കേരള കാത്തലിക് ഫെഡറേഷന് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ഭരണഘടനയുടെ ആമുഖം വായ
കൊച്ചി: കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം പിഒസിയില്‍ ഭരണഘടനാദിനം ആചരിച്ചു.
ഭരണഘടനയുടെ ആമുഖം വായിച്ചു കെസിബിസി ലെയ്റ്റി കമ്മിഷന് ചെയര്മാൻ ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. ഭരണഘടന നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുവാനും അതു നിലനിര്‍ത്തുവാനും ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെസിഎഫ് സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരിമഞ്ചേരി അധ്യക്ഷത വഹിച്ചു.
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഏബ്രഹാം പട്ട്യാനി മുഖ്യപ്രഭാഷണം നടത്തി. പിഒസി ഡയറക്ടർ ഫാ. തോമസ് തറയില്‍ ആമുഖസന്ദേശം നല്കി.
കെസിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, എംസിഎ ഗ്ലോബല്‍ പ്രസിഡന്റ് എസ്.ആർ. ബൈജു, ലെയ്റ്റി കമ്മിഷന് ജോയിന്റ് സെക്രട്ടറി വര്‍ഗീസ് കെ. ചെറിയാന്, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവര്‍ പ്രസംഗിച്ചു.
അനുശോചിച്ചു
കൊച്ചി: ഗോഹട്ടി ആര്‍ച്ച്ബിഷപ്പായിരുന്ന ഡോ. തോമസ് മേനാംപറമ്പിലിന്റെ നിര്യാണത്തില്‍ കേരള കാത്തലിക് ഫെഡറേഷന് സംസ്ഥാന സമിതി അനുശോചിച്ചു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സമാധാന ദൂതനായിരുന്നു അദ്ദേഹം. വൈദികോപദേഷ്ടാവ് ഫാ. തോമസ് തറയില്‍, പ്രസിഡന്റ് ബിജു ജോസി കരുമഞ്ചേരി, ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Tags : KCF Constitution Day Observance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash