നിരണം വലിയപള്ളിയിൽ
നിരണം: സെന്റ് മേീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ എട്ടുനോന്പാചരണത്തിനു തുടക്കമായി. ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റി.
സക്കറിയാ പനയ്ക്കാമുറ്റം കോർ എപ്പിസ്കോപ്പ, ഇടവക വികാരി ഫാ. ഷിബു തോമസ് ആമ്പല്ലൂർ, സഹ വികാരി ഫാ. ജിതിൻ അലക്സ് മണപ്പുറത്ത്, ട്രസ്റ്റി ജോൺ വാലയിൽ, സെക്രട്ടറി തോമസ് ഫിലിപ്പ്, മുൻട്രസ്റ്റിമാരായ രാജു പുളിമ്പള്ളിൽ, മോഹൻ മട്ടയ്ക്കൽ, പബ്ലിസിറ്റി കൺവീനർ ജിജു വൈക്കത്തുശേരി എന്നിവർ നേതൃത്വം നൽകി. ഫാ.അനീഷ് തോമസ് ധ്യാനം നയിച്ചു.
എട്ടുവരെ എല്ലാ ദിവസവും രാവിലെ കുർബാന, ധ്യാനം എന്നിവ ഉണ്ടാകും. ഇന്ന് ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. ഫാ. അജി കെ. തോമസ് ധ്യാനം നയിക്കും.
ഫാ.തോമസ് പുത്തൻപുരയ്ക്കൽ, ഫാ. ഷിബു ടോം വർഗീസ്, ഫാ.സഞ്ജയ് ഏലിയാസ് ജോയി, ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത, ഫാ.ബേസിൽ ഫ്രാൻസിസ് എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികരാകും.
സമാപനദിനമായ എട്ടിനു രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ.സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. പ്രദക്ഷിണം, വാഴ് വ്, നേർച്ചവിളന്പ്, കൊടിയിറക്ക് എന്നിവയോടെ സമാപിക്കും.
ചുങ്കപ്പാറ ലിറ്റിൽ ഫ്ളവർ പള്ളിയിൽ
ചുങ്കപ്പാറ: ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ എട്ടുനോന്പിനോടനുബന്ധിച്ച് എല്ലാദിവസവും വൈകുന്നേരം 4.30ന് ജപമാല, സന്ധ്യാപ്രാർത്ഥന, കുർബാന, വചനസന്ദേശം എന്നിവ ഉണ്ടാകും. ഇന്നലെ വികാരി ഫാ. ടോണി മണിയഞ്ചിറ ശുശ്രൂഷകളിൽ കാർമികത്വം വഹിച്ചു. ഇന്നു മുതൽ ഫാ. അനിൽ കിഴക്കേമുറി സിഎംഐ, ഫാ.ജോൺസൺ തുണ്ടിയിൽ, ഫാ.തോമസ് വേളൂർ പുത്തൻപുരയിൽ, ഫാ. ജേക്കബ് നടുവിലേക്കളം, ഫാ. രാജീവ് പാലക്കശേരി എന്നിവർ കാർമികരാകും.
ഏഴിനു വൈകുന്നേരം 4.15ന് ജപമാല, കുർബാന, വചനപ്രഘോഷണം. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, ഫാ. ജിനോ വാഴപ്പനാടിയിൽ എന്നിവർ നേതൃത്വം നൽകും. തുടർന്ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിലേക്ക് പ്രദക്ഷിണം. എട്ടിനു രാവിലെ ആറിന് ജപമാല, മധ്യസ്ഥ പ്രാർഥന, 6.30ന് കുർബാന. ഫാ. മാത്യു അഞ്ചിൽ കാർമികത്വം വഹിക്കും. പ്രദക്ഷിണം, നേർച്ചവിതരണം എന്നിവയോടെ സമാപിക്കും.
നെടുമൺകാവ് സെന്റ് മേരീസ് പള്ളിയിൽ
നെടുമൺകാവ്: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ എട്ടുനോന്പാചരണത്തിനു തുടക്കമായി. തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ.യുഹാനോൻ മാർ അലക്സിയോസ് കൊടിയേറ്റ് നിർവഹിച്ചു. വികാരി ഫാ. സ്ലീബാദാസ് ചരിവുപുരയിടത്തിൽ സഹകാർമികനായിരുന്നു. ഭക്തസംഘടനാ വാർഷികം സെന്റ് തോമസ് മൈനർ സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ ആന്പശേരിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
എട്ടുവരെ എല്ലാ ദിവസവും ജപമാല, നൊവേന, സന്ധ്യാപ്രാർഥന. ഇന്നും നാളെയും വൈകുന്നേരം ആറിന് ഗാനശുശ്രൂഷയും നവീകരണ ധ്യാനവും. അഞ്ചിനു വൈകുന്നേരം 4.30ന് പത്തനംതിട്ട രൂപതയിലെ നവവൈദികർ അർപ്പിക്കുന്ന സമൂഹബലി. ആറിന് ഇടവകദിനാഘോഷം, തുടർന്ന് സ്നേഹവിരുന്ന്. ഏഴിനു രാവിലെ 7.30ന് നേർച്ച ചെന്പ് പ്രതിഷ്ഠ, ഉച്ചകഴിഞ്ഞ് മൂന്നിന് ചെന്പെടുപ്പ്, 6.30ന് റാസ. എട്ടിനു രാവിലെ എട്ടിന് കുർബാന, പ്രദക്ഷിണം, ആശീർവാദം,കൊടിയിറക്ക്, നേർച്ചവിളന്പ്. രാത്രി ഏഴിന് ബൈബിൾ നാടകം.
ചന്ദനപ്പള്ളി കത്തോലിക്കാ പള്ളിയിൽ
ചന്ദനപ്പള്ളി: സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ എട്ടുനോന്പാചരണത്തിനു തുടക്കമായി. ആറുവരെഎല്ലാ ദിവസവും രാവിലെ 6.30ന് ജപമാല, മധ്യസ്ഥ പ്രാർഥന, കുർബാന.
വൈകുന്നേരം അഞ്ചിന് ലൂർദ്മാതാ ഗ്രോട്ടോയിൽ ജപമാല, മധ്യസ്ഥ പ്രാർഥന. ഏഴിനു വൈകുന്നേരം അഞ്ചിന് കാഴ്ച സമർപ്പണം, കുർബാന, മധ്യസ്ഥപ്രാർഥന. തുടർന്ന് പള്ളിയിൽ നിന്ന് ഇടത്തിട്ട സെന്റ് ജൂഡ് കുരിശടിയിലേക്ക് മെഴുകുതിരി ജപാല റാലി. റാലി പള്ളിയിൽ സമാപിക്കും. തുടർന്ന് പ്രാർഥന, ആശീർവാദം. എട്ടിനു രാവിലെ ജപമാല, നൊവേന, കുർബാന, നേർച്ച വിതരണം. വികാരി ഫാ.ഏബ്രഹാം മണ്ണിൽ കാർമികത്വം വഹിക്കും.