കേരള ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ ചികിത്സാകേന്ദ്രങ്ങളുടെ പേരില്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് എന്ന മാതൃകയിലുള്ള മാറ്റം നിര്‍ദേശിച്ചു ഹൈക്കോടതി.
നേരത്തേ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്റര്‍ എന്നാക്കാനുള്ള തീരുമാനം ഐഎംഎയും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയും എതിര്‍ത്തതോടെയാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പുതിയ പേര് നിര്‍ദേശിച്ചത്.
ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം ഡിസംബര്‍ ഒന്നിനു പരിഗണിക്കാന്‍ മാറ്റി. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
Tags : Mental health treatment centers Renamed Kerala High Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash