x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ: പ്ര​തി​പ​ക്ഷ ഐക്യത്തിന് ഇ​ന്ത്യ സ​ഖ്യം

സ്വന്തം ലേഖകൻ
Published: November 29, 2026 01:51 AM IST | Updated: November 29, 2026 01:51 AM IST

ഇ​​ന്ത്യ സ​​ഖ്യം നേതാക്കൾ വാർത്താസമ്മേളനത്തിൽ

ന്യൂ​​ഡ​​ൽ​​ഹി: മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യ ബി​​ൽ പാ​​സാ​​ക്കാ​​ൻ ഭ​​ര​​ണ​​പ​​ക്ഷം നീ​​ക്കം ശ​​ക്ത​​മാ​​ക്കു​​മ്പോ​​ൾ, ബി​​ല്ലി​​നെ പി​​ന്തു​​ണ​​യ്ക്കു​​ന്ന എ​​ൻ​​ഡി​​എ ഇ​​ത​​ര ക​​ക്ഷി​​ക​​ളെ​​യും സ്വ​​ന്തം സ​​ഖ്യ​​ത്തി​​ലെ ഭി​​ന്നാ​​ഭി​​പ്രാ​​യ​​മു​​ള്ള​​വ​​രെ​​യും ഒ​​പ്പം നി​​ർ​​ത്താ​​ൻ അ​​വ​​സാ​​ന​​വ​​ട്ട ശ്ര​​മ​​ങ്ങ​​ളു​​മാ​​യി പ്ര​​തി​​പ​​ക്ഷ ഇ​​ന്ത്യ സ​​ഖ്യം. ബി​​ല്ലി​​നെ​​തി​​രേ പ്ര​​തി​​പ​​ക്ഷ​​ത്തെ ഒ​​റ്റ​​ക്കെ​​ട്ടാ​​ക്കി പാ​​ർ​​ല​​മെ​ന്‍റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് ല​​ക്ഷ്യം.

മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഭാ​​വി​ത​​ന്ത്ര​​ങ്ങ​​ൾ ആ​​വി​​ഷ്ക​​രി​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ​​യു​​ടെ വ​​സ​​തി​​യി​​ൽ ഇ​​ന്ന​​ലെ ചേ​​ർ​​ന്ന ഇ​​ന്ത്യ സ​​ഖ്യ നേ​​താ​​ക്ക​​ളു​​ടെ യോ​​ഗ​​ത്തി​​ൽ ബി​​ല്ലി​​നെ​​തി​​രാ​​യ നി​​ല​​പാ​​ട് ആ​​വ​​ർ​​ത്തി​​ച്ചു.

ജ​​മ്മു​കാ​ഷ്മീ​രി​ലും ആ​സാ​മി​ലും ന​​ട​​ന്ന മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യ​​ത്തി​​ലെ ഏ​​ക​​പ​​ക്ഷീ​​യ​​ത, പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു ജ​​ന​​സം​​ഖ്യാ​​നു​​പാ​​തി​​ക​​മാ​​യി സീ​​റ്റ് വ​​ർ​​ധ​​ന ല​​ഭി​​ക്കാ​​ത്ത​​ത്, പു​​തി​​യ നീ​​ക്ക​​ത്തി​​ലൂ​​ടെ വ​​രും തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ബി​​ജെ​​പി​​ക്കു ല​​ഭി​​ക്കാ​​നി​​ട​​യു​​ള്ള രാ​​ഷ്‌​ട്രീ​​യ മേ​​ൽ​​ക്കൈ എ​​ന്നി​​വ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി കൂ​​ടു​​ത​​ൽ ക​​ക്ഷി​​ക​​ളെ ഒ​​പ്പം നി​​ർ​​ത്താ​​നാ​​ണു സ​​ഖ്യ​​ത്തി​​ന്‍റെ ശ്ര​​മം.

ഇ​​ന്ത്യ സ​​ഖ്യ​​ത്തി​​ലെ എ​​ൻ​​സി​​പി (ശ​​ര​​ദ് പ​​വാ​​ർ വി​​ഭാ​​ഗം) ബി​​ല്ലി​​നെ പി​​ന്തു​​ണ​​യ്ക്കു​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും നി​​ല​​പാ​​ട് തി​​രു​​ത്തി​​ക്കാ​​ൻ ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തു​​മെ​​ന്ന് യോ​​ഗ​​ത്തി​​നു​​ശേ​​ഷം നേ​​താ​​ക്ക​​ൾ അ​​റി​​യി​​ച്ചു. മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യ​​ത്തെ തു​​ട​​ക്കം​​മു​​ത​​ൽ എ​​തി​​ർ​​ത്തി​​രു​​ന്ന ഡി​​എം​​കെ നി​​ല​​പാ​​ടി​​ൽ മാ​​റ്റം വ​​രു​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, ബി​​ല്ലി​​ലെ ഭ​​ര​​ണ​​പ​​ക്ഷ താ​​ത്പ​​ര്യ​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​വ​​രെ വീ​​ണ്ടും എ​​തി​​ർ​​പ​​ക്ഷ​​ത്തേ​​ക്ക് കൊ​​ണ്ടു​​വ​​രാ​​നു​​ള്ള ശ്ര​​മ​​വും സ​​ഖ്യം ന​​ട​​ത്തു​​ന്നു​​ണ്ട്.

ഇ​​തി​​നു​പു​​റ​​മം, ഇ​​ന്ത്യ സ​​ഖ്യ​​ത്തി​​നും എ​​ൻ​​ഡി​​എ​​യ്ക്കും പു​​റ​​ത്തു​​ള്ള വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ്, ബി​​ജു ജ​​ന​​താ​​ദ​​ൾ (ബി​​ജെ​​ഡി) എ​​ന്നീ ക​​ക്ഷി​​ക​​ളെ​​യും എ​​ൻ​​ഡി​​എ​​യി​​ലെ ടി​​ഡി​​പി​​യെ​​യും സ​​മീ​​പി​​ക്കാ​​നും തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യ​​ത്തി​​ന്‍റെ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ഈ ​​ക​​ക്ഷി​​ക​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​ൻ കു​​റ​​ഞ്ഞ സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തും. പാ​​ർ​​ല​​മെ​​ന്‍റി​​ൽ ബി​​ല്ലി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​നാ​​കു​​മെ​​ന്ന ആ​​ത്മ​​വി​​ശ്വാ​​സ​​വും ഖാ​​ർ​​ഗെ​​യു​​ടെ വ​​സ​​തി​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ നേ​​താ​​ക്ക​​ൾ പ്ര​​ക​​ടി​​പ്പി​​ച്ചു.
അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ സ​​ഖ്യ​​ത്തി​​ന്‍റെ യോ​​ഗ​​ത്തി​​ൽ എ​​ൻ​​സി​​പി (എ​​സ്പി) പ​​ങ്കെ​​ടു​​ത്തി​​ല്ല. ഡി​​എം​​കെ, ആം ​​ആ​​ദ്മി പാ​​ർ​​ട്ടി, ബി​​ജെ​​ഡി തു​​ട​​ങ്ങി​​യ സ​​ഖ്യ​​ത്തി​​നു പു​​റ​​ത്തു​​ള്ള ക​​ക്ഷി​​ക​​ൾ​​ക്കും ക്ഷ​​ണം ന​​ൽ​​കി​​യി​​രു​​ന്നെ​​ങ്കി​​ലും അ​​വ​​രും വി​​ട്ടു​​നി​​ന്നു.

ബി​​ല്ലി​​നെ അ​​നു​​കൂ​​ലി​​ക്കു​​മെ​​ന്ന സൂ​​ച​​ന നേ​​ര​​ത്തേ ന​​ൽ​​കി​​യി​​രു​​ന്ന ജാ​​ർ​​ഖ​​ണ്ഡ് മു​​ക്തി മോ​​ർ​​ച്ച (ജെ​​എം​​എം) ഓ​​ൺ​​ലൈ​​നാ​​യി യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. മു​​ഖ്യ​​മ​​ന്ത്രി ഹേ​​മ​​ന്ത് സോ​​റ​​നു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ശേ​​ഷം പാ​​ർ​​ട്ടി​​യു​​ടെ അ​​ന്തി​​മ നി​​ല​​പാ​​ട് അ​​റി​​യി​​ക്കു​​മെ​​ന്നാ​​ണ് ജെ​​എം​​എം വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

 

ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നു​ള്ള 'അ​വ​സാ​ന ബ​സ് ’

ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി: കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ മ​​​​​​​​ണ്ഡ​​​​​​​​ല പു​​​​​​​​ന​​​​​​​​ർ​​​​​​​​നി​​​​​​​​ർ​​​​​​​​ണ​​​​​​​​യ നീ​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​നെ​​​​​​​​തി​​​​​​​​രാ​​​​​​​​യ പോ​​​​​​​​രാ​​​​​​​​ട്ട​​​​​​​​ത്തെ രാ​​​​​​​​ജ്യ​​​​​​​​ത്തെ ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യം സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള "അ​​​​​​​​വ​​​​​​​​സാ​​​​​​​​ന ബ​​​​​​​​സ്’ എ​​​​​​​​ന്നാ​​​​​​​​ണ് ഇ​​​​​​​ന്ന​​​​​​​ലെ ചേ​​​​​​​ർ​​​​​​​ന്ന പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ ഇ​​​​​​​​ന്ത്യ സ​​​​​​​​ഖ്യം യോ​​​​​​​ഗം വി​​​​​​​​ശേ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​ത്.

അ​​​​​​​തി​​​​​​​നാ​​​​​​​ൽ​​​​​​​ത്ത​​​​​​​ന്നെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ​​​​​​​​ ഭേ​​​​​​​​ദ​​​​​​​​ഗ​​​​​​​​തി ബി​​​​​​​​ൽ പാ​​​​​​​​സാ​​​​​​​​യാ​​​​​​​​ൽ ഭാ​​​​​​​​വി​​​​​​​​യി​​​​​​​​ൽ ബി​​​​​​​​ജെ​​​​​​​​പി​​​​​​​​ക്ക് മൂ​​​​​​​​ന്നി​​​​​​​​ൽ ര​​​​​​​​ണ്ടു ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കാ​​​​​​​​നും ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യി​​​​​​​​ൽ മാ​​​​​​​​റ്റം വ​​​​​​​​രു​​​​​​​​ത്താ​​​​​​​​നു​​​​​​​​മു​​​​​​​​ള്ള സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​മൊ​​​​​​​​രു​​​​​​​​ങ്ങു​​​​​​​​മെ​​​​​​​​ന്ന കാ​​​​​​​ര്യം സ​​​ഖ്യ​​​ത്തി​​​നു പു​​​റ​​​ത്തു​​​നി​​​ൽ​​​ക്കു​​​ന്ന ക​​​ക്ഷി​​​ക​​​ളെ ബോ​​​​​​​​ധ്യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തും.

ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ ഭേ​​​​​​​​ദ​​​​​​​​ഗ​​​​​​​​തി ബി​​​​​​​​ൽ നാ​​​​​​​​ളെ ലോ​​​​​​​​ക്സ​​​​​​​​ഭ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കാ​​​​​​​​നി​​​​​​​​രി​​​​​​​​ക്കെ ദ​​​​​​​​ളി​​​​​​​​ത്, ആ​​​​​​​​ദി​​​​​​​​വാ​​​​​​​​സി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ പ്രാ​​​​​​​​തി​​​​​​​​നി​​​​​​​​ധ്യ​​​​​​​​ത്തെ എ​​​​​​​​ങ്ങ​​​​​​​​നെ ബാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന​​​​​​​​തും മ​​​​​​​​ണ്ഡ​​​​​​​​ല പു​​​​​​​​ന​​​​​​​​ർ​​​​​​​​നി​​​​​​​​ർ​​​​​​​​ണ​​​​​​​​യ ക​​​​​​​​മ്മി​​​​​​​​ഷ​​​​​​​​നി​​​​​​​​ൽ മു​​​​​​​​ഖ്യ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു ക​​​​​​​​മ്മി​​​​​​​​ഷ​​​​​​​​ണ​​​​​​​​ർ ഗ്യാ​​​​​​​​നേ​​​​​​​​ഷ് കു​​​​​​​​മാ​​​​​​​​റി​​​​​​​​ന്‍റെ സാ​​​​​​​​ന്നി​​​​​​​​ധ്യ​​​​​​​​വും ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​ട്ടി പ്ര​​​​​​​​തി​​​​​​​​രോ​​​​​​​​ധം ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണു പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം.
എ.​​​​​​​​ബി. വാ​​​​​​​​ജ്പേ​​​​​​​​യി പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന കാ​​​​​​​​ല​​​​​​​​ത്ത് രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച മ​​​​​​​​ണ്ഡ​​​​​​​​ല പു​​​​​​​​ന​​​​​​​​ർ​​​​​​​​നി​​​​​​​​ർ​​​​​​​​ണ​​​​​​​​യ ക​​​​​​​​മ്മി​​​​​​​​ഷ​​​​​​​​ൻ നി​​​​​​​​ല​​​​​​​​വി​​​​​​​​ലു​​​​​​​​ള്ള 543 ലോ​​​​​​​​ക്സ​​​​​​​​ഭാ സീ​​​​​​​​റ്റു​​​​​​​​ക​​​​​​​​ൾ പു​​​​​​​​ന​​​​​​​​ർ​​​​​​​​നി​​​​​​​​ർ​​​​​​​​ണ​​​​​​​​യി​​​​​​​​ക്കാ​​​​​​​​ൻ ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം ആ​​​​​​​​റു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​മെ​​​​​​​​ടു​​​​​​​​ത്ത കാ​​​​​​​​ര്യം രാ​​​​​​​​ഹു​​​​​​​​ൽ ഗാ​​​​​​​​ന്ധി ഉ​​​​​​​​ൾ​​​​​​​​പ്പ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി. എ​​​​​​​​ന്നാ​​​​​​​​ൽ, പു​​​​​​​​തി​​​​​​​​യ ക​​​​​​​​മ്മി​​​​​​​​ഷ​​​​​​​​ൻ 816 സീ​​​​​​​​റ്റു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ പു​​​​​​​​ന​​​​​​​​ർ​​​​​​​​നി​​​​​​​​ർ​​​​​​​​ണ​​​​​​​​യം ര​​​​​​​​ണ്ടു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ൽ എ​​​​​​​​ങ്ങ​​​​​​​​നെ പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നാ​​​​​​​​ണ് പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ന്‍റെ ചോ​​​​​​​​ദ്യം. ബി​​​​​​​​ജെ​​​​​​​​പി ഇ​​​​​​​​തി​​​​​​​​നാ​​​​​​​​യി വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ ബ്ലൂ​​​​​​​​പ്രി​​​​​​​​ന്‍റ് നേ​​​​​​​​ര​​​​​​​​ത്തേ ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്കിയിട്ടു​​​​​​​​ണ്ടെ​​​​​​​​ന്ന സം​​​​​​​​ശ​​​​​​​​യ​​​​​​​​വും പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ പ​​​​​​​​ങ്കു​​​​​​​​വ​​​​​​​​ച്ചു.

യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ വി​​​​​​​​ഷ​​​​​​​​യം അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ച രാ​​​​​​​​ജ്യ​​​​​​​​സ​​​​​​​​ഭാ ചീ​​​​​​​​ഫ് വി​​​​​​​​പ്പ് ജ​​​​​​​​യ്റാം ര​​​​​​​​മേ​​​​​​​​ശ്, സീ​​​​​​​​റ്റു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ വ​​​​​​​​ർ​​​​​​​​ധ​​​​​​​​ന​​​​​​​​യെ​​​​​​​​ന്ന​​​​​​​​ത് വെ​​​​​​​​റും പ്ര​​​​​​​​ഹ​​​​​​​​സ​​​​​​​​ന​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് വി​​​​​​​​മ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ചു. 2011ലെ ​​​​​​​​സെ​​​​​​​​ൻ​​​​​​​​സ​​​​​​​​സ് അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ലൂ​​​​​​​​ടെ ക​​​​​​​​ഴി​​​​​​​​ഞ്ഞ 15 വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ ജ​​​​​​​​ന​​​​​​​​സം​​​​​​​​ഖ്യാ​​​​​​​​ മാ​​​​​​​​റ്റ​​​​​​​​ങ്ങ​​​​​​​​ൾ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നി​​​​​​​​ല്ല. ഇ​​​​​​​​തു പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​ജാ​​​​​​​​തി-​​​​​​​​പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​വ​​​​​​​​ർ​​​​​​​​ഗ സം​​​​​​​​വ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തെ പ്ര​​​​​​​​തി​​​​​​​​കൂ​​​​​​​​ല​​​​​​​​മാ​​​​​​​​യി ബാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നും ഫെ​​​​​​​​ഡ​​​​​​​​റ​​​​​​​​ൽ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ സ​​​​​​​​ന്തു​​​​​​​​ലി​​​​​​​​താ​​​​​​​​വ​​​​​​​​സ്ഥ ത​​​​​​​​ക​​​​​​​​ർ​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നും അ​​​​​​​​ദ്ദേ​​​​​​​​ഹം

മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പ് ന​​​​​​​​ൽ​​​​​​​​കി.
വോ​​​​​​​​ട്ട​​​​​​​​ർ​​​​​​​​പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​ത്യേ​​​​​​​​ക തീ​​​​​​​​വ്ര പു​​​​​​​​നഃ​​​​​​​​പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യും മ​​​​​​​​ണ്ഡ​​​​​​​​ല പു​​​​​​​​ന​​​​​​​​ർ​​​​​​​​നി​​​​​​​​ർ​​​​​​​​ണ​​​​​​​​യ​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യും തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു ക​​​​​​​​മ്മി​​​​​​​​ഷ​​​​​​​​നെ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചു ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​ത്തെ അ​​​​​​​​ട്ടി​​​​​​​​മ​​​​​​​​റി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണു ബി​​​​​​​​ജെ​​​​​​​​പി ശ്ര​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്ന് കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് ആ​​​​​​​​രോ​​​​​​​​പി​​​​​​​​ച്ചു. ഇ​​​​​​​​തി​​​​​​​​നെ​​​​​​​​തി​​​​​​​​രേ പാ​​​​​​​​ർ​​​​​​​​ല​​​​​​​​മെ​​​​​​​​ന്‍റി​​​​​​​​ന​​​​​​​​ക​​​​​​​​ത്തും തെ​​​​​​​​രു​​​​​​​​വി​​​​​​​​ലും പോ​​​​​​​​രാ​​​​​​​​ട്ടം ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് സം​​​​​​​​ഘ​​​​​​​​ട​​​​​​​​നാ​​​​​​​​കാ​​​​​​​​ര്യ ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി കെ.​​​​​​​​സി. വേ​​​​​​​​ണു​​​​​​​​ഗോ​​​​​​​​പാ​​​​​​​​ൽ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി.

Tags : INDIA Alliance Delimitation Bill Opposition Unity National Politics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up