ​ളം​ബ​സ് ട​സ്കേ​ഴ്സ്.

മേ​രി​ലാ​ൻ​ഡി​ലെ ഒ​ഥ​ല്ലോ റീ​ജി​യ​ണ​ൽ പാ​ർ​ക്കി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ എം​ഡി സ്ട്രൈ​ക്കേ​ഴ്സി​നെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഒ​ഹാ​യോ​യി​ൽ നി​ന്നു​ള്ള കൊ​ളം​ബ​സ് ട​സ്കേ​ഴ്സ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ക്യാ​പ്റ്റ​ൻ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച ടീം ​പ്ര​ക​ട​നം കാ​ഴ്ച​വച്ച കൊ​ളം​ബ​സ് ട​സ്കേ​ഴ്സ് ഫൈ​ന​ലി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.

 

Sports

ഫ്ര​ഞ്ച് ക​പ്പ് കീ​രീ​ടം നേ​ടി ലെ​ൻ​സ്

പാ​രീ​സ്: ഫ്ര​ഞ്ച് ക​പ്പ് ഫു​ട്ബോ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി ലെ​ൻ​സ്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഫൈ​ന​ലി​ൽ നൈ​സി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ലെ​ൻ​സ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ലെ​ൻ​സി​ന് വേ​ണ്ടി ഫ്ലോ​റി​യാ​ൻ തൗ​ർ​വി​ൻ, ഒ​ഡ്സോ​ണെ എ​ഡൗ​ർ​ഡ്, അ​ബ്ദ​ള്ള സി​മ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. തൗ​ർ​വി​ൻ‌ 24-ാം മി​നി​റ്റി​ലും എ​ഡൗ​ർ​ഡ് 41-ാം മി​നി​റ്റി​ലും സി​മ 77-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ഡി​ജി​ബ്രി​ൽ കൂ​ലി​ബാ​ലി​യാ​ണ് നൈ​സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. മ​ത്സ​ര​ത്തി​ന്‍റെ 45+3-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ലെ​ൻ​സ് ഫ്ര​ഞ്ച് ക​പ്പ് കീ​രി​ടം നേ​ടു​ന്ന​ത്.

Sports

സ​മ​നി​ല​യി​ൽ കു​രു​ങ്ങി മാ​ഞ്ച​സ്റ്റ​ർ സി​റ്റി; ആ​ഴ്സ​ണ​ൽ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ൾ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ൽ ലീ​ഗ് ഫു​ട്ബോ​ളി​ൽ ജേ​താ​ക്ക​ളാ​യി ആ​ഴ്സ​ണ​ൽ. ചൊ​വ്വാ​ഴ് ന​ട​ന്ന മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ബേ​ൺ​മൗ​ത്ത് മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ​യാ​ണ് ആ​ഴ്സ​ണ​ൽ ജേ​താ​ക്ക​ളാ​യ​ത്. 22 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ഴ്സ​ണ​ൽ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം നേ​ടു​ന്ന​ത്.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ബേ​ൺ​മൗ​ത്ത് മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​ത​മാ​ണ് നേ​ടി​യ​ത്. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി എ​ർ​ലിം​ഗ് ഹാ​ല​ണ്ടും ബേ​ൺ​മൗ​ത്തി​ന് വേ​ണ്ടി എ​ലി ജൂ​നി​യ​ർ ക്രൗ​പി​യു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 78 പോ​യി​ന്‍റാ​യി. ഇ​നി ഒ​രു മ​ത്സ​രം മാ​ത്ര​മാ​ണ് സി​റ്റി​ക്ക് ബാ​ക്കി​യു​ള്ള​ത്. ഇ​തി​ൽ വി​ജ​യി​ച്ചാ​ലും സി​റ്റി​ക്ക് 81 പോ​യി​ന്‍റ് മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​ക്കാ​നാ​കു​ക. ഇ​തോ​ടെ​യാ​ണ് 82 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ൽ കീ​രി​ടം ഉ​റ​പ്പി​ച്ച​ത്.

37 ക​ളി​യി​ല്‍ 25 ജ​യ​വും ഏ​ഴു​സ​മ​നി​ല​യും അ​ഞ്ചു​തോ​ല്‍​വി​യു​മാ​ണ് ആ​ഴ്‌​സ​ണ​ലി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. കെ​യ് ഹാ​വെ​ര്‍​ട്‌​സും ബു​കാ​യോ സാ​ക്ക​യും ഡെ​ക്ലാ​ന്‍ റൈ​സും ലി​യാ​ന്‍​ഡ്രോ ട്രൊ​സ്സാ​ഡും വി​ല്യം സാ​ലി​ബ​യും ഡേ​വി​ഡ് റ​യ​യും ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി​യും എ​ബ​രെ​ച്ചി എ​സെ​യു​മെ​ല്ലാം ഉ​ള്‍​പ്പെ​ടു​ന്ന മി​ക​ച്ച സം​ഘാ​ണ് ആ​ഴ്‌​സ​ണ​ലി​ന്‍റേ​ത്.

സീ​സ​ണി​ല്‍ ഭൂ​രി​ഭാ​ഗ​വും ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി​പ്പോ​ന്ന​ത് ആ​ഴ്‌​സ​ന​ലാ​ണെ​ങ്കി​ലും ഇ​ട​യ്ക്ക് മാ​ഞ്ചെ​സ്റ്റ​ര്‍ സി​റ്റി വ​ലി​യ വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു ആ​ഴ്‌​സ​ന​ല്‍. അ​തി​ന് തൊ​ട്ടു​മു​മ്പു​ള്ള വ​ര്‍​ഷ​വും ആ​ഴ്‌​സ​ന​ല്‍ ര​ണ്ടാ​മ​താ​യി​രു​ന്നു. നേ​രി​യ പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​ന്ന് കി​രീ​ടം ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്.

2003-04 സീ​സ​ണി​ലാ​യി​രു​ന്നു ആ​ഴ്‌​സ​ന​ല്‍ ഒ​ടു​വി​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ടം നേ​ടി​യി​രു​ന്ന​ത്. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ആ​ഴ്‌​സ​ന​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ജേ​താ​ക്ക​ളാ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ന് ശേ​ഷം ആ​ഴ്‌​സ​ന​ലി​ന് ട്രോ​ഫി സ​മ്മാ​നി​ക്കും.

Sports

കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ ചാ​മ്പ്യ​ന്മാ​ര്‍

കാ​ഞ്ഞ​ങ്ങാ​ട്: 42-ാമ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കോ​ഴി​ക്കോ​ടും തൃ​ശൂ​രും ചാ​മ്പ്യ​ന്മാ​ര്‍. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ ആ​ല​പ്പു​ഴ​യെ മു​ക്കി​യാ​ണ് കോ​ഴി​ക്കോ​ടി​ന്‍റെ കി​രീ​ട​ധാ​ര​ണം. സ്‌​കോ​ര്‍: 84-41. ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ തൃ​ശൂ​രും തി​രു​വ​ന​ന്ത​പു​ര​വും ത​മ്മി​ല്‍ അ​ര​ങ്ങേ​റി​യ​ത് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​യി​രു​ന്നു. 231 പോ​യി​ന്‍റ് പി​റ​ന്ന പോ​രാ​ട്ട​ത്തി​ല്‍ 119-112ന് ​തൃ​ശൂ​ര്‍ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ കൊ​ല്ല​ത്തെ 68-69നു ​കീ​ഴ​ട​ക്കി തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ള്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ കോ​ട്ട​യം 88-73ന് ​ആ​ല​പ്പു​ഴ​യെ തോ​ല്‍​പ്പി​ച്ച് വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

Sports

ഇ​ന്ത്യ​ൻ ബാ​ങ്കും സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യും ചാ​ന്പ്യന്മാർ

കോ​ഴി​ക്കോ​ട്: അ​ന്പ​താ​മ​ത് ഫീ​സ്റ്റോ അ​ഖി​ലേ​ന്ത്യാ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ചെ​ന്നൈ ഇ​ന്ത്യ​ൻ ബാ​ങ്കും വ​നി​താ വി​ഭാ​ഗ​ത്തി​ൽ സെ​ക്ക​ന്ദ​രാ​ബാ​ദ് സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യും കി​രീ​ടം ചൂ​ടി.

വ​നി​താ വി​ഭാ​ഗം ഫൈ​ന​ലി​ൽ ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം തോ​ൽ​വി അ​റി​യാ​തെ മു​ന്നേ​റി​യ കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​നെ 66-55 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ കി​രീ​ടം നേ​ടി​യ​ത്.

 

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ഗം​ഭീ​ര ജ​യം

ബെ​ർ​ഗാ​മൊ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ഗം​ഭീ​ര ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ആ​ദ്യ പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​റ്റ​ലാ​ന്‍റ​യെ ഒ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബ​യേ​ൺ മ്യൂ​ണി​ക്കി​ന് വേ​ണ്ടി മൈ​ക്ക​ൽ ഒ​ലി​സെ ര​ണ്ട് ഗോ​ളു​ക​ളും ജോ​സി​പ് സ്റ്റാ​നി​സി​ക്ക്, സെ​ർ​ജി നാ​ബ്രി, നി​ക്കോ​ളാ​സ് ജാ​ക്ക്സ​ൺ, ജ​മാ​ൽ മു​സി​യാ​ള എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം നേ​ടി. മ​രി​യോ പ​സാ​ലി​ക്ക് ആ​ണ് അ​റ്റ​ലാ​ന്‍റ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഈ ​മാ​സം 18നാ​ണ് ര​ണ്ടാം പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ. മ്യൂ​ണി​ക്കി​ലെ അ​ല​യ​ൻ​സ് അ​രീ​ന​യാ​ണ് വേ​ദി.

District News

സം​സ്ഥാ​ന പ​ഞ്ച​ഗു​സ്തി മ​ത്സ​രം: ആം​ഫി​റ്റ് ക്ല​ബ് ചാ​മ്പ്യ​ന്മാ​ർ

പാ​ലാ: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ൽ ന​ട​ന്ന 48-ാമ​ത് സം​സ്ഥാ​ന പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ജി​ല്ല​യ്ക്കു​വേ​ണ്ടി മ​ത്സ​രി​ച്ച ആം​ഫി​റ്റ് ജിമ്മിലെ അം​ഗ​ങ്ങ​ള്‍ ജേ​താ​ക്ക​ളാ​യി.

എ​ഡ്വി​ന്‍ ബി​ജു, ആ​ഞ്ച​ലോ ആ​ന്‍റോ പു​ഴ​ക്ക​ര, ആ​ദി​ത്യ​ന്‍ അ​ഭി​ലാ​ഷ്, ഡെ​ല്‍​മ ജോ​ര്‍​ജ്, ചാ​ണ്ടി​ച്ച​ന്‍ തോ​മ​സ്, ജോ​യി തോ​മ​സ്, അ​ര്‍​ജു​ന്‍ കെ. ​അ​നി​ല്‍, നെ​വി​ന്‍ ജ​യിം​സ്, അ​ന​ന്ദു ര​വീ​ന്ദ്ര​ന്‍, ശോ​ഭ​ന ച​ന്ദ്ര​ന്‍, അ​ഞ്ജു സ​ന്തോ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് 23 മെ​ഡ​ല്‍ നേ​ടി. സ​ബ് ജൂണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ചാ​മ്പ്യ​ന്‍ ഓ​ഫ് ചാ​മ്പ്യ​ന്‍​ പ​ട്ടം എ​ഡ്വി​ന്‍ ബി​ജു നേ​ടി. കോ​ച്ച് അ​നൂ​പ് പു​ളി​ക്ക​ലി​ന്‍റെ പ​രി​ശീ​ല​ന​ മി​ക​വി​ലാ​ണ് ക്ലബ്ബി​നു മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്.

District News

സി​ക്സ​സ് ഹോ​ക്കി: ചെ​മ്മ​ങ്ക​ട​വ് സ്കൂ​ൾ ചാ​ന്പ്യ​ൻ​മാ​ർ

മ​ല​പ്പു​റം: ചെ​മ്മ​ങ്ക​ട​വ് പി​എം​എ​സ്എ എം​ന​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന 25-ാമ​ത് ദേ​ശീ​യ സി​ക്സ​സ് ഹോ​ക്കി മ​ത്സ​രം സ​മാ​പി​ച്ചു.സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യി​രു​ന്ന പി.​എ​ൻ. കു​ഞ്ഞി​മ​മ്മു, പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്ന യു. ​ആ​ലി​ക്കു​ട്ടി എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്.

ഫൈ​ന​ലി​ൽ മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ ര​ണ്ടി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ചെ​മ്മ​ങ്ക​ട​വ് പി​എം​എ​സ്എ എം​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. ഇ​രു​പ​തോ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ പൂ​നെ, ചെ​ന്നൈ ടീ​മു​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ർ ഫൈ​ന​ലി​ലെ​ത്തി​യ​ത്.

സ​മാ​പ​ന​ച്ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ജു​ല പെ​ല​ത്തൊ​ടി നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി. അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജു​മൈ​ല വ​രി​ക്കോ​ട​ൻ, വാ​ർ​ഡം​ഗം കെ.​വി. മു​ഹ​മ്മ​ദ് മു​സ്ത​ഫ, പി.​ടി.​എ. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. മൈ​സൂ​ണ്‍ റി​യാ​സ്, സ്കൂ​ൾ മാ​നേ​ജ​ർ എ​ൻ.​കെ. അ​ബ്ദ​ദു​ൾ റ​ഹൂ​ഫ്, പ്രി​ൻ​സി​പ്പ​ൽ ബി​ജു സ​ഖ​റി​യാ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി.​എ​ച്ച്. ഇ​ബ്രാ​ഹിം, കാ​യി​കാ​ധ്യാ​പ​ക​ൻ ഡോ. ​യു. മു​ഹ​മ്മ​ദ് ഷ​റ​ഫു​ദ്ദീ​ൻ റ​സ് വി, ​അ​ധ്യാ​പ​ക​രാ​യ എ​ൻ.​കെ. മു​ജീ​ബ് റ​ഹി​മാ​ൻ, അ​ബ്ദു​റ​ഹൂ​ഫ് വ​രി​ക്കോ​ട​ൻ, പ്ര​വീ​ണ്‍ പൂ​വ​ത്തി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Sports

കേ​ര​ള പോ​ലീ​സ് ചാമ്പ്യന്മാർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ൾ ഇ​​​ന്ത്യ പോ​​​ലീ​​​സ് ക്ല​​​സ്റ്റ​​​ർ 2025-26 ൽ ​​​ബാ​​​സ്ക​​​റ്റ് ബാ​​​ളി​​​ൽ കേ​​​ര​​​ള പോ​​​ലീ​​​സ് ടീം ​​​ചാ​​​മ്പ്യ​​​ന്മാ​​​ർ. വ​​​നി​​​താ ടീം ​​​സ്വ​​​ർ​​​ണ​​​ മെ​​​ഡ​​​ലും പു​​​രു​​​ഷ​​​ ടീം വെ​​​ള്ളി​​​ മെ​​​ഡ​​​ലും നേ​​​ടി.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് പോ​​​ലീ​​​സാ​​​യി​​​രു​​​ന്നു ഫൈ​​​ന​​​ലി​​​ൽ എ​​​തി​​​രാ​​​ളി​​​ക​​​ൾ. വ​​​നി​​​താ ടീം ​​​രാ​​​ജ​​​സ്ഥാ​​​ൻ പോ​​​ലീ​​​സി​​​നെ (71-46) തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് ഫൈ​​​ന​​​ലി​​​ലെ​​​ത്തി​​​യ​​​ത്.

പ​ഞ്ചാ​ബ് പോ​ലീ​സി​നെ (76-60) തോ​ൽ​പ്പി​ച്ചാ​യി​രു​ന്നു പു​രു​ഷ ടീ​മി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശനം.

Sports

ഇന്‍റർസ്കൂൾ ബാസ്കറ്റ് ബോൾ: വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ൾ ചാ​​​മ്പ്യ​​​ന്മാ​​​ർ

വാ​​​ഴ​​​ക്കു​​​ളം: കാ​​​ർ​​​മ​​​ൽ ട്രോ​​​ഫി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​ഥ​​​മ അ​​​ഖി​​​ല കേ​​​ര​​​ള ഇ​​​ന്‍റ​​​ർ സ്കൂ​​​ൾ ബാ​​​സ്ക​​​റ്റ് ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ സീ​​​നി​​​യ​​​ർ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ളും സീ​​​നി​​​യ​​​ർ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളി​​​ൽ കോ​​​ഴി​​​ക്കോ​​​ട് പ്രോ​​​വി​​​ഡ​​​ൻ​​​സ് ജി​​​എ​​​ച്ച്എ​​​സ്എ​​​സും ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി.

ഇ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ലും കൊ​​​ര​​​ട്ടി ലി​​​റ്റി​​​ൽ ഫ്ല​​​വ​​​ർ എ​​​ച്ച്എ​​​സ്എ​​​സാ​​​ണ് റ​​​ണ്ണ​​​റ​​​പ്പ്. സീ​​​നി​​​യ​​​ർ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ഫൈ​​​ന​​​ലി​​​ൽ കാ​​​ർ​​​മ​​​ൽ 84-82 ന് ​​​വി​​​ജ​​​യ‌ി​​​ച്ച​​​പ്പോ​​​ൾ സീ​​​നി​​​യ​​​ർ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ പോ​​​രാ​​​ട്ട​​​ത്തി​​​ൽ 57-44 എ​​​ന്ന സ്കോ​​​റി​​​നാ​​​യി​​​രു​​​ന്നു പ്രോ​​​വി​​​ഡ​​​ൻ​​​സി​​​ന്‍റെ വി​​​ജ​​​യം.

സ​​​ബ്ജൂ​​​ണി​​​യ​​​ർ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലും കാ​​​ർ​​​മ​​​ലാ​​​ണു ജേ​​​താ​​​ക്ക​​​ൾ. ഫൈ​​​ന​​​ലി​​​ൽ ത​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ് എ​​​ച്ച്എ​​​സ്എ​​​സി​​​നെ​​​യാ​​​ണു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് (66-32).

കേ​​​ര​​​ള ബാ​​​സ്ക​​​റ്റ് ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​സി. ആ​​​ന്‍റ​​​ണി സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

  സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ ഫാ.​​​ തോ​​​മ​​​സ് മ​​​ഞ്ഞ​​​ക്കു​​​ന്നേ​​​ൽ, കാ​​​ർ​​​മ​​​ൽ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ.​​​ ജോ​​​ൺ​​​സ​​​ൺ വെ​​​ട്ടി​​​ക്കു​​​ഴി​​​യി​​​ൽ, വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ബി​​​ഖി​​​ൽ അ​​​ര​​​ഞ്ഞാ​​​ണി​​​യി​​​ൽ, ബാ​​​സ്ക​​​റ്റ് ബോ​​​ൾ പ​​​രി​​​ശീ​​​ല​​​ക​​​ൻ ഡോ.​​​ പ്രി​​​ൻ​​​സ് കെ.​​​ മ​​​റ്റം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

സിബിഎസ്ഇ സംസ്ഥാന കലോത്സവം; മ​ല​ബാ​ര്‍ സ​ഹോ​ദ​യ ടീം ചാന്പ്യന്മാർ

മ​ര​ങ്ങാ​ട്ടു​പി​ള്ളി: പ​തി​നാ​യി​ര​ത്തി​ലേ​റെ ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ കി​രി​ടം മ​ല​ബാ​ർ സ​ഹോ​ദ​യ​യ്ക്ക്. 1635 പോ​യി​ന്‍റ് നേ​ടി​യാ​ണ് മ​ല​ബാ​റി​ന്‍റെ മു​ന്നേ​റ്റം.

1612 പോ​യി​ന്‍റു​ള്ള തൃ​ശൂ​ർ സ​ഹോ​ദ​യ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ 1563 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. 1554 പോ​യി​ന്‍റു​മാ​യി കൊ​ച്ചി​യും 1538 പോ​യി​ന്‍റു​മാ​യി കൊ​ച്ചി മെ​ട്രോ​യും തു​ട​ർ സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. ആ​തി​ഥേ​യ​രാ​യ കോ​ട്ട​യം സ​ഹോ​ദ​യ 1529 പോ​യി​ന്‍റ് നേ​ടി ആ​റാം സ്ഥാ​ന​ത്തെ​ത്തി.

Sports

എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഫു​ട്ബോ​ള്‍; മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജ് ചാ​മ്പ്യ​ന്മാ​ര്‍

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഫു​​​​ട്ബോ​​​​ള്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന എം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ഫു​​​​ട്ബോ​​​​ള്‍ ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ല്‍ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നി​​​​ര്‍​മ​​​​ല കോ​​​​ള​​​​ജ് ചാ​​​​മ്പ്യ​​​​ന്മാ​​​​ര്‍. ലീ​​​​ഗ് റൗ​​​​ണ്ടി​​​​ലെ മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് ഏ​​​​ഴു പോ​​​​യി​​​​ന്‍റു​​​​മാ​​​​യാ​​​​ണ് നി​​​​ര്‍​മ​​​​ല കോ​​​​ള​​​​ജ് ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യ​​​​ത്.

യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ 150 കോ​​​​ള​​​​ജു​​​​ക​​​​ള്‍ ത​​​​മ്മി​​​​ല്‍ നോ​​​​ര്‍​ത്ത്, സൗ​​​​ത്ത് സോ​​​​ണു​​​​ക​​​​ളാ​​​​യി ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ മു​​​​ന്നി​​​​ലെ​​​​ത്തി​​​​യ നാ​​​​ല് ടീ​​​​മു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു ലീ​​​​ഗ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

ആ​​​​ദ്യ​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷ​​​​ത്തെ ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യ മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജി​​​​നെ നി​​​​ർ​​​​മ​​​​ല കോ​​​​ള​​​​ജ് 2-1ന് ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. തു​​​​ട​​​​ര്‍​ന്നു ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് കോ​​​​ള​​​​ജി​​​​നെ 3-2ന് ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യും അ​​​​വ​​​​സാ​​​​ന ലീ​​​​ഗ് മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ കോ​​​​ത​​​​മം​​​​ഗ​​​​ലം എം​​​​എ കോ​​​​ള​​​​ജി​​​​നോ​​​​ടു സ​​​​മ​​​​നി​​​​ല (1-1) വ​​​​ഴ​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ​​​​യാ​​​​ണു നി​​​​ർ​​​​മ​​​​ല കോ​​​​ള​​​​ജ് ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യ​​​​ത്. നി​​​​ര്‍​മ​​​​ല കോ​​​​ള​​​​ജി​​​​ലെ അ​​​​ദി​​​​ന്‍ ബി​​​​ജു ബെ​​​​സ്റ്റ് പ്ലെ​​​​യ​​​​ര്‍ അ​​​​വാ​​​​ര്‍​ഡും നി​​​​ര്‍​മ​​​​ല​​​​യു​​​​ടെ ക്യാ​​​​പ്റ്റ​​​​ന്‍ സി. ​​​​ഫ​​​​ര്‍​ഹാ​​​​ന്‍ മി​​​​ക​​​​ച്ച ഗോ​​​​ള്‍ കീ​​​​പ്പ​​​​ര്‍ അ​​​​വാ​​​​ര്‍​ഡും ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.

ര​​​​ണ്ടു​​​​വ​​​​ര്‍​ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​ശേ​​​​ഷ​​​​മാ​​​​ണ് നി​​​​ര്‍​മ​​​​ല കോ​​​​ള​​​​ജ് എം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​കു​​​​ന്ന​​​​ത്. യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ എം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഫി​​​​സി​​​​ക്ക​​​​ല്‍ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​ബി​​​​നു ജോ​​​​ര്‍​ജ് വ​​​​ര്‍​ഗീ​​​​സ് വി​​​​ജ​​​​യി​​​​ക​​​​ള്‍​ക്ക് ട്രോ​​​​ഫി സ​​​​മ്മാ​​​​നി​​​​ച്ചു.

Sports

ലോ​ക​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട ഇ​ന്ത്യ​ൻ പെ​ൺ​പു​ലി​ക​ളെ കാ​ത്ത് കോ​ടി​ക​ളു​ടെ സ​മ്മാ​ന​ങ്ങ​ൾ

മും​ബൈ: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഐ​സി​സി വ​നി​താ ലോ​ക​ക​പ്പ് കി​രീ​ടം​നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​നെ കാ​ത്തി​രി​ക്കു​ന്ന​ത് കോ​ടി​ക​ളു​ടെ സ​മ്മാ​നം. ചാ​മ്പ്യ​ന്മാ​ർ​ക്ക് ല​ഭി​ക്കു​ന്ന ഐ​സി​സി​യു​ടെ സ​മ്മാ​ന​ത്തു​ക​യാ​യ 39 കോ​ടി രൂ​പ​ക്ക് (44.8 ല​ക്ഷം ഡോ​ള​ർ) പു​റ​മെ, ബി​സി​സി​ഐ ന​ല്കു​ന്ന​ത് 51 കോ​ടി രൂ​പ​യാ​ണ്. ആ​കെ 90 കോ​ടി രൂ​പ​യാ​ണ് ടീം ​ഇ​ന്ത്യ​യ്ക്ക് ല​ഭി​ക്കു​ക.

ച​രി​ത്ര​വി​ജ​യ​ത്തി​നു പി​ന്നാ​ലെ ബി​സി​സി​ഐ സെ​ക്ര​ട്ട​റി ദേ​വ​ജി​ത് സൈ​കി​യ​യാ​ണ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്. ടീം ​അം​ഗ​ങ്ങ​ൾ, കോ​ച്ച്, സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തി​നാ​യാ​ണ് സ​മ്മാ​ന​ത്തു​ക പ്ര​ഖ്യാ​പി​ച്ച​ത്.

ഐ​സി​സി ലോ​ക​ക​പ്പി​ന്‍റെ ആ​കെ സ​മ്മാ​ന​ത്തു​ക​യും ക​ഴി​ഞ്ഞ മാ​സം 300 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ജേ​താ​ക്ക​ളാ​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് ല​ഭി​ച്ച​ത് 13.2 ല​ക്ഷം ഡോ​ള​റാ​യി​രു​ന്നു. ഇ​താ​ണ് ഇ​ത്ത​വ​ണ 44.8 ല​ക്ഷം ഡോ​ള​റാ​യി ഉ​യ​ർ​ത്തി​യ​ത്. അ​തേ​സ​മ​യം, റ​ണ്ണേ​ഴ്സ് അ​പ്പാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 19.88 കോ​ടി രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക ല​ഭി​ച്ച​ത്.

സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഇം​ഗ്ല​ണ്ടി​നും ഓ​സ്ട്രേ​ലി​യ​യ്ക്കും 9.94 കോ​ടി രൂ​പ വീ​ത​വും എ​ട്ട് ടീ​മു​ക​ൾ​ക്കും 2.50 ല​ക്ഷം ഡോ​ള​റും ന​ല്കും. ഒ​പ്പം ഓ​രോ വി​ജ​യ​ത്തി​നും 34,314 ഡോ​ള​ർ അ​ധി​ക പാ​രി​തോ​ഷി​ക​വു​മു​ണ്ട്.

ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 52 റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ചാ​ണ് ഇ​ന്ത്യ ക​ന്നി ലോ​ക​ക​പ്പ് കീ​രീ​ടം നേ​ടി​യ​ത്. ന​വി മും​ബൈ, ഡി​വൈ പാ​ട്ടീ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 299 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 45.3 ഓ​വ​റി​ല്‍ 246 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

Sports

ആതിഥേയ ആ​ധി​പ​ത്യം; ഓ​വ​റോ​ള്‍ കി​രീ​ട​മു​റ​പ്പി​ച്ച് തി​രു​വ​ന​ന്ത​പു​രം

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ദി​ന​ങ്ങ​ളി​ലെ ഒ​പ്പ​ത്തി​നൊ​പ്പ​മു​ള​ള കു​തി​പ്പി​നു പി​ന്നാ​ലെ ഇ​ന്ന​ലെ ഒ​റ്റ​യാ​ന്‍ മു​ന്നേ​റ്റം ന​ട​ത്തി​യ ക​ട​ക​ശേ​രി ഐ​ഡി​യ​ലി​ന് അ​ത് ല​റ്റി​ക്സി​ല്‍ വ്യ​ക്ത​മാ​യ മേ​ധാ​വി​ത്വം. ക​ഴി​ഞ്ഞ സ്‌​കൂ​ള്‍ മീ​റ്റി​ലെ ചാ​മ്പ്യ​ന്‍ സ്‌​കൂ​ളാ​യ ഐ​ഡി​യ​ല്‍ ആ​റു സ്വ​ര്‍​ണ​വും ഏ​ഴു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 52 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള കോ​ഴി​ക്കോ​ട് പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സി​ന് ആ​റു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 38 പോ​യി​ന്‍റു​ക​ള്‍. പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ര്‍ എം​വി​എ​ച്ച്എ​സ് അ​ഞ്ച സ്വ​ര്‍​ണ​വും മൂ​ന്നു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മാ​യി 37 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.


സ്പോ​ര്‍​ട്സ് സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ആ​റ സ്വ​ര്‍​ണ​വും അ​ഞ്ച വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മാ​യി 48 പോ​യി​ന്‍റോ​ടെ തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്്. ര​ണ്ടാ​മ​തു​ള​ള കൊ​ല്ലം സാ​യി​ക്ക് ഒ​രു സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും ഉ​ള്‍​പ്പെ​ടെ എ​ട്ടു​പോ​യി​ന്‍റ്. ഒ​രു സ്വ​ര്‍​ണ​വു​മാ​യി സി​എ​ച്ച്എ​സ് വ​യ​നാ​ട് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.


അ​ത്‌ല​റ്റി​ക്സി​ല്‍ ചാ​മ്പ്യ​ന്‍ ജി​ല്ല​യ്ക്കാ​യി പാ​ല​ക്കാ​ടും മ​ല​പ്പു​റ​വും ത​മ്മി​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. 20 സ്വ​ര്‍​ണ​വും 13 വെ​ള്ളി​യും എ​ട്ടു വെ​ങ്ക​ല​വു​മാ​യി 162 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് ഒ​ന്നാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​മ്പോ​ള്‍ 14 സ്വ​ര്‍​ണ​വും 19 വെ​ള്ളി​യും 21 വെ​ങ്ക​ല​വു​മാ​യി 155 പോ​യി​ന്‍റോ​ടെ മ​ല​പ്പു​റം തൊ​ട്ടു പി​ന്നി​ലു​ണ്ട്. എ​ട്ടു സ്വ​ര്‍​ണ​വും ഒ​മ്പ​ത് വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 75 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ടാ​ണ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാ​മ​ത്. ഇ​ന്ന​ലെ ട്രാ​ക്കി​ല്‍ പി​റ​ന്ന ഏ​ക റി​ക്കാ​ര്‍​ഡ് തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ സ്‌​കൂ​ളി​ലെ ശ്രീ​ഹ​രി ക​രി​ക്ക​ന്‍ സ്വ​ന്ത​മാ​ക്കി


1600 ക​ട​ന്ന് ആ​തി​ഥേ​യ​ര്‍


ഓ​വ​റോ​ള്‍ കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് എ​തി​രാ​ളി​ക​ളി​ല്ല. ഓ​വ​റോ​ള്‍ കി​രീ​ടം ഉ​റ​പ്പി​ച്ച തി​രു​വ​ന​ന്ത​പു​രം. 182 സ്വ​ര്‍​ണ​വും 129 വെ​ള്ളി​യും 156 വെ​ങ്ക​ല​വു​മാ​യി 1610 പോ​യി​ന്‍റി​ലെ​ത്തി. 84 സ്വ​ര്‍​ണ​വും 44 വെ​ള്ളി​യും 87 വെ​ങ്ക​ല​വു​മാ​യി 769 പോ​യി​ന്‍റോ​ടെ തൃ​ശൂ​ര്‍ ര​ണ്ടാ​മ​തും 56 സ്വ​ര്‍​ണ​വും 73 വെ​ള്ളി​യും 78 വെ​ങ്ക​ല​വു​മാ​യി 695 പോ​യി​ന്‍റ് നേ​ടി പാ​ല​ക്കാ​ട് മൂ​ന്നാ​മ​തു​മു​ണ്ട്.

ഗെ​യിം​സി​ലും തി​രു​വ​ന​ന്ത​പു​രം


ഗെ​യിം​സ് ഇ​ന​ങ്ങ​ളി​ല്‍ ആ​ദ്യ​ദി​നം മു​ത​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ ആ​ധി​പ​ത്യ​മാ​ണ്. ആ​കെ​യു​ള്ള 535 മ​ത്സ​ര ഇ​ന​ങ്ങ​ളി​ല്‍ 448 എ​ണ്ണം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 102 സ്വ​ര്‍​ണം 61 വെ​ള്ളി 107 വെ​ങ്ക​ലം എ​ന്നി​വ​യു​മാ​യി 908 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​ര്‍ ഒ​ന്നാ​മ​ത് നി​ല്‍​ക്കു​മ്പോ​ള്‍ 58 സ്വ​ര്‍​ണം 63 വെ​ള്ളി 70 വെ​ങ്ക​ലം എ​ന്നി​വ​യു​മാ​യി 646 പോ​യി​ന്‍റോ​ടെ ക​ണ്ണൂ​ര്‍ ര​ണ്ടാ​മ​തു​ണ്ട്. 65 സ്വ​ര്‍​ണം 31 വെ​ള്ളി 64 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 595 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ര്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. നീ​ന്ത​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം ചാ​മ്പ്യ​ന്‍ പ​ട്ടം നേടിയി​രു​ന്നു.

 

വീ​ണ​യ്ക്ക് ഡ​ബി​ള്‍ ഗോൾഡ്


തി​രു​വ​ന​ന്ത​ത​പു​രം: സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ലും സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ര്‍ വി​എം​എ​ച്ച്എ​സി​ലെ കെ. ​വീ​ണ ഇ​ര​ട്ട സ്വ​ര്‍​ണ​ത്തി​ന് അ​വ​കാ​ശി​യാ​യി. 2:19.65 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് വീ​ണ 800 മീ​റ്റ​റി​ല്‍ സ്വ​ര്‍​ണ​ത്തി​ന് അ​വ​കാ​ശി​യാ​യ​ത്. 1500 മീ​റ്റ​റി​ലും വീ​ണ​യ്ക്കാ​യി​രു​ന്നു സ്വ​ര്‍​ണം. 800ല്‍ ​ക​ട​ക​ശേ​രി ഐ​ഡി​യ​ലി​ലെ സൂ​സ​ന്‍ മേ​രി കു​ര്യാ​ക്കോ​സ് വെ​ള്ളി​യും ആ​ല​പ്പു​ഴ ക​ല​വൂ​ര്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ അ​ശ്വി​നി വെ​ങ്ക​ല​വും നേ​ടി.


സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ സി​എ​ച്ച്എ​സ് വ​യ​നാ​ട്ടി​ലെ സ്റ്റെ​ഫി​ന്‍ സാ​ലു സ്വ​ര്‍​ണ​വും കൊ​ല്ലം സാ​യി​യു​ടെ മെ​ല്‍​ബി​ന്‍ ബി​ന്നി വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി. ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ രാ​യി​രി​മം​ഗ​ലം എ​സ്എം​എം​എ​ച്ച്എ​സ്എ​സി​ലെ നൂ​റു​ള്‍ മ​ദാ​നി ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ​യി​ലെ എ. ​ശി​വ​പ്ര​സാ​ദ് വെ​ള്ളി​യും കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ലി​ലെ ഡാ​നി​യേ​ല്‍ ഷാ​ജി വെ​ങ്ക​ല​വും നേ​ടി. പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ വ​ട​വ​ന്നൂ​ര്‍ വി​എം​എ​ച്ച്എ​സി​ലെ നി​വേ​ദ്യ ക​ലാ​ധ​ര്‍ ഒ​ന്നാ​മ​തും കോ​ട്ട​യം മു​ണ്ട​ക്ക​യം ഈ​സ്റ്റ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്‌​കൂ​ളി​ലെ അ​ന​ന്യ പി. ​അ​ജു​മു​ദ്ദീ​ന്‍ വെ​ള്ളി​യും ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സി​ലെ എ​യ്ഞ്ച​ല്‍ റോ​സ് ടി​ന്‍​സി വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

Latest News

Corehub Up