പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിനായി ഇൻഷ്വറൻസ് രംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപവത്കരിച്ചു.
സംസ്ഥാന മുൻ ഇൻഷ്വറൻസ് ഓംബുഡസ്മാൻ ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷ്വറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ മുൻ അംഗം പി.ജെ.ജോസഫ്, നാഷണൽ ഇൻഷ്വറൻസ് കന്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.സനത് കുമാർ എന്നിവരാണ് സമിതിയിലെ വിദഗ്ധർ.
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ധനകാര്യ, ആസൂത്രണ സെക്രട്ടറിമാർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവരും അംഗങ്ങളായിരിക്കും.
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് പ്രഖ്യാപിച്ച പദ്ധതിയാണിത്. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് നാലു മാസത്തിനകം സമർപ്പിക്കാനാണു സാങ്കേതിക സമിതിക്കു സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
Tags : OommenChandy HealthInsurance Scheme Committee Formed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash