ബിഷപ്പുമാരുടെ കാർമികത്വത്തിൽ നടന്ന ഫാ.മാർട്ടിൻ പുന്നോലിന്റെ സംസ്കാര ശുശ്രൂഷയിൽ നിന്ന്.
വടക്കഞ്ചേരി: മധ്യപ്രദേശിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച സത് ന രൂപതാംഗം കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ ഇടവകാംഗം ഫാ. മാർട്ടിൻ പുന്നോലിന്റെ (ബിനോയച്ചൻ - 54) സംസ്കാര ശുശ്രൂഷകൾ ബിഷപ്പുമാരുടെ കാർമികത്വത്തിൽ കണക്കൻതുരുത്തി പള്ളിയിൽ നടന്നു.
പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപ്പുരയ്ക്കലിന്റെ പ്രധാനകാർമികത്വത്തിൽ ദിവ്യബലിയോടു കൂടിയായിരുന്നു സംസ്കാര ശുശ്രൂഷകൾ നടന്നത്. മാർ ജേക്കബ് മനത്തോടത്ത് അനുശോചന സന്ദേശവും നൽകി.
സത്നാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് ഒറ്റപ്പുരയ്ക്കൽ, മാർട്ടിനച്ചന്റെ സഹപാഠി ഫാ. സിജു വടക്കുംചേരി എന്നിവർ സഹകാർമികരായി. കണക്കൻതുരുത്തി ഇടവക വികാരി ഫാ.ഡേവീസ് ചക്കുംപീടിക സ്വാഗതവും വികാരി ജനറാൾ മോൺ.ജോസഫ് ഒറ്റപ്പുരയ്ക്കൽ നന്ദിയും പറഞ്ഞു.
ഇന്നലെ രാവിലെ എട്ടു മണിയോടെ സഹോദരൻ റോയിയുടെ ആനക്കുഴിപ്പാടത്തുള്ള ഭവനത്തിൽ കൊണ്ടുവന്ന മൃതദേഹം പ്രാരംഭ ശുശ്രൂഷകൾക്കു ശേഷം പള്ളിയിലേക്ക് കൊണ്ടുവന്നു. തുടർന്നായിരുന്നു പൊതു ദർശനം ക്രമീകരിച്ചിരുന്നത്.നിരവധി വൈദികരും മറ്റു സമർപ്പിതരും വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും സംസ്കാരശുശ്രൂഷകളിൽ പങ്കെടുത്തു.
Tags : Funeral FrMartinPunnoli Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash