ഡി. ഗുകേഷ് (ഫയൽ ചിത്രം)
സൂറിച്ച്: ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഡി. ഗുകേഷും ജൊവാഖിർ സിൻഡറോവും തമ്മിലുള്ള മൂന്നാം ഗെയിമിൽ ബോർഡിലെ പോരാട്ടത്തേക്കാൾ ശ്രദ്ധേയമായത് ബോർഡിന് പുറത്തു നടത്തിയ തയാറെടുപ്പിന്റെ മികവായിരുന്നു.
മൂന്നാം പോരാട്ടത്തിൽ കറുത്ത കരുക്കളുമായി കളിച്ച നിലവിലെ ചാമ്പ്യൻ ഡി. ഗുകേഷ്, സിൻഡറോവിനെ സമയസമ്മർദത്തിലാക്കി.
ആദ്യ രണ്ട് ഗെയിമുകളിൽനിന്നു വ്യത്യസ്തമായിരുന്നു മൂന്നാം ഗെയിമിലെ ഗുകേഷിന്റെ സമീപനം. അതിവേഗം ബോർഡിൽ നടപ്പാക്കിയ ഗുകേഷ് ആദ്യ 13 നീക്കങ്ങൾ പൂർത്തിയാക്കാൻ ചെലവഴിച്ചത് രണ്ട് മിനിറ്റിൽ താഴെ മാത്രം! മറുവശത്ത്, ഗുകേഷിന്റെ നീക്കങ്ങൾക്ക് മറുപടി കണ്ടെത്താൻ സിൻഡറോവിന് സമയം നഷ്ടമായി.
റൂയ് ലോപ്പസ് ഓപ്പണിംഗിലെ ബെർലിൻ ഡിഫൻസിന്റെ വ്യത്യസ്തമായൊരു വകഭേദമാണ് ഗുകേഷ് ഇത്തവണ തെരഞ്ഞെടുത്തത്.
Tags : Neck and Neck D. Gukesh Javokhir Sindarov Third Game Sports