ജോ ബച്ചേ ഹെ സാംഗ് സമൈത് ലോ
ന്യൂഡൽഹി: പാക്കിസ്ഥാനിൽനിന്നുള്ള വെബ് സീരീസുകളും മറ്റു ദൃശ്യ ഉള്ളടക്കങ്ങളും ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നെറ്റ്ഫ്ലിക്സിനോട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം.
പാക് വെബ് സീരീസായ "ജോ ബച്ചേ ഹെ സാംഗ് സമൈത് ലോ’ഇന്ത്യയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും ലഭിച്ചതിനെത്തുടർന്നാണു മന്ത്രാലയത്തിന്റെ ഇടപെടൽ.
സീരീസിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. നിർദേശങ്ങൾ കൃത്യമായി പാലിക്കാനും നെറ്റ്ഫ്ലിക്സിനോട് മന്ത്രാലയം ആവശ്യപ്പെട്ടതായാണു റിപ്പോർട്ടുകൾ.
Tags : Pakistani web series Netflix Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash