x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പിൽ വീണ്ടും സമനില

സി​ദ്ധാ​ർ​ഥ് ശ്രീ​കു​മാ​ർ
Published: November 29, 2026 02:43 AM IST | Updated: November 29, 2026 02:43 AM IST

ജോ​വാ​ഖി​ർ സി​ൻ​ഡ​റോ​വ്, ഡി. ​ഗുകേഷ്

ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ നാ​ലാം ഗെ​യി​മും സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. നി​ല​വി​ലെ ചാ​ന്പ്യ​ൻ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷും ഉ​സ്ബ​ക്കി​സ്ഥാ​ൻ താ​രം ജോ​വാ​ഖി​ർ സി​ൻ​ഡ​റോ​വും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടി. വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ഗു​കേ​ഷ് തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ളി​ലൂ​ടെ എ​തി​രാ​ളി​യെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ന്ന ത​ന്ത്രം പ​യ​റ്റി.

പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ലെ പ്ര​ശ​സ്ത റ​ഷ്യ​ൻ ചെ​സ് മാ​സ്റ്റ​ർ അ​ല​ക്സാ​ണ്ട​ർ പെ​ട്രോ​വ് ജ​ന​പ്രി​യ​മാ​ക്കി​യ ‘പെ​ട്രോ​വ്സ് ഡി​ഫ​ൻ​സ്’ (റ​ഷ്യ​ൻ ഗെ​യിം) എ​ന്ന ഉ​റ​ച്ച പ്ര​തി​രോ​ധ ത​ന്ത്ര​വു​മാ​യാ​ണ് സി​ൻ​ഡ​റോ​വ് ഗു​കേ​ഷി​നെ നേ​രി​ട്ട​ത്. എ​ന്നാ​ൽ, അ​ഞ്ചാം നീ​ക്ക​ത്തി​ൽ ത​ന്നെ ഗു​കേ​ഷ് പു​റ​ത്തെ​ടു​ത്ത അ​പ്ര​തീ​ക്ഷി​ത ബി​ഷ​പ്പ് നീ​ക്കം സി​ൻ​ഡ​റോ​വി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു.

അ​ടു​ത്ത നീ​ക്ക​ത്തി​നാ​യി സി​ൻ​ഡ​റോ​വി​ന് 18 മി​നി​റ്റോ​ളം ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്ന​ത് ഗു​കേ​ഷി​ന്‍റെ ത​ന്ത്ര​ത്തി​ന്‍റെ വി​ജ​യ​മാ​യി. എ​ങ്കി​ലും, ആ​റാം നീ​ക്ക​ത്തി​ൽ (a6) ​ന​ട​ത്തി​യ കൃ​ത്യ​മാ​യ പ്ര​തി​രോ​ധ​ത്തി​ലൂ​ടെ ഗു​കേ​ഷി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ളെ ത​കി​ടം മ​റി​ക്കാ​ൻ സി​ൻ​ഡ​റോ​വി​ന് സാ​ധി​ച്ചു.

ഒ​ന്പ​താം നീ​ക്ക​ത്തി​ൽ മ​ന്ത്രി​യെ (Queen) പി​ന്നോ​ട്ട് വ​ലി​ച്ച് (Qb1) ഗു​കേ​ഷ് ഒ​രു​ക്കി​യ കെ​ണി ക​മ​ന്േ‍​റ​റ്റ​ർ​മാ​രെ​പ്പോ​ലും അ​ന്പ​ര​പ്പി​ച്ചു. എ​ന്നാ​ൽ, അ​പ​ക​ടം മ​ണ​ത്ത​റി​ഞ്ഞ സി​ൻ​ഡ​റോ​വ് ആ ​കെ​ണി​യി​ൽ വീ​ഴാ​തെ ര​ക്ഷ​പ്പെ​ട്ടു.മ​ധ്യ​ഘ​ട്ട​ത്തി​ൽ ഇ​രു​വ​രും മേ​ധാ​വി​ത്വ​ത്തി​നാ​യി പൊ​രു​തി​യ​തോ​ടെ ക​ളി കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യി.

തു​ട​ർ​ന്ന് തേ​രു​ക​ൾ (Rooks) പ​ര​സ്പ​രം വെ​ട്ടി​മാ​റ്റി​യ​തോ​ടെ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​യ എ​ൻ​ഡ്ഗെ​യി​മി​ലേ​ക്ക് ക​ട​ന്നു. അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഇ​രു​വ​രും ക​ടു​ത്ത സ​മ​യ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​യെ​ങ്കി​ലും, വി​ജ​യ​വ​ഴി തേ​ടി​യ ഗു​കേ​ഷി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളെ കൃ​ത്യ​മാ​യി പ്ര​തി​രോ​ധി​ച്ച് സി​ൻ​ഡ​റോ​വ് സ​മ​നി​ല പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags : World Chess Championship Draw Sports D. Gukesh Syndrove

Recent News

Corehub Up