x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോവിലൂരിലെ ജാതി വിലക്ക്; അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ
Published: November 26, 2026 06:48 PM IST | Updated: November 26, 2026 06:48 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇടുക്കി വട്ടവട കോവിലൂരില്‍ ചക്‌ലിയ സമുദായത്തില്‍പ്പെട്ടവര്‍ക്ക് പൊതു ജലസ്രോതസിലിറങ്ങാനും വസ്ത്രങ്ങള്‍ അലക്കാനും അപ്രഖ്യാപിത വിലക്കുണ്ടെന്ന വാര്‍ത്തയില്‍ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍.

വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പട്ടികജാതി- പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

സംഭവത്തെ കുറിച്ച് അന്വേഷച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടു. ജാതി വിവേചനം സംസ്ഥാനത്ത് ഒരിടത്തും നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പട്ടികജാതി- പട്ടിക വര്‍ഗ വകുപ്പ് മന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Tags : Caste Ban ChiefMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up