കൊച്ചി: ഹൈക്കോടതിയെ സ്വാധീനിച്ച് അനുകൂല വിധി വാങ്ങിത്തരാമെന്നു പറഞ്ഞ് കൊല്ലം സ്വദേശിനിയിൽനിന്ന് 60,500 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലിസ് കേസെടുത്തു. ബോസ്കോ കളമശേരി എന്നറിയപ്പെടുന്ന കളമശേരി വിടാക്കുഴ കരുണ നിവാസിൽ ബോസ്കോ ലൂയീസിനെതിരേ വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്. ഇയാളെ സെൻട്രൽ പൊലിസ് ഉടൻ ചോദ്യം ചെയ്യും.
കൊല്ലം സ്വദേശിനിയായ 45കാരിക്ക് പരവൂർ മുൻസിഫ് കോടതിയിൽ രണ്ട് കേസുകളുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. ഈ കേസുകളിൽ അപ്പീൽ നൽകാമെന്നു പറഞ്ഞാണ് ബോസ്കോ കൊല്ലം സ്വദേശിനിയെ സമീപിച്ചത്. ഹൈക്കോടതിയിൽ തനിക്കു സ്വാധീനമുണ്ടെന്നും അനുകൂല വിധി നേടിത്തരാമെന്നും പറഞ്ഞ് ജൂൺ 13 മുതൽ ഒക്ടോബർ 10 വരെയുള്ള കാലയളവിൽ 57,500 രൂപ ഗൂഗിൾ പേ വഴിയും 3000 രൂപ പണമായിട്ടുമാണ് ഇയാൾ വാങ്ങിയതെന്നും പരാതിയിൽ പറയുന്നു.
Tags : Fraud favorable verdict case Kalamassery Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash