തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന് വർധമാൻ ജെയിനും ഭാര്യ രാധിക ജെയിനും ചേർന്ന് 121 കിലോഗ്രാം സ്വർണാഭരണങ്ങൾ സമർപ്പിക്കുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എ
ചെന്നൈ: തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന് 206 കോടി രൂപ വിലമതിക്കുന്ന 121 കിലോ സ്വർണാഭരണങ്ങൾ സംഭാവനയായി നൽകി ചെന്നൈ സ്വദേശികളായ ജൈന ദമ്പതികൾ.
വർധമാൻ ജെയിനും ഭാര്യ രാധിക ജെയിനുമാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ആഭരണങ്ങൾ കൈമാറിയത്.
46 ആഭരണങ്ങൾ ഉൾപ്പെടുന്ന ഒൻപതു സെറ്റുകളിലായി ശ്രീ വെങ്കിടേശ്വരന്റെ കിരീടം, പത്മപാദങ്ങൾ, 238.2 കാരറ്റ് വജ്രങ്ങൾ എന്നിവയുണ്ട്. ഇതിൽ 106 കിലോ സ്വർണാഭരണങ്ങൾ ശ്രീ വെങ്കിടേശ്വരനുള്ളതാണ്.
15 കിലോ ഭാരമുള്ള സ്വർണാഭരണ വസ്ത്രമാണ് പത്മാവതി അമ്മവാർക്ക് സമർപ്പിച്ചത്. സ്വർണനഖം, വിവിധതരം മാലകൾ, കിരീടങ്ങൾ, രത്നാഭരണങ്ങൾ തുടങ്ങി നിരവധി അമൂല്യ വസ്തുക്കളും വഴിപാടിലുണ്ട്.
Tags : Jain couple gold ornaments Donates Tirupati temple Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash