ഈഥൻ വാസ് , ബി. സവിത ശ്രീ
കാരക്കാസ്: 2026ലെ ഫിഡെ അണ്ടർ20 ലോക ജൂനിയർ ചെസ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനനേട്ടം. വെനസ്വേലയിലെ കാരക്കാസിൽ നടന്ന ഓപ്പണ്‍ വിഭാഗം പോരാട്ടത്തിൽ ഇന്ത്യയുടെ ഈഥൻ വാസും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ബി. സവിത ശ്രീയും ഒന്നാം സ്ഥാനത്തെത്തി.
11 റൗണ്ടുകൾക്കുശേഷം ഒന്‍പത് പോയിന്റുകൾ നേടിയ ഈഥൻ വാസ് അസർബൈജാന്റെ ഖഗാൻ അഹമ്മദ്, ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രണീത് വുപ്പാല (ഇരുവരും 8.5 പോയിന്റ് വീതം) പിന്നിലാക്കിയാണ് ലോക ജൂനിയർ ചാന്പ്യനായത്.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 9.5 പോയിന്റുകളോടെയാണ് സവിത ശ്രീ ഒന്നാമതെത്തിയത്. ചൈനയുടെ യിനിംഗ് ചെൻ രണ്ടും ഗലീന മിക്കീവ മൂന്നും സ്ഥാനങ്ങൾ നേടി.
2008ൽ തുർക്കിയിലെ ഗാസിയാൻടെപ്പിൽ വച്ച് അഭിജീത് ഗുപ്തയും ഹരിക ദ്രോണവല്ലിയും നേട്ടം കൈവരിച്ചതിനു ശേഷം ലോക ജൂനിയർ ചാന്പ്യൻഷിപ്പിലെ ഓപ്പണ്‍, ഗേൾസ് വിഭാഗങ്ങളിൽ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമായാണ്.
Tags : World Junior Chess Ethan Savitha champions Sports