തിരുവനന്തപുരം: ധനരാജ് വധക്കേസിലെ വിധിയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാൻ കോടതി തയാറായില്ലെന്നും ആരോപിച്ചു.
ഗൂഢാലോചനയുടെ പശ്ചാത്തലം ഉൾക്കൊണ്ടിട്ടില്ല. ഇതെല്ലം ചോദ്യം ചെയ്യപ്പെടും. ധനരാജിന്റെ കുടുംബത്തിന് വിധിയിൽ അതൃപ്തി ഉണ്ട്. പാർട്ടിക്കുള്ളിൽ ഒരു പോരുമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരാഴ്ച കൊണ്ട് എൽപിഎസ്ടി പ്രശ്നം പരിഹരിക്കും എന്ന് പറഞ്ഞായാളാണ് മുഖ്യമന്ത്രിയെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
അധികാരത്തിൽ വന്നിട്ട് ഒന്നും ചെയ്തില്ല. സമരം ചെയ്ത പന്തൽ വരെ തകർത്തു. എൽഡിഎഫ് സർക്കാർ കാലത്ത് ഒഴിവ് റിപ്പോർട്ട് ചെയ്യരുതെന്ന് വാക്കാൽ നിർദേശം നൽകിയെന്നു മുഖ്യമന്ത്രി കളവ് പറയുന്നു. വാക്കാൽ ഒരു നിർദേശവും എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ തസ്തിക സൃഷ്ടിച്ചു പോലും നിയമനം എൽഡിഎഫ് സർക്കാർ നൽകിയിട്ടുണ്ട്. കാലടിയിൽ വിസിക്കൊപ്പം മുഖ്യമന്ത്രിയും നിൽക്കുന്നു. വിസിയെ വിദ്യാർഥികൾ ആക്രമിച്ചു എന്ന നുണ സതീശൻ ആവർത്തിക്കുന്നു. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് എതിരെയും കെ.സി.വേണുഗോപാലിനെതിരെയുമുള്ള സൈബർ അക്രമണത്തിന് പിന്നിൽ വി.ഡി. വിഭാഗം ആണെന്ന് ആരോപണമുണ്ട്. അതിനെക്കുറിച്ചു മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.