Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clarifies

ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്: നിലപാട് വ്യക്തമാക്കി മ​ന്ത്രി ഷം​സു​ദ്ദീ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് ഖാ​​​ദ​​​ർ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​ലെ അ​​​പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ദ​​​ഗ്ധരു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത് മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തു​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ് ക്ല​​​ബ്ബിന്‍റെ ലീ​​​ഡേ​​​ഴ്സ് മീ​​​റ്റി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ഖാ​​​ദ​​​ർ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തുത​​​ന്നെ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളോ പ്ര​​​യാ​​​സ​​​ങ്ങ​​​ളോ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​ക്കാ​​​ദ​​​മി​​​ക് രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രു​​​മാ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ച​​​ക്ഷ​​​ണ​​​രു​​​മാ​​​യും വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യും. പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ "പി.​​​എം ശ്രീ’ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ യുഡി​​​എ​​​ഫി​​​ന്‍റെ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഒ​​​പ്പു​​​വച്ച ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽനി​​​ന്ന് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പി​​​ന്മാ​​​റാ​​​ൻ ക​​​ഴി​​​യു​​​മോ എ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​ഠി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ഈ ​​​റി​​​പ്പോ​​​ർ​​​ട്ട് ച​​​ർ​​​ച്ച ചെ​​​യ്ത ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക​​​യെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കാ​​​ല​​​പ്പ​​​ഴ​​​ക്കം ചെ​​​ന്ന സ്കൂ​​​ളു​​​ക​​​ൾ പു​​​തു​​​ക്കി​​​പ്പ​​​ണി​​​യു​​​മെ​​​ന്നും പു​​​തി​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ന്ത്രി​​​ പ​​​റ​​​ഞ്ഞു.​​ ഫി​​​റ്റ്ന​​​സി​​​ന്‍റെ പേ​​​രി​​​ല​​​ല്ല; മ​​​റി​​​ച്ച് കാ​​​ല​​​പ്പ​​​ഴ​​​ക്കം കാ​​​ര​​​ണ​​​മാ​​​ണ് ചി​​​ല സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ക്കാ​​​തി​​​രു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ൽ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന സ്കൂ​​​ളു​​​ക​​​ളെ സം​​​ര​​​ക്ഷി​​​ച്ച് മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​കും.

വി​​​ദ്യാ​​​ഭ്യാ​​​സ ഗു​​​ണ​​​നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ക്കാ​​​ദ​​​മി​​​ക വി​​​ദ​​​ഗ്ധര​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കും. പ​​​ത്താം ക്ലാ​​​സ് ക​​​ഴി​​​ഞ്ഞി​​​ട്ടും കു​​​ട്ടി​​​ക​​​ൾ​​​ക്ക് എ​​​ഴു​​​താ​​​ൻ അ​​​റി​​​യി​​​ല്ലെ​​​ന്ന​​​ത് നാ​​​ണ​​​ക്കേ​​​ടാ​​​ണെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ നി​​​യ​​​മ​​​നം, റാ​​​ങ്ക് ലി​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​രി​​​ല്ലാ​​​ത്ത സ്കൂ​​​ളു​​​ക​​​ളി​​​ലെ ഒ​​​ഴി​​​വ് നി​​​ക​​​ത്തു​​​ന്ന കാ​​​ര്യ​​​വും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കും. പ​​​ല സ്കൂ​​​ളു​​​ക​​​ളി​​​ലും കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​ർ ഇ​​​ല്ലെ​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടി​​​ട്ടു​​​ണ്ട്.

സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ലും പ​​​രാ​​​തി​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​ർ കൃ​​​ത്യ​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട് പ​​​രി​​​ഹാ​​​രം കാ​​​ണു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് ആ​​​ർ​​​ത്ത​​​വ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ത്തി​​​ന്, വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​തി​​​യാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം മാ​​​ത്ര​​​മേ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കൂ എ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up