x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​നു​​മാ​​യി അ​​ക​​ലം പാ​​ലി​​ച്ച് ല​​യ​​ണ​​ൽ മെ​​സി

വെബ്ഡെസ്ക്
Published: November 29, 2026 02:29 AM IST | Updated: November 29, 2026 02:29 AM IST

ല​​യ​​ണ​​ൽ മെ​​സി

അ​​ർ​​ജ​​ന്‍റീ​​ന: അർജന്‍റൈന്‍ ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​നു​​മാ​​യി അ​​ക​​ലം പാ​​ലി​​ച്ച് ഇ​​തി​​ഹാ​​സ താ​​രം ല​​യ​​ണ​​ൽ മെ​​സി. വാ​​ണി​​ജ്യ ലാ​​ഭ​​ത്തി​​നാ​​യി ത​​ന്‍റെ പേ​​രും ചി​​ത്ര​​വും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ൽ നി​​ന്ന് എ​​എ​​ഫ്എ​​യെ വി​​ല​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ൽ ത​​ക​​രു​​ന്ന​​ത് ഇ​​രു​​പ​​ത് വ​​ർ​​ഷ​​മാ​​യു​​ള്ള ബ​​ന്ധം. എ​​എ​​ഫ്എ​​യു​​മാ​​യി മെ​​സി​​യു​​ടെ ദീ​​ർ​​ഘ​​കാ​​ല വാ​​ണി​​ജ്യബ​​ന്ധ​​ത്തി​​ലെ വി​​ള്ള​​ലി​​നും ഫെ​​ഡ​​റേ​​ഷ​​നു​​മാ​​യു​​ള്ള വേ​​ർ​​പി​​രി​​യ​​ലി​​ന്‍റെ തു​​ട​​ക്ക​​ത്തി​​നും ഈ ​​നീ​​ക്കം വ​​ഴി​​യൊ​​രു​​ക്കി​​യേ​​ക്കും.

20 വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി മെ​​സി​​യാ​​ണ് അർജന്‍റൈന്‍ ഫു​​ട്ബോ​​ളി​​ന്‍റെ മു​​ഖം. കാ​​യി​​ക​​രം​​ഗ​​ത്തെ ഏ​​റ്റ​​വും വി​​പ​​ണ​​ന​​മൂ​​ല്യ​​മു​​ള്ള ടീ​​മു​​ക​​ളി​​ലൊ​​ന്നാ​​യി ദേ​​ശീ​​യ ടീം ​​മാ​​റി​​യ​​തി​​നു പി​​ന്നി​​ലെ പ്ര​​ധാ​​ന കാ​​ര​​ണ​​വും താ​​രം ത​​ന്നെ.

ദേ​​ശീ​​യ ടീ​​മു​​മാ​​യു​​ള്ള ബ​​ന്ധം മു​​ൻ​​നി​​ർ​​ത്തി പ​​ണ​​മു​​ണ്ടാ​​ക്കു​​ന്ന​​തി​​ൽനി​​ന്നോ ബി​​സി​​ന​​സ്‌​​ നേ​​ടു​​ന്ന​​തി​​ൽനി​​ന്നോ എ​​എ​​ഫ്എ​​യെ​​യും പ്ര​​സി​​ഡ​​ന്‍റ് ക്ലോ​​ഡി​​യോ ടാ​​പി​​യ​​യെ​​യും ത​​ട​​യു​​ക​​യാ​​ണ് ക​​ര​​ട് നോ​​ട്ടീ​​സി​​ന്‍റെ ല​​ക്ഷ്യം.

ഇ​​തി​​നാ​​യി മെ​​സി​​യു​​ടെ പേ​​ര്, ചി​​ത്രം, ഫോ​​ട്ടോ​​ക​​ൾ, അ​​ല്ലെ​​ങ്കി​​ൽ ഏ​​തെ​​ങ്കി​​ലും രൂ​​പ​​ത്തി​​ലു​​ള്ള ദൃ​​ശ്യ-​​ശ്ര​​ാവ്യ മാ​​ധ്യ​​മ​​ങ്ങ​​ൾ എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് വി​​ല​​ക്കും. 2022ൽ ​​ഖ​​ത്ത​​റി​​ൽ അ​​ർ​​ജ​​ന്‍റീ​​ന ലോ​​ക​​ക​​പ്പ് നേ​​ടി​​യ​​തി​​ന് ശേ​​ഷം വി​​ദേ​​ശ​​വി​​പ​​ണി​​യെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ എ​​എ​​ഫ്എ മെ​​സി​​യെ അമിതമായി ആ​​ശ്ര​​യി​​ച്ചി​​രു​​ന്നു.

മയാമി പുറത്ത്‌

ഒ​​ഹാ​​യോ: എം​​എ​​ൽ​​എ​​സ് ക​​പ്പ് പ്ലേ​​ഓ​​ഫി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരായ ഇ​​ന്‍റ​​ർ മ​​യാ​​മി​​ക്ക് അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി. ല​​യ​​ണ​​ൽ മെ​​സി ന​​യി​​ക്കു​​ന്ന മ​​യാ​​മി​​യെ കൊ​​ളം​​ബ​​സ് ക്രൂ​​വാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തോ​​ടെ ടീ​​മി​​ന്‍റെ കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​മെ​​ന്ന മോ​​ഹം അ​​വ​​സാ​​നി​​ച്ചു.

കൊ​​ളം​​ബ​​സ് ക്രൂ​​വി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​യ ഒ​​ഹാ​​യോ​​യി​​ലെ സ്കോ​​ട്ട്സ് മി​​റ​​ക്കി​​ൾ ഗ്രൗ​​ണ്ടി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​യി​​രു​​ന്നു കൊ​​ളം​​ബ​​സി​​ന്‍റെ ജ​​യം.

മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ സെ​​ക്ക​​ൻ​​ഡു​​ക​​ൾ ബാ​​ക്കി​​നി​​ൽ​​ക്കേ ഇ​​ഞ്ചു​​റി ടൈ​​മി​​ന്‍റെ ര​​ണ്ടാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു കൊ​​ളം​​ബ​​സി​​ന്‍റെ വി​​ജ​​യഗോ​​ൾ. മൊ​​റോ​​ക്ക​​ൻ താ​​രം അ​​ന​​സ് സ​​റൂ​​രി​​യു​​ടെ ക്രോ​​സി​​ൽ നി​​ന്ന് സാ​​ന്‍റി​​യാ​​ഗോ റോ​​ഡ്രി​​ഗ​​സാ​​ണ് പ​​ന്ത് വ​​ല​​യി​​ലെ​​ത്തി​​ച്ച​​ത്.

മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ ആ​​ദ്യ റൗ​​ണ്ട് പ​​ര​​ന്പ​​ര​​യി​​ൽ ര​​ണ്ട് വി​​ജ​​യ​​ങ്ങ​​ൾ നേ​​ടി​​യാ​​ണ് കൊ​​ളം​​ബ​​സ് അ​​ടു​​ത്ത റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്. ഫ്ലോ​​റി​​ഡ​​യി​​ൽ ന​​ട​​ന്ന ആ​​ദ്യമ​​ത്സ​​ര​​ത്തി​​ൽ മ​​യാ​​മി​​യെ 3-0ന് ​​ത​​ക​​ർ​​ത്തി​​രു​​ന്നു. ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും വി​​ജ​​യി​​ച്ച​​തോ​​ടെ പ​​ര​​ന്പ​​ര 2-0ന് ​​സ്വ​​ന്ത​​മാ​​ക്കി.

Tags : Lionel Messi Football Association distance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Sports

Recent News

Corehub Up