x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​​നി​​യ​​യെ വെ​​ട്ടി ‘ജെ​​ൻ​​സി’!

വെബ്ഡെസ്ക്
Published: November 29, 2026 02:55 AM IST | Updated: November 29, 2026 02:55 AM IST

ജെ​​ൻ​​സി ക​​ൻ​​ബാ​​ർ

കോ​​ൽ​​ക്ക​​ത്ത: പ്രൊ​​ഫ​​ഷ​​ണ​​ൽ ടെ​​ന്നീ​​സി​​ൽ സിം​​ഗി​​ൾ​​സ് പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഫൈ​​ന​​ലി​​ലെ​​ത്തു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​ത്തി​​ൽ മു​​ൻ താ​​രം സാ​​നി​​യ മി​​ർ​​സ​​യു​​ടെ പേ​​രി​​ന് ഇ​​നി പു​​തി​​യ അ​​വ​​കാ​​ശി.

14കാ​​രി താ​​രം ജെ​​ൻ​​സി ക​​ൻ​​ബാ​​ർ ആ​​ണ് സാ​​നി​​യ​​യു​​ടെ റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ന്ന​​ത്. ഡ​​ബ്ല്യു15 കോ​​ൽ​​ക്ക​​ത്ത ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ഫൈ​​ന​​ലി​​ൽ ക​​ട​​ന്നാ​​ണ് ജെ​​ൻ​​സി റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി​​യ​​ത്.

24 വ​​ർ​​ഷം പേ​​രി​​നൊ​​പ്പം ചേ​​ർ​​ത്ത സാ​​നി​​യ​​യു​​ടെ റി​​ക്കാ​​ർ​​ഡാ​​ണ് ജെ​​ൻ​​സി ത​​ക​​ർ​​ത്ത​​ത്. 2002ൽ ​​സാ​​നി​​യ മി​​ർ​​സ 15 വ​​യ​​സും 10 മാ​​സ​​വും പ്രാ​​യ​​മു​​ള്ള​​പ്പോ​​ൾ ഐ​​ടി​​എ​​ഫ് ഹൈ​​ദ​​രാ​​ബാ​​ദ് പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഫൈ​​ന​​ലി​​ലെ​​ത്തി​​യാ​​ണ് റി​​ക്കാ​​ർ​​ഡി​​ട്ട​​ത്. ഈ ​​നേ​​ട്ട​​മാ​​ണ് 14 വ​​യ​​സും 11 മാ​​സ​​വും പ്രാ​​യ​​മു​​ള്ള​​പ്പോ​​ൾ ജെ​​ൻ​​സി പി​​ന്നി​​ലാ​​ക്കി​​യ​​ത്.

വ​​നി​​താ സിം​​ഗി​​ൾ​​സ് സെ​​മി​​യി​​ൽ നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന്‍റെ ഫ്ളോ​​റ​​ന്‍റി​​ന ഡെ​​ക്കേ​​ഴ്സി​​നെ അ​​നാ​​യാ​​സം വീ​​ഴ്ത്തി​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്.

സ്കോ​​ർ: 6-1, 6-0. ക​​രി​​യ​​റി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് താ​​രം ഒ​​രു പ്രൊ​​ഫ​​ഷ​​ണ​​ൽ മ​​ത്സ​​ര​​ത്തി​​ൽ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ എ​​ത്തു​​ന്ന​​ത്.

Tags : Jensi Kanbar Sania Mirza Record Tennis Singles W15 Kolkata tournament

Recent News

Corehub Up