മല്ലപ്പള്ളി: മല്ലപ്പള്ളി ഐസിഡിഎസിന്റെ നേതൃത്വത്തിൽ തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജുമായി സഹകരിച്ച് മുലയൂട്ടൽ വാരാചരണം ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മി അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജിത്, ലിബിൻ ജോസഫ്, സി. പി. മാത്യു, ഷിനി കെ പിള്ള, ധന്യാമോൾ ലാലി, ആനിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളിക്കുട്ടി സിബി, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ, ശിശുവികസന പദ്ധതി ഓഫീസർ രാജേശ്വരി ആർ. തുടങ്ങിയവർ പ്രസംഗിച്ചു.
വാരാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനം, ബേബി ഷോ, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലെ ഡോക്ടർമാരായ ജ്യോതി കൃഷ്ണ, സംഗീത ജിതിൻ എന്നിവർ ക്ലാസുകൾ നയിച്ചു.