പ്രതീകാത്മക ചിത്രം
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ ചെന്നൈയ്ന് തകർപ്പൻ ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
11-ാം മിനിറ്റിൽ ഇമ്മാനുവൽ ഇമാനിഷിംവേ ചെന്നൈയ്നെ മുന്നിലെത്തിച്ചു. 29-ാം മിനിറ്റിൽ ബ്രിസണ്‍ ഫെർണാണ്ടസ് നേടിയ രണ്ടാം ഗോൾ ചെന്നൈയ്ന്റെ ആധിപത്യവും വിജയവും ഉറപ്പിച്ചു.