കൊച്ചി: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനായി ഉപസമിതിയെ തീരുമാനിച്ചത് നയപ്രഖ്യാപനത്തിന്റെ കാലതാമസത്തിനുള്ള തന്ത്രപരമായ നടപടി മാത്രമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
2027-28 അബ്കാരി വര്‍ഷത്തെ മദ്യനയം പ്രഖ്യാപിക്കാന്‍ നാലു മാസം മാത്രം ബാക്കിനില്‍ക്കെ 2026 ലെ മദ്യനയം പറയാന്‍ ആറു മാസത്തെ തയാറെടുപ്പുകള്‍ പോലും പോരെന്ന സ്ഥിതിയാണുള്ളത്. എല്‍ഡിഎഫിന്റെ അപകടകരമായ മദ്യനയത്തിൽനിന്ന് മുന്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷിന് ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രസാദ് കുരുവിള പറഞ്ഞു.
Tags : liquor policy Anti-liquor committee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash