x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​​യം വ്യ​​ക്തമാക്കി രോഹിത് ശർമ

വെബ്ഡെസ്ക്
Published: November 29, 2026 02:34 AM IST | Updated: November 29, 2026 02:34 AM IST

രോ​​ഹി​​ത് ശ​​ർ​​മ

മും​​ബൈ: ഐ​​പി​​എ​​ല്ലി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്താ​​ൻ മ​​ടി​​യു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് തു​​റ​​ന്നു​​പ​​റ​​ഞ്ഞ് രോ​​ഹി​​ത് ശ​​ർ​​മ.

ടീ​​മി​​നെ എ​​ങ്ങ​​നെ മു​​ന്നോ​​ട്ടു​​ കൊ​​ണ്ടു​​പോ​​കാ​​മെ​​ന്ന് ച​​ർ​​ച്ച ചെ​​യ്യാ​​ൻ ഫ്രാ​​ഞ്ചൈ​​സി ഉ​​ട​​മ ആ​​കാ​​ശ് അം​​ബാ​​നി സ​​മീ​​പി​​ച്ച​​താ​​ണ് വീ​​ണ്ടും ക്യാ​​പ്റ്റ​​ൻ​​സി ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​തെ​​ന്ന് മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് പ​​ങ്കു​​വ​​ച്ച വീ​​ഡി​​യോ​​യി​​ൽ 39കാ​​ര​​നാ​​യ രോ​​ഹി​​ത് വ്യ​​ക്ത​​മാ​​ക്കി.

പേ​​സ​​ർ അ​​ർ​​ഷ്ദീ​​പ് സിം​​ഗി​​നെ ടീ​​മി​​ലെ​​ടു​​ത്ത്, പ​​ക​​രം നാ​​യ​​ക​​നാ​​യി​​രു​​ന്ന ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ പ​​ഞ്ചാ​​ബ് കിം​​ഗ്സി​​ലേ​​ക്ക് പോ​​യ​​തോ​​ടെ​​യാ​​ണ് രോ​​ഹി​​ത്തി​​നെ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് വീ​​ണ്ടും ക്യാ​​പ്റ്റ​​നാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു മുമ്പ്‌ താ​​ൻ ആ​​ലോ​​ചി​​ക്കാ​​ൻ സ​​മ​​യ​​മെ​​ടു​​ത്തെ​​ന്നും താ​​ൻ അ​​തി​​ന് മാ​​ന​​സി​​ക​​മാ​​യി ത​​യാ​​റാ​​ണോ എ​​ന്ന് സം​​ശ​​യ​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും രോ​​ഹി​​ത് വ്യ​​ക്ത​​മാ​​ക്കി. ഞാ​​ൻ ഭാ​​ര്യ​​യോ​​ട് ഇ​​തേ​​ക്കു​​റി​​ച്ചു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​കാ​​ശ് വി​​ളി​​ച്ചു, ഞ​​ങ്ങ​​ൾ ക​​ണ്ടു, ടീ​​മി​​നെ മു​​ന്നോ​​ട്ട് കൊ​​ണ്ടു​​പോ​​കാ​​ൻ എ​​ന്താ​​ണ് ചെ​​യ്യേ​​ണ്ട​​തെ​​ന്ന് ച​​ർ​​ച്ച ചെ​​യ്തു. നി​​ര​​വ​​ധി ആ​​ശ​​യ​​ങ്ങ​​ൾ പ​​ങ്കു​​വ​​ച്ചു-​​രോ​​ഹി​​ത് പ​​റ​​ഞ്ഞു.

വേ​​ണ്ട​​ത് ദി​​ശാ​​ബോ​​ധം

വീ​​ണ്ടും ക്യാ​​പ്റ്റ​​നാ​​കാ​​ൻ താത്പര്യ​​മു​​ണ്ടോ എ​​ന്ന് ആ​​കാ​​ശ് ചോ​​ദി​​ച്ച​​പ്പോ​​ൾ ആ​​ദ്യം അ​​ൽ​​പം പി​​ന്നോ​​ട്ട് മാ​​റി ആ​​ലോ​​ചി​​ക്കാ​​നാ​​ണ് തോ​​ന്നി​​യ​​ത്.
എ​​ന്നാ​​ൽ, ആ​​കാ​​ശു​​മാ​​യു​​ള്ള സം​​ഭാ​​ഷ​​ണ​​ത്തെ​​ക്കു​​റി​​ച്ച് കൂ​​ടു​​ത​​ൽ ആ​​ലോ​​ചി​​ച്ച​​പ്പോ​​ൾ, ടീ​​മി​​ന് ഒ​​രു ക്യാ​​പ്റ്റ​​നേക്കാൾ ഉ​​പ​​രി ദി​​ശാ​​ബോ​​ധ​​മാ​​ണു വേ​​ണ്ട​​തെ​​ന്നു

തി​​രി​​ച്ച​​റി​​ഞ്ഞു. പ​​ത്ത് വ​​ർ​​ഷം താ​​ൻ ന​​യി​​ച്ച ടീ​​മി​​നെ കെ​​ട്ടി​​പ്പ​​ടു​​ത്ത​​ത് താന്‍തന്നെയാണെ​​ന്നും ആ ​​വെ​​ല്ലു​​വി​​ളി വീ​​ണ്ടും ഏ​​റ്റെ​​ടു​​ക്കാ​​ൻ സ​​മ​​യ​​മാ​​യെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ​​താ​​യും രോ​​ഹി​​ത് വ്യ​​ക്ത​​മാ​​ക്കി. 2023ലെ ​​ഐ​​പി​​എ​​ല്ലി​​നു ശേ​​ഷ​​മാ​​ണ് രോ​​ഹി​​ത്തി​​നെ ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തു​​നി​​ന്ന് മാ​​റ്റി ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യെ നാ​​യ​​ക​​നാ​​ക്കി​​യ​​ത്. എ​​ന്നാ​​ൽ 2024ൽ ​​പ​​ത്താം സ്ഥാ​​ന​​ത്തും, 2025ൽ ​​ക്വാ​​ളി​​ഫ​​യ​​ർ 2ലും, 2026​​ൽ ഒ​​ന്പ​​താം സ്ഥാ​​ന​​ത്തു​​മാ​​ണ് മും​​ബൈ ഫി​​നി​​ഷ് ചെ​​യ്ത​​ത്.

Tags : Rohit Sharma clarifies IPL Cricket

Recent News

Corehub Up