Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Formed

കുവൈറ്റിൽനിന്നു മടങ്ങിയെത്തിയവർക്ക് സംഘടനയായി

കൊ​​​ച്ചി: കു​​​വൈ​​​റ്റി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​വ​​​ർ ഫോ​​​ക്ക​​​സ് കേ​​​ര​​​ളം എ​​​ന്ന​​​പേ​​​രി​​​ൽ സം​​​ഘ​​​ട​​​ന രൂ​​​പീ​​​ക​​​രി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ള​​​ത്തു ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​ഘ​​​ട​​​ന​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ൽ​​​എ നി​​​ർ​​​വ​​​ഹി​​​ച്ചു.

കു​​​വൈ​​​റ്റി​​​ൽ നി​​​ർ​​​മാ​​​ണ, സാം​​​സ്‌​​​കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ന്ത​​​രി​​​ച്ച ജോ​​​ൺ മാ​​​ത്യു​​​വി​​​നു​​​ള്ള സം​​​ഘ​​​ട​​​ന​​​യു​​​ടെ ബ​​​ഹു​​​മ​​​തി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ ര​​​മ​​​ണി ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ളി​​​ൽ​​​നി​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി.

ഫോ​​​ക്ക​​​സ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ലോ​​​ഗോ ജി​​​തി​​​ൻ സു​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

District News

സം​ഘാ​ട​ക സ​മിതി രൂ​പീ​ക​രി​ച്ചു

പാ​റ​ശാ​ല: സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി വി. ​ത​ങ്ക​യ്യ​യു​ടെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 14നു ​വി. ത​ങ്ക​യ്യ​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ വ​ന്യ​ക്കോ​ട് പാം ​ഗാ​ര്‍​ഡ​നി​ല്‍ മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ നി​ർ​വ​ഹി​ക്കും.

ഒ​രു​വ​ര്‍​ഷ​ക്കാ​ലം നീ​ണ്ടു​നി​ല്‍​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യാ​ണു സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ച​ത്. വ​ന്യ​ക്കോ​ട് പാം ​ഗാ​ര്‍​ഡ​നി​ല്‍ ന​ട​ന്ന സം​ഘാ​ട​ക സ​മ്മി​തി രൂ​പീ​ക​ര​ണ യോ​ഗം വി. ​ത​ങ്ക​യ്യ സ്മാ​ര​ക സ​മി​തി സെ​ക്ര​ട്ട​റി എ. ​രാ​മ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ന്‍. രാ​ഘ​വ​ന്‍ നാ​ടാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ജ​ഷ​ര്‍ ഡാ​നി​യേ​ല്‍, സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, സ​ന്തോ​ഷ്, കു​ട്ട​പ്പ​ന്‍, സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യി പ്ര​ഫ. ച​ന്ദ്ര​ബാ​ബു, എ​ന്‍. രാ​ഘ​വ​ന്‍ നാ​ടാ​ര്‍ എ​ന്നി​വ​രെ​യും ചെ​യ​ര്‍​മാ​നാ​യി അ​ഡ്വ. ജ​ഷ​ര്‍ ഡാ​നി​യേ​ലി​നെ​യും, വൈ​സ് ചെ​യ​ര്‍​മാ​രാ​യി സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, കു​ട്ട​പ്പ​ന്‍ എ​ന്നി​വ​രെ​യും ക​ണ്‍​വീ​ന​റാ​യി സ​ന്തോ​ഷി​നെ​യും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യി മ​ണി, വി​നോ​ദ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

National

12 വർഷമായി ചലനശേഷിയില്ലാത്ത വ്യക്തിയുടെ ദയാവധം; രണ്ടാമത്തെ മെഡി. ബോർഡ് രൂപീകരിക്കാൻ നിർദേശം

ന്യൂ​​​ഡ​​​ൽ​​​ഹി: 12 വ​​​ർ​​​ഷ​​​മാ​​​യി ച​​​ല​​​ന​​​ശേ​​​ഷി​​​യി​​​ല്ലാ​​​തെ ക​​​ഴി​​​യു​​​ന്ന വ്യ​​​ക്തി​​​ക്കു ദ​​​യാ​​​വ​​​ധം ന​​​ൽ​​​കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് ര​​​ണ്ടാ​​​മ​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

ച​​​ല​​​ന​​​ശേ​​​ഷി ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട 32കാ​​​ര​​​ൻ സാ​​​ധാ​​​ര​​​ണ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​കെ വ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് നി​​​യോ​​​ഗി​​​ച്ച ആ​​​ദ്യ മെ​​​ഡി​​​ക്ക​​​ൽ​​​സം​​​ഘം വി​​​ധി​​​യെ​​​ഴു​​​തി​​​യ​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ര​​​ണ്ടാ​​​മ​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് ഈ ​​​മാ​​​സം 17ന് ​​​മു​​​ന്പാ​​​യി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ എ​​​യിം​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​റോ​​​ട് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജെ.​​​ബി. പ​​​ർ​​​ദി​​​വാ​​​ല, കെ.​​​വി. വി​​​ശ്വ​​​നാ​​​ഥ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

മ​​​ക​​​ന് ദ​​​യാ​​​വ​​​ധം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ച്ഛ​​​നാ​​​ണു സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

2018 ലെ ​​​സു​​​പ്രീം​​​കോ​​​ട​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​പ്ര​​​കാ​​​രം മ​​​രു​​​ന്നു​​​ക​​​ളും മ​​​റ്റും ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ട് നേ​​​രി​​​ട്ടു​​​ള്ള ദ​​​യാ​​​വ​​​ധം (ആ​​​ക്‌​​​ടീ​​​വ് എ​​​ത്ത​​​നേ​​​ഷ്യ) ഇ​​​ന്ത്യ​​​യി​​​ൽ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ല.

എ​​​ന്നാ​​​ൽ ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള ദ​​​യാ​​​വ​​​ധം (പാ​​​സീ​​​വ് എ​​​ത്ത​​​നേ​​​ഷ്യ) അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. രോ​​​ഗി ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​രി​​​ല്ലെ​​​ന്ന് ര​​​ണ്ടു മെ​​​ഡി​​​ക്ക​​​ൽ​​​സം​​​ഘം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണം.

NRI

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഓർമ നിലനിർത്താൻ ഫൗണ്ടേഷൻ രൂപീകരിച്ചു

ന്യൂ​യോ​ർ​ക്ക്: കാ​ൽ നൂ​റ്റാ​ണ്ടു​കാ​ല​ത്തി​ല​ധി​കം അ​മേ​രി​ക്ക​യി​ലെ സീറോമ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യി സേ​വ​നം ചെ​യ്ത റ​വ. ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ ധ​ന്യ​മാ​യ ഓ​ർ​മ​യും പൈ​തൃ​ക​വും വ​രും​ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​മാ​കും വി​ധം നി​ല​നി​ർ​ത്തു​ന്ന​തി​നു​വേ​ണ്ടി ഫാ. ​ജോ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ചേ​ർ​ന്ന് "ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ഫൗ​ണ്ടേ​ഷ​ന്' രൂ​പം ന​ൽ​കി.

നോ​ൺ പ്രോ​ഫി​റ്റ് ഓ​ർ​ഗ​നൈ​സ​ഷ​നാ​യി ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള "ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ഫൗ​ണ്ടേ​ഷ​ന് 501(C) (3) സ്റ്റാ​റ്റ​സും ഉ​ട​ൻ ല​ഭി​ക്കും.

ഷോ​ളി കു​മ്പി​ളു​വേ​ലി​യാ​ണ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ. ബി​ജു കാ​പ്പു​കാ​ട്ടി​ൽ (വെ​ർ​ജീ​നി​യ) സെ​ക്ര​ട്ട​റി​യാ​യും, ജോ​സ​ഫ് കാ​ഞ്ഞ​മ​ല സി.​പി.​എ (ന്യൂ​യോ​ർ​ക്ക്) ട്ര​ഷ​റ​ർ ആ​യും പ്ര​വ​ർ​ത്തി​ക്കും. ഫൗ​ണ്ടേ​ഷ​ന്റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

ടോം ​പെ​രു​മ്പാ​യി​ൽ (സോ​മ​ർ​സെ​റ്റ്, ന്യൂ​ജ​ഴ്‌​സി), ബാ​ബു ജോ​സ​ഫ് സിപിഎ (പാ​റ്റേ​ഴ്സ​ൺ, ന്യൂ​ജ​ഴ്‌​സി), ജേ​ക്ക​ബ് ചൂ​ര​വ​ടി (റോ​ക്ക്‌ലാ​ൻ​ഡ്, ന്യൂ​യോ​ർ​ക്ക്), പൈ​ല​പ്പ​ൻ ക​ണ്ണൂ​ക്കാ​ട​ൻ (ഷി​ക്കാ​ഗോ), ടോം ​തോ​മ​സ് (സ്റ്റാ​റ്റ​ൻ അ​യ​ല​ൻ​ഡ്, ന്യൂ​യോ​ർ​ക്ക്), ലാ​ലി ക​ള​പ്പു​ര​ക്ക​ൽ (ലോംഗ് അ​യർ​ല​ൻ​ഡ്, ന്യൂ​യോ​ർ​ക്ക്), ഷേ​ർ​ലി അ​ടാ​ട്ട് (ബ്രോ​ങ്ക്സ്, ന്യൂ​യോ​ർ​ക്ക്), ജോ​ൺ വാ​ളി​പ്ലാ​ക്ക​ൽ (ബ്രോ​ങ്ക്സ്, ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ. ര​ണ്ടു വ​ർ​ഷ​മാ​ണ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്റെ കാ​ലാ​വ​ധി.

ദൈ​വ വി​ളി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, വൈ​ദി​ക വി​ദ്യാ​ർഥിക​ളെ സ​ഹാ​യി​ക്കു​ക, സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യം എ​ത്തി​ക്കു​ക, അ​തു​പോ​ലെ വൃ​ക്ക രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ക തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫൗ​ണ്ടേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്നു.

കൂ​ടാ​തെ, വ​ർ​ഷം​തോ​റും ഫാ.​ ജോ​സി​ന്‍റെ ഓ​ർ​മ​യാ​ച​ര​ണ​വും ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും.

കൂടുതൽ വിവരങ്ങൾക്ക്: ഷോളി കുമ്പിളുവേലി - 914 330 634, ജോസഫ് കാഞ്ഞമല - 917 596 2119, ബിജു കാപ്പുകാട്ടിൽ - 804 550 8494.

Latest News

Corehub Up