Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liquor Policy

മ​ദ്യ​ന​യം: കോ​ണ്‍​ഗ്ര​സി​ൽ ച​ർ​ച്ച ആ​രം​ഭി​ച്ചു, ത​ർ​ക്ക​മി​ല്ലെ​ന്നു മ​ന്ത്രി എം.​ ലി​ജു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ദ്യ​​​​ന​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ച​​​​ർ​​​​ച്ച​​​​ക​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​രു​​​​മാ​​​​യി ത​​​​ർ​​​​ക്ക​​​​മി​​​​ല്ലെ​​​​ന്നും എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം.​ ​​​ലി​​​​ജു പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. മ​​​​ദ്യ​​​​ത്തി​​​​നു​​​​ള്ള പ്രാ​​​​യ​​​പ​​​​രി​​​​ധി​​​​യിലും എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം. ​​​​ലി​​​​ജു പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

23 വ​​​​യ​​​​സു​​​​ള്ള​​​​വ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മേ മ​​​​ദ്യം വാ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യു​​​​ള്ളു​​​​വെ​​​​ന്ന​​​​തു നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​മാ​​​​ണ്. അ​​​​തു ലം​​​​ഘി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും. അ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

വീ​​​​ര്യം​​​​കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. നാ​​​​ളെ വി​​​​ല്​​​​പ​​​​ന​​​​യ്ക്ക് സാ​​​​ധ്യ​​​​ത​​​യു​​​​ണ്ടേ​​​​ൽ അ​​​​തി​​​​നു​​​​ള്ള നി​​​​കു​​​​തി നി​​​​ര​​​​ക്കാ​​​ണു പ​​​​റ​​​​ഞ്ഞ​​​​ത്.
മ​​​​ദ്യം വി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ലേ​​​​ബ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും ബ്രാ​​​​ൻ​​​​ഡ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും ശേ​​​​ഷം എ​​​​ക്സൈ​​​​സ് ആ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​ക്കേ​​​​ണ്ട​​​​ത്.

മി​​​​ലി​​​​ട്ട​​​​റി കാ​​​​ന്‍റീ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​വി​​​​ടെ​​​​യാ​​​​ണേ​​​​ലും മ​​​​ദ്യം വി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​നു​​​​മ​​​​തി വേ​​​​ണം. ഫി​​​​നാ​​​​ൻ​​​​സ് ബി​​​​ല്ലി​​​​ലെ ക്ളോ​​​​സു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ വ​​​​ര​​​​ണ​​​​മെ​​​​ങ്കി​​​​ൽ മ​​​​ദ്യ​​​ന​​​​യം വ​​​​ര​​​​ണം പി​​​​ന്നാ​​​​ലെ നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നും വ​​​​ര​​​​ണ​​​​മെ​​​​ന്നും എം. ​​​​ലി​​​​ജു വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് കെ​സി

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന ആ​ശ​ങ്ക സ​ർ​ക്കാ​ർ ദു​രീ​ക​രി​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് കെ​സി പ്ര​തി​ക​രി​ച്ചു.

സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും പ്ര​യാ​സം ഉ​ണ്ടെ​ങ്കി​ല്‍ പാ​ര്‍​ട്ടി ത​ല​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​രാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും കെ​സി പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ട് ഒ​രു​മാ​സം ആ​യ​തേ​യു​ള്ളൂ. സ​ര്‍​ക്കാ​രി​ന്റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ന്നാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും ചി​ല ആ​ശ​ങ്ക​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ അ​തു ദൂ​രീ​ക​രി​ച്ചു പോ​കു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ മു​ന്നി​ലു​ള്ള കാ​ര്യം. ‌‌‌ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ല്ലാം പാ​ര്‍​ട്ടി ത​ല​ത്തി​ലും ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് കെ​സി വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Kerala

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; എം.​ലി​ജു മു​ഖ്യ​മ​ന്ത്രി​യെ കാ​ണും

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് ന​ൽ​കി​യ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ അ​തൃ​പ്തി അ​റി​യി​ക്കാ​ൻ എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ കാ​ണും. ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലു​ള്ള പ്ര​തി​ഷേ​ധം മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് അ​റി​യി​ക്കും. നി​യ​മ​സ​ഭ​യി​ൽ വ​ച്ചാ​കും ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ക.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് ന​ൽ​കു്ന​ന കാ​ര്യ​ത്തി​ൽ എ​ക്സൈ​സ് വ​കു​പ്പ് ന​യ​പ​ര​മാ​യ യാ​തൊ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ചി​രു​ന്നു. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​പ​ണി​യി​ൽ വി​ൽ​ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ആ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​കു​പ്പു​മ​ന്ത്രി പോ​ലും അ​റി​യാ​തെ ബ​ജ​റ്റി​ൽ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​തി​ൽ പാ​ർ​ട്ടി​യി​ലെ ചി​ല കോ​ണു​ക​ളി​ൽ നി​ന്ന് ത​ന്നെ എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സം​സ്ഥാ​ന ബ​ജ​റ്റി​ന്മേ​ലു​ള്ള പൊ​തു​ച​ർ​ച്ച​യ്ക്ക് ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ തു​ട​ക്ക​മാ​കും. മ​ദ്യ​ന​യ​ത്തി​ലെ മാ​റ്റ​ത്തി​ന് പു​റ​മെ മ​റ്റു വി​ഷ​യ​ങ്ങ​ളും സ​ഭ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കും.

Kerala

‘ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യം തു​​​ട​​​ര​​​ണം’ മുഖ്യമന്ത്രിക്ക് കെസിബിസി മദ്യവിരുദ്ധസമിതിയുടെ തുറന്ന കത്ത്

കൊ​​​ച്ചി: ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍ക്കാ​​​രി​​​ന്‍റെ 2016ലെ ​​​മ​​​ദ്യ​​​ന​​​യം ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യെ​​​ങ്കി​​​ലും പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ര​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ-​​​ല​​​ഹ​​​രി വി​​​രു​​​ദ്ധ സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മാ​​​ര​​​ക ല​​​ഹ​​​രി​​​ക​​​ള്‍ക്കും മാ​​​ഫി​​​യ​​​ക​​​ള്‍ക്കു​​​മെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ധീ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടി​​​ന് സ​​​മ്പൂ​​​ര്‍ണ പി​​​ന്തു​​​ണ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​വും അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നു​​​ള്ള തു​​​റ​​​ന്ന ക​​​ത്തി​​​ൽ സ​​​മി​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​ദ്യ​​​ന​​​യം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ലേ​​​ക്കുള്ള വി​​​വി​​​ധ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് ക​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം. മ​​​ദ്യ​​​വും ല​​​ഹ​​​രി​​​യും മ​​​നു​​​ഷ്യ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​മ​​​സ്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പു​​​തി​​​യ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളൊ​​​ന്നും തു​​​ട​​​ങ്ങ​​​രു​​​ത്. ഓ​​​രോ വ​​​ര്‍ഷ​​​വും ബെ​​​വ്‌​​​കോ-​​​ക​​​ണ്‍സ്യൂ​​​മ​​​ര്‍ഫെ​​​ഡ് ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ള്‍ പ​​​ത്തു ശ​​​ത​​​മാ​​​നം വീ​​​തം നി​​​ര്‍ത്ത​​​ലാ​​​ക്ക​​​ണം.

നി​​​ല​​​വി​​​ലു​​​ള്ള മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ​​​മ​​​യം രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം ഏ​​​ഴു വ​​​രെ​​​യാ​​​ക്കി ചു​​​രു​​​ക്ക​​​ണം. ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ള്‍, വി​​​ദേ​​​ശ​​​മ​​​ദ്യ ഷോ​​​പ്പു​​​ക​​​ള്‍, ബാ​​​ര്‍, ബി​​​യ​​​ര്‍, വൈ​​​ന്‍ പാ​​​ര്‍ല​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നും അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നു​​​മു​​​ള്ള ദൂ​​​ര​​​പ​​​രി​​​ധിച്ചട്ടം പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണം.

മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​മേ​​​ല്‍ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന നി​​​യ​​​ന്ത്ര​​​ണാ​​​ധി​​​കാ​​​രം 232, 447 വ​​​കു​​​പ്പു​​​ക​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണം. ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന് ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍റെ മ​​​ദ്യ​​​വ​​​രു​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് നി​​​ര്‍ത്ത​​​ലാ​​​ക്ക​​​ണം. ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ കാ​​​ര്യ​​​ങ്ങ​​​ള്‍ക്ക് മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സി​​​എ​​​സ്ആ​​​ര്‍ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.

പി​​​ണ​​​റാ​​​യി സ​​​ര്‍ക്കാ​​​ര്‍ രൂ​​​പീ​​​ക​​​രി​​​ച്ച വി​​​മു​​​ക്തി മി​​​ഷ​​​ന്‍ പ​​​രാ​​​ജ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ അ​​​തു പി​​​രി​​​ച്ചു​​​വി​​​ട്ട് ആ​​​ന്‍റി നാ​​​ര്‍ക്കോ​​​ട്ടി​​​ക് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം.

ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ത്തു​​​ള്ള കെ​​​സി​​​ബി​​​സി​​​യു​​​ടെ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ വി​​​ഭാ​​​ഗ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ന​​​ല്‍ക​​​ണം എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെടെ 31 നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണു ക​​​ത്തി​​​ൽ ഉ​​​ൾ‌​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യും വ​​​ക്താ​​​വു​​​മാ​​​യ പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള അ​​​റി​​​യി​​​ച്ചു.

Kerala

സ​മ​ഗ്ര​ മ​ദ്യ​ന​യം വ​രും​ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു

തൃ​​​ശൂ​​​ർ: ദീ​​​ര്‍​ഘ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള സ​​​മ​​​ഗ്ര​​​മാ​​​യ മ​​​ദ്യ​​​ന​​​യം വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി എം. ​​​ലി​​​ജു പ​​​റ​​​ഞ്ഞു. തൃ​​​ശൂ​​​ര്‍ എ​​​ക്‌​​​സൈ​​​സ് അ​​​ക്കാ​​​ദ​​​മി പ​​​രേ​​​ഡ് ഗ്രൗ​​​ണ്ടി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ 66 സി​​​വി​​​ല്‍ എ​​​ക്‌​​​സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​രു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ല്‍ സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ല​​​ഹ​​​രി​​​വ്യാ​​​പ​​​നം ത​​​ട​​​യാ​​​ൻ ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ എ​​​ക്‌​​​സൈ​​​സ് വ​​​കു​​​പ്പി​​​നെ ശ​​​ക്തീ​​​ക​​​രി​​​ക്കും. സ​​​ര്‍​വീ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​വ​​​ർ ക​​​ര്‍​മ​​​നി​​​ര​​​ത​​​രും സ​​​ത്യ​​​സ​​​ന്ധ​​​രു​​​മാ​​​ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി ഓ​​​ര്‍​മ​​​പ്പെ​​​ടു​​​ത്തി.

Kerala

ബാ​ർ സ​മ​യ​ത്തി​ൽ മാ​റ്റം; പു​തി​യ എ​ക്സൈ​സ് ന​യം വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ എ​ക്സൈ​സ് ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്നു. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ മ​ന്ത്രി എം. ​ലി​ജു ഇ​ത് സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ന​ൽ​കി.

പു​തി​യ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ പ​ഠ​നം ന​ട​ത്തും. എ​ക്സൈ​സ് ന​യം പ​രി​ഷ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ ശി​പാ​ർ​ശ​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും എ​ഴു​തി ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ല​ഹ​രി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന വി​മു​ക്തി പ​ദ്ധ​തി​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കും. ഇ​തി​നൊ​പ്പം എ​ക്സൈ​സ് വ​കു​പ്പി​നെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ വ​കു​പ്പി​ന് ല​ഭ്യ​മാ​ക്കും.

കൂ​ടാ​തെ വ​കു​പ്പി​ൽ നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ല​ഹ​രിവസ്തുക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

സംസ്ഥാനത്തെ മദ്യനയം തിരുത്തണം: കെസിബിസി മദ്യവിരുദ്ധ സമിതി

കൊ​​​ച്ചി: ഇ​​​ട​​​തു​​​ സ​​​ര്‍ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ മ​​​ദ്യ​​​ന​​​യം യു​​​ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​ര്‍ പൂ​​​ർ​​​ണ​​​മാ​​​യും തി​​​രു​​​ത്തി​​​യെ​​​ഴു​​​ത​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി. ത​​​മി​​​ഴ്‌​​​നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി ജോ​​​സ​​​ഫ് വി​​​ജ​​​യ്‌​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ത്തി​​​ലേ​​​റു​​​ന്ന പു​​​തി​​​യ സ​​​ര്‍ക്കാ​​​ര്‍ മാ​​​തൃ​​​ക​​​യാ​​​ക്ക​​​ണം.

വി​​​ദ്യാ​​​ഭ്യാ​​​സ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ള്‍, ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ പൊ​​​തു​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ 500 മീ​​​റ്റ​​​ര്‍ പ​​​രി​​​ധി​​​യി​​​ലു​​​ള്ള മു​​​ഴു​​​വ​​​ന്‍ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളും അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ണ​​​മെ​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് പൊ​​​തു​​​ജ​​​ന​​​ന​​​ന്മ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണ്.

2016ല്‍ ​​​ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍ക്കാ​​​ര്‍ സ​​​മ്പൂ​​​ര്‍ണ മ​​​ദ്യ​​​നി​​​രോ​​​ധ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബെ​​​വ്‌​​​കോ-​​​ക​​​ണ്‍സ്യൂ​​​മ​​​ര്‍ ഫെ​​​ഡ് ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ള്‍ ഓ​​​രോ വ​​​ര്‍ഷ​​​വും പ​​​ത്തു ശ​​​ത​​​മാ​​​നം വീ​​​തം അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ന്‍ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് 29 ബാ​​​റു​​​ക​​​ള്‍ ഒ​​​ഴി​​​കെ മു​​​ഴു​​​വ​​​ന്‍ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളും അ​​​ട​​​ച്ചു​​​പൂ​​​ട്ടി. ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍ക്കാ​​​രി​​​ന്‍റെ പാ​​​ത പു​​​തി​​​യ സ​​​ര്‍ക്കാ​​​ര്‍ പി​​​ന്തു​​​ട​​​ര​​​ണം. അ​​​ഞ്ചു വ​​​ര്‍ഷം കൊ​​​ണ്ട് സം​​​സ്ഥാ​​​ന​​​ത്ത് സ​​​മ്പൂ​​​ര്‍ണ മ​​​ദ്യ​​​നി​​​രോ​​​ധ​​​നം ന​​​ട​​​പ്പി​​​ല്‍ വ​​​രു​​​ത്ത​​​ണം.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഉ​​​റ​​​വി​​​ട​​​ത്തെ പു​​​തി​​​യ സ​​​ര്‍ക്കാ​​​ര്‍ ഇ​​​ല്ലാ​​​താ​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ക​​​ര്‍ണാ​​​ട​​​ക, ത​​​മി​​​ഴ്‌​​​നാ​​​ട്, കേ​​​ര​​​ള സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ യോ​​​ജി​​​ച്ചു പ്ര​​​വ​​​ര്‍ത്തി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം 16ന് ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ഓ​​​ണ്‍ലൈ​​​നാ​​​യി ന​​​ട​​​ക്കും.

National

മദ്യനയ അഴിമതിക്കേസ് ; ഹൈക്കോടതി നടപടിക്കെതിരേ കേജരിവാൾ സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​യുമാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി സ്വ​ർ​ണ ​കാ​ന്ത ശ​ർ​മ​യു​ടെ ബെ​ഞ്ചി​ൽ​നി​ന്നു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം നി​ഷേ​ധി​ച്ച​തോ​ടെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.

മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ കേ​ജ​രി​വാ​ളി​നെ വെ​റു​തേ​വി​ട്ടു​കൊ​ണ്ടു​ള്ള വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സി​ബി​ഐ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത് ജ​സ്റ്റീ​സ് സ്വ​ർ​ണ കാ​ന്ത​യു​ടെ ബെ​ഞ്ചാ​ണ്.

വി​ഷ​യം പ​രി​ഗ​ണി​ച്ച ബെ​ഞ്ച് വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം സ്റ്റേ ​ചെ​യ്യു​ക​യും കേ​ജ​രി​വാ​ളി​നെ​യും മ​റ്റ് 22 പേ​രെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ചി​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നു പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ ക​ണ്ടെ​ത്തി​യ​താ​യും നി​രീ​ക്ഷി​ച്ചു.

തു​ട​ർ​ന്ന് ബെ​ഞ്ച് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദേ​വേ​ന്ദ്ര കു​മാ​ർ ഉ​പാ​ധ്യാ​യ​യെ സ​മീ​പി​ച്ചെ​ങ്കി​ലും ആ​വ​ശ്യം നി​ര​സി​ച്ചു. ഇ​തോ​ടെ​യാ​ണ് കേ​ജ​രി​വാ​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജ​സ്റ്റീ​സ് സ്വ​ർ​ണ കാ​ന്ത​യു​ടെ ബെ​ഞ്ചാ​ണു വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​തെ​ങ്കി​ൽ നി​ഷ്പ​ക്ഷ​മാ​യ വാ​ദം കേ​ൾ​ക്ക​ൽ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ വാ​ദം.

Kerala

കേരളത്തിലെ ഇപ്പോഴത്തെ മദ്യനയം യുഡിഎഫ് അധികാരത്തിൽ എത്തിയാൽ തിരുത്തും: വി.ഡി. സതീശൻ

ആലപ്പുഴ: കേരളത്തിലെ ഇപ്പോഴത്തെ പുതിയ മദ്യനയം മദ്യപിയ്ക്കാത്തവരെയും കുടിയാന്മാരാക്കുന്ന നയമാണെന്നും യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിണറായി സർക്കാരിന്‍റെ മദ്യനയം തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

മദ്യാധികാര വാഴ്ചയ്ക്കെതിരെ ജനാധികാര മുന്നേറ്റം എന്ന മുദ്രാവാക്യവുമായും ഇടതു സർക്കാരിന്‍റെ പുതിയ മദ്യനയം തിരുത്തണമെന്നും ആവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റിനു മുന്നിൽ 2024 ഓഗസ്റ്റ് 15 ന് തുടങ്ങി 561 ദിവസമായി തുടരുന്ന അനശ്ചിത കാല സത്യാഗ്രഹത്തിന്‍റെ താത്കാലിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ബാറുകളുടെ എണ്ണവും മദ്യത്തിന്‍റെ ലഭ്യതയും കുറച്ചത് പോലെ മദ്യനയം തിരുത്തുമെന്നും സതീശൻ പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സമ്മേളനത്തിൽ വച്ച് മുഖ്യ സത്വാഗ്രഹികളായ ബി.ആർ. കൈമൾ കരുമാടി, ലത കൈമൾ കരുമാടി, ജി. രാധാകൃഷ്ണൻ, ഉമ്മൻ ജെ.മേടാരം എന്നിവരെ സതീശനും ബിഷപ്പ് ഡോ. ജോഷ്യാ മാർ ഇഗ്നാത്തിയോസും ചേർന്ന് ആദരിച്ചു.

Kerala

ബാറുകൾ കൂടുതൽ തുറക്കുന്നത് രണ്ടു മണിക്കൂറല്ല, അഞ്ചു മണിക്കൂർ!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തു നിൽക്കെ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം അപ്രഖ്യാപിതമായി കൂട്ടിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കും.
സാധാരണ ബാറുകളുടെ സമയം രാവിലെ ഒരു മണിക്കൂർ നേരത്തെയും രാത്രി 11 എന്നുള്ളത് 12 വരെയും ആക്കിയാണ് വർധിച്ചിരിക്കുന്നത് . ബിയർ, വൈൻ പാർലുകൾക്കും ഇതാണ് സമയ ക്രമം.

ലോക്കൽ കൗണ്ടറുകളും

എന്നാൽ, ഫൈവ് സ്റ്റാർ മുതലുള്ള ബാറുകൾ രാവിലെ 10ന് തുറന്നു രാത്രി മൂന്നു വരെ പ്രവർത്തിക്കും. ഇത്തരം ബാറുകൾക്കും ലോക്കൽ എന്നു വിളിപ്പേരുള്ള സാധാരണ കൗണ്ടറുകൾ ഉണ്ട്. ഫൈവ് സ്റ്റാർ സമയക്രമത്തിന്‍റെ മറവിൽ ഇവയും പുലർച്ചെ മൂന്നു വരെ പ്രവർത്തിച്ചേക്കാം. ചുരുക്കത്തിൽ സാധാരണ ബാറുകൾക്ക് രണ്ടു മണിക്കൂർ കൂട്ടിക്കിട്ടിയപ്പോൾ ഫൈസ്റ്റാർ ബാറുകൾക്ക് അഞ്ചു മണിക്കൂറാണ് കൂട്ടിക്കിട്ടിയിരിക്കുന്നത്

ഇന്നുമുതൽതന്നെ ഈ രണ്ടു വിഭാഗം ബാറുകളുടെയും സമയത്തിൽ മാറ്റം നടപ്പിലായി തുടങ്ങും .മലയാളിയുടെ രാത്രി ജീവിതത്തെ പൂർണമായും മാറ്റാൻ സാധ്യതയുള്ള ഒരു സാമൂഹ്യനടപടി കൂടിയായി ഇതു മാറും. ഇപ്പോൾ തന്നെ നഗരങ്ങളിൽ നിശാജീവിതം സജീവമാണ് .

11- 12 മണിയോടെ അവസാനിച്ചിരുന്ന രാത്രി കൂട്ടായ്മകളും ഭക്ഷണ- വിരുന്നുകളും ഇനി യൂറോപ്യൻ നഗരങ്ങൾക്കു സമാനമായി പുലർച്ചെ മൂന്നുവരെ നീളാം. ഇതുണ്ടാക്കുന്ന സാമൂഹ്യ സാംസ്കാരിക മാറ്റങ്ങൾ ഇപ്പോൾ വിലയിരുത്താൻ ആകില്ല. ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടങ്ങളും പെരുകും. രാത്രികാല ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും ക്രമസമാധാനപാലകരും കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും

രാവിലെ ഒരു മണിക്കൂർ നേരത്തെ

രാവിലെ ഒരു മണിക്കൂർ നേരത്തെ ബാറുകളുടെ പ്രവർത്തന സമയം ആക്കിയതോടുകൂടി മദ്യപിച്ചിട്ട് ദിവസം തുടങ്ങുക, ഓഫീസിൽ പോവുക തുടങ്ങിയ കാര്യങ്ങളിൽ തെറ്റായ ഒരുപാട് പ്രവണതകൾക്കു ആക്കംകൂട്ടാൻ വഴിയുണ്ടെന്ന് ആ രംഗത്തെ നിരീക്ഷകർ ചൂണ്ടിക്കാണുന്നു.

രാത്രി 12ന് സാധാരണ ബാറുകൾ അടയ്ക്കുമെങ്കിലും ഫൈവ് സ്റ്റാർ ബാറുകളുടെ ചുവടൊപ്പിച്ച്, ഉദ്യോഗസ്ഥരെയും മറ്റും സ്വാധീനിച്ചും അവയും പ്രവർത്തന സമയം ദീർഘിപ്പിക്കാനാണ് സാധ്യത. മാത്രമല്ല ഫൈവ് സ്റ്റാർ ബാറുകൾക്കു മാത്രമാക്കിയ മൂന്നു മണിക്കൂർ അധികം തങ്ങൾക്കും വേണമെന്ന് ഇവർക്കു ന്യായമായും ആവശ്യപ്പെടാം. അതിനു കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ഡീൽ ആരോപണം

സംസ്ഥാന സർക്കാരിനോ ഖജനാവിനോ പുതിയ നടപടികൊണ്ട് പെട്ടെന്നു പ്രയോജനം ഒന്നും കിട്ടില്ല. ഫൈവ് സ്റ്റാർ ബാറുകളുടെ രാത്രി സമയം കൂട്ടിയതിനു മാത്രമാണ് അധിക ഫീസ് അടക്കേണ്ടത്. എന്നാൽ, ഏതോ ഒരു സംഘടന ആവശ്യപ്പെട്ടതനുസരിച്ച് ബാറുകളുടെ പ്രവർത്തന സമയം പെട്ടെന്നു കൂട്ടിയ നടപടിക്കു പിന്നിൽ കോടിക്കണക്കിനു രൂപയുടെ അഴിമതിയും സ്വാധീനവും ഉണ്ടാവുമെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.

പഴയ ബാർകോഴ കേസിന്‍റെ മാതൃകയിലുള്ള നിരവധി ആക്ഷേപങ്ങൾക്കും സമരങ്ങൾക്കും കോടതി നടപടികൾക്കും ഇതു വഴിവച്ചേക്കാം. നിരവധി സംഘടനകൾ ഇന്നു തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷവും സമരത്തിന് ഒരുങ്ങുകയാണ്.

Latest News

Corehub Up