x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന​രാ​ജ് വ​ധ​ക്കേ​സ് വി​ധി​ക്ക് പി​ന്നാ​ലെ വി​വാ​ദ പ്ര​സം​ഗ​വു​മാ​യി മു​ൻ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ

ഓൺലൈൻ ഡെസ്ക്
Published: November 26, 2026 07:14 AM IST | Updated: November 26, 2026 07:14 AM IST

പയ്യന്നൂരിലെ മുൻ സിപിഎം എംഎൽഎ ടി.ഐ. മധുസൂദനൻ

പ​യ്യ​ന്നൂ​ർ: ധ​ന​രാ​ജ് വ​ധ​ക്കേ​സി​ലെ കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ന​ട​ത്തി​യ പ്ര​സം​ഗം വി​വാ​ദ​മാ​യി. പ​യ്യ​ന്നൂ​രി​ൽ ഡി​വൈ​എ​ഫ്ഐ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്, പാ​ർ​ട്ടി​യെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കും കോ​ട​തി വി​ധി​ക്കു​മെ​തി​രെ അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച​ത്. 

ക​ണ​ക്ക് പ​റ​യേ​ണ്ട​ത് പാ​ർ​ട്ടി പ​റ​ഞ്ഞു​ത​ന്നെ തീ​ർ​ക്കു​മെ​ന്നും അ​തി​നൊ​ന്നും പാ​ർ​ട്ടി​ക്ക് മ​ടി​യി​ല്ലെ​ന്നും പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​ർ​ട്ടി​യെ ആ​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക് കി​ട്ടേ​ണ്ട​ത് കി​ട്ടി​യി​ട്ടു​ണ്ടാ​കു​മെ​ന്നും തെ​രു​വി​ലി​റ​ങ്ങി​യാ​ൽ അ​തി​ന്‍റെ  പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു.
ചീ​മേ​നി​യി​ൽ അ​ഞ്ചു​പേ​രെ ചു​ട്ടു​കൊ​ന്ന കേ​സി​ൽ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ട്ട കാ​ര്യം പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച മ​ധു​സൂ​ദ​ന​ൻ, എ​ന്നാ​ൽ അ​വ​രാ​രും ഇ​ന്ന് ജീ​വ​നോ​ടെ​യി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ധ​ന​രാ​ജ് വ​ധ​ക്കേ​സി​ലെ വി​ധി പ്ര​സ്താ​വി​ച്ച ജ​ഡ്ജി​യെ​യും കോ​ട​തി​യെ​യും വി​മ​ർ​ശി​ച്ചാ​യി​രു​ന്നു പ്ര​സം​ഗ​ത്തി​ലെ മ​റ്റ് ഭാ​ഗ​ങ്ങ​ൾ.

വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച അ​ദ്ദേ​ഹം, ധ​ന​രാ​ജ് കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കോ​ട​തി പ​റ​യാ​തി​രു​ന്ന​ത് ഭാ​ഗ്യ​മാ​ണെ​ന്നും പ​രി​ഹ​സി​ച്ചു. ജ​ഡ്ജി​ക്ക് ത​ണു​പ്പി​ലി​രു​ന്ന് ക​വി​ത​ക​ൾ ഉ​ദ്ധ​രി​ക്കാ​മെ​ന്നും, ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പോ​രാ​ട്ട​വീ​ര്യ​ത്തെ ത​ട​വും ശി​ക്ഷ​യും കൊ​ണ്ട് ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ക​രു​തി സ​ങ്ക​ൽ​പ്പ​ത്തോ​ണി​യി​ൽ യാ​ത്ര ചെ​യ്യാ​മെ​ന്നും മ​ധു​സൂ​ദ​ന​ൻ ത​ന്‍റെ  പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. 

മ​ധു​സൂ​ദ​ന​ന്‍റെ  പ്ര​സം​ഗം കൊ​ല​വി​ളി​യാ​ണെ​ന്നും കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 

Tags : DhanrajMurderCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up