പ്രതീകാത്മക ചിത്രം
കൊച്ചി: കോടതി കസ്റ്റഡിയിലെടുത്ത രേഖയില്‍ ഉള്‍പ്പെടുന്ന ഫിക്സഡ് ഡെപ്പോസിറ്റ് തുക രഹസ്യമായി പിന്‍വലിച്ച അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷ ലഭിച്ച പ്രതിയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.
ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഭരണവിഭാഗം മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പത്തനംതിട്ട മലയാലപ്പുഴ താഴം സ്വദേശി പി.ബി. സൗരഭന്റെ ജാമ്യമാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ റദ്ദാക്കിയത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2026 മാര്‍ച്ച് 21നാണ് സൗരഭനെ മൂന്നുവര്‍ഷം കഠിനതടവിനും 71 ലക്ഷം രൂപ പിഴയടയ്ക്കാനും പ്രത്യേക കോടതി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ കോടതിയുടെ കസ്റ്റഡിയിലുള്ള 64.19 ലക്ഷം രൂപയുടെ മൂന്ന് എഫ്ഡി രസീതുകള്‍ സര്‍ക്കാരിലേക്കു കണ്ടുകെട്ടാനും ഉത്തരവിട്ടിരുന്നു. ശിക്ഷാവിധിക്കെതിരേ അപ്പീല്‍ നല്കിയ പ്രതി എഫ്ഡി തുക കോടതിയുടെ കസ്റ്റഡിയിലുണ്ടെന്നു ബോധിപ്പിച്ച് 2026 ഏപ്രില്‍ 17ന് ശിക്ഷ മരവിപ്പിച്ചു ജാമ്യം നേടി.
എന്നാല്‍, സ്ഥിരനിക്ഷേപം പത്തു വര്‍ഷത്തേക്ക് പുതുക്കാന്‍ പ്രത്യേക കോടതി ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണു സത്യം പുറത്തുവന്നത്.
Tags : Bail cancelled Accused Kerala High Court secret withdrawal Deposit amount Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash